ഗോവയിൽ 13 മുതല്‍ 17 സീറ്റ് വരെ ബിജെപിക്കും കോണ്‍ഗ്രസിനും ; റിപ്പബ്ലിക്ക് പി മാര്‍ക്ക് സര്‍വ്വേ
ഗോവ: നിയമസഭാ തിരഞ്ഞെടുപ്പ് 2022 - ലെ ഗോവയിലെ എക്സിറ്റ് പോൾ ഫലങ്ങൾ പുറത്ത്. ഇഞ്ചോടിഞ്ച് പോരാട്ടമാണ് ഗോവയിൽ നടന്നതെന്ന് റിപ്പബ്ലിക്ക് പി മാര്‍ക്ക് സര്‍വ്വയുടെ എക്സിറ്റ് പോൾ ഫലങ്ങൾ. ബിജെപിക്ക് 13 മുതൽ 17 സീറ്റ് വരെ ലഭിക്കും എന്നാ് റിപ്പബ്ലിക്ക് പി മാര്‍ക്ക് സര്‍വ്വയുടെ റിപ്പോർട്ട്.

വലിയ പോരാട്ടം ഗോവയിൽ നടന്നുവെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ബിജെപിക്ക് ലഭിക്കുന്ന സീറ്റുകൾ പോലെ തന്നെ കോൺഗ്രസിനും തുല്യ സീറ്റുകൾ ലഭിക്കും എന്നാണ് സർവ്വെ റിപ്പോർട്ട്. 13 മുതൽ 17 വരെ കോൺഗ്രസിന് ലഭിക്കും. എന്നാൽ ആം ആദ്മി പാർട്ടിക്ക് രണ്ട് മുതൽ ആറ് സീറ്റുകൾ വരെ ലഭിക്കും.
തൃണമൂല്‍ കോണ്‍ഗ്രസിന് നാലും മറ്റുള്ളവര്‍ക്ക് രണ്ട് സീറ്റുമാണ് നിലവിലെ പ്രവചനം. അതേസമയം, ടൈസ് നൗ വീറ്റോ എക്‌സിറ്റ് പോളില്‍ കോണ്‍ഗ്രസിനാണ് മുന്‍തൂക്കം നൽകിയത്. കോണ്‍ഗ്രസ് 16 സീറ്റ് നേടി വലിയ ഒറ്റകക്ഷിയാകുമെന്നും ഭരണകക്ഷിയായ ബിജെപിക്ക് 14 സീറ്റുകള്‍ മാത്രമാണ് നേടാനാകുകയെന്നും ടൈംസ് നൗ പ്രവചിച്ചു. ആംആദ്മി പാര്‍ട്ടിക്ക് നാല് സീറ്റാണ് ഗോവയില്‍ ടൈംസ് നൗവിന്റെ പ്രവചനം. ഇന്ത്യ ടുഡേ ആക്‌സിസ് മൈ ഇന്ത്യ സര്‍വേയില്‍ കോണ്‍ഗ്രസിന് വ്യക്തമായ ആധിപത്യം പ്രവചിക്കുന്നു. 14 മുതല്‍ 18 സീറ്റ് വരെ ബിജെപിക്ക് പ്രവചിച്ചപ്പോള്‍ 15-20 സീറ്റുവരെ കോണ്‍ഗ്രസ് നേടിയേക്കാം.












Click it and Unblock the Notifications