ഗോവയില്‍ തൃണമൂല്‍ സഖ്യം ബിജെപിയെ പിന്തുണയ്ക്കും? ഉപാധി മുന്നോട്ടുവെച്ച് സഖ്യകക്ഷി
പനാജി: ഗോവയില്‍ ഫലപ്രഖ്യാപനത്തിന് ശേഷം നിലപാട് തീരുമാനിക്കുമെന്ന് മഹാരാഷ്ട്രവാദി ഗോമന്തക് പാര്‍ട്ടി (എം ജി പി). എന്നാല്‍ പ്രമോദ് സാവന്തിനെ മുഖ്യമന്ത്രിയാക്കാന്‍ ഒരിക്കലും പിന്തുണക്കില്ലെന്നും മഹാരാഷ്ട്രവാദി ഗോമന്തക് പാര്‍ട്ടി നേതാവ് സുദിന് ധവാലിക്കര്‍ പറഞ്ഞു. തിരഞ്ഞെടുപ്പ് ഫലത്തിന് ശേഷം സഖ്യകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസിനെ വിശ്വാസത്തിലെടുത്ത് തങ്ങളുടെ നിലപാട് തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ജനവിധി അനുസരിച്ച് ഏതെങ്കിലും പാര്‍ട്ടിയേയോ സഖ്യത്തേയോ പിന്തുണയ്ക്കുന്നതില്‍ തീരുമാനമെടുക്കമെന്നും എന്നാല്‍ അത് തൃണമൂലുമായി ആലോചിച്ച ശേഷമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. വാര്‍ത്താ ഏജന്‍സിയായ പി ടി ഐയോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
അതേസമയം ബി ജെ പിയെ പിന്തുണയ്ക്കില്ല എന്ന് ഉറപ്പിച്ച് പറയാനും അദ്ദേഹം തയ്യാറായില്ല. തൃണമൂല്‍ കോണ്‍ഗ്രസ്- മഹാരാഷ്ട്രവാദി ഗോമന്തക് പാര്‍ട്ടി നിലവിലെ ബി ജെ പിയെ പിന്തുണയ്ക്കുന്നത് ഒഴിവാക്കുകയാണോ എന്ന ചോദ്യത്തിന്, ബി ജെ പിയല്ല വിഷയം എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഗോവയിലെ രാഷ്ട്രീയം രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളില്‍ നിന്ന് വ്യത്യസ്തമാണ്. 16 വര്‍ഷത്തിനിടെ 16 മുഖ്യമന്ത്രിമാരെയാണ് നമ്മള് കണ്ടത്. ഹരിയാനയിലെയും ഡല്‍ഹിയിലെയും രാഷ്ട്രീയത്തില്‍ നിന്ന് വ്യത്യസ്തമാണ് ഇവിടുത്തെ രാഷ്ട്രീയമെന്നും സുദിന് ധവാലിക്കര്‍ പറഞ്ഞു.

ബംഗാളിലെ തൃണമൂലല്ല ഗോവയിലേതെന്നും ഇവിടെ ഗോവക്കാര്‍ തന്നെയാണ് തൃണമൂലില്‍ ഉള്ളവരെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതിനാല്‍ തൃണമൂല്‍ ഗോവ ഘടകത്തില്‍ നിലപാട് ദേശീയ നേതൃത്വത്തില്‍ നിന്ന് വിഭിന്നമാണെന്നും സുദിന് ധവാലിക്കര്‍ പറഞ്ഞു. എന്നാല്‍ പ്രമോദ് സാവന്തിന്റെ നേതൃത്വത്തിലുള്ള ഒരു സര്‍ക്കാരിനെയും എം ജി പി പിന്തുണയ്ക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സാവന്ത് മുഖ്യമന്ത്രി എന്ന നിലയില്‍ 2019-ല്‍ എം ജി പിയെ സംസ്ഥാന മന്ത്രിസഭയില്‍ നിന്ന് പുറത്താക്കിയിരുന്നു. അതില്‍ ഞങ്ങള്‍ക്ക് ഇപ്പോഴും വേദനയുണ്ട്, സാവന്ത് മുഖ്യമന്ത്രിയായ ഒരു സര്‍ക്കാരിനെ തങ്ങള്‍ ഒരിക്കലും പിന്തുണയ്ക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബി ജെ പി നേതാക്കളായ വിശ്വജിത് റാണെയോ നിലേഷ് കബ്രാളോ ആണ് അടുത്ത മുഖ്യമന്ത്രിയാകാന്‍ താന്‍ ആഗ്രഹിക്കുന്നതെന്ന് ധവാലിക്കര്‍ നേരത്തെ പറഞ്ഞിരുന്നു. ഈ പ്രസ്താവനയെക്കുറിച്ച് ചോദിച്ചപ്പോള്‍ ഇപ്പോള്‍ ഇതിനെ കുറിച്ച് പ്രത്യേകമായി ഒന്നും പറയാനില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. 'കോണ്‍ഗ്രസും ബി ജെ പിയും ഒരുമിച്ച് നില്‍ക്കണമെന്നും അഴിമതി ആരോപണങ്ങളും ഗുരുതരമായ ക്രിമിനല്‍ കേസുകളും നേരിടുന്നവരെ അകറ്റി നിര്‍ത്തണമെന്നും ഞാന്‍ പറഞ്ഞിരുന്നു. അവര്‍ക്ക് മുഖ്യമന്ത്രി സ്ഥാനമോ മന്ത്രിസ്ഥാനമോ നല്‍കരുത്, ''അദ്ദേഹം പറഞ്ഞു.

2022ല്‍ ആളുകള്‍ ഒരു മാറ്റം തേടുകയായിരുന്നുവെന്നും അതിനാല്‍ നല്ലൊരു ബദല്‍ നല്കാന് എം ജി പി തൃണമൂലുമായി സഖ്യമുണ്ടാക്കിയെന്നും ധവാലിക്കര്‍ പറഞ്ഞു. അഴിമതിക്കാരേയും ക്രിമിനല്‍ രാഷ്ട്രീയക്കാരെയും ഗോവയിലെ ആളുകള്‍ ഇത്തവണ തള്ളിക്കളഞ്ഞുവെന്നും അദ്ദേഹം അവകാശപ്പെട്ടു. മാര്‍ച്ച് 10 നാണ് തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുന്നത്. 40 അംഗ നിയമസഭയിലേക്ക് ഒറ്റ ഘട്ടമായാണ് തെരഞ്ഞെടുപ്പ് നടന്നിരുന്നത്. ബി ജെ പിയാണ് നിലവില്‍ സംസ്ഥാനം ഭരിക്കുന്നത്. എന്നാല്‍ കോണ്‍ഗ്രസ് സംഘടനാപരമായി ശക്തി പ്രാപിച്ചത് ബി ജെ പിയ്ക്ക് ഭീഷണിയാകും.

ആം ആദ്മിയും തൃണമൂല്‍ കോണ്‍ഗ്രസും സംസ്ഥാനത്ത് ബല പരീക്ഷണത്തിനൊരുങ്ങുന്നുണ്ട്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ 40 അംഗ നിയമസഭയില്‍ 17 സീറ്റ് നേടി കോണ്‍ഗ്രസ് ആയിരുന്നു ഏറ്റവും വലിയ ഒറ്റകക്ഷി. ബി ജെ പിക്ക് 15 സീറ്റുകളായിരുന്നു ലഭിച്ചത്. എന്നാല്‍ പ്രാദേശിക കക്ഷികളായ മഹാരാഷ്ട്ര ഗോമന്ത് പാര്‍ട്ടി, ഗോവ ഫോര്‍വേഡ് പാര്‍ട്ടി, സ്വതന്ത്രര്‍ എന്നിവരുമായി ചേര്‍ന്ന് ബി ജെ പി സര്‍ക്കാരുണ്ടാക്കി.
-
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ -
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
പത്തനംതിട്ടയിൽ അഞ്ചിടത്തും പഞ്ചതന്ത്രം പയറ്റി മുന്നണികൾ -
‘ഒന്ന് മാറിത്തന്നൂടെ...’- ഇനി അപരന്മാർക്ക് ഡിമാന്റുള്ള രണ്ടുനാൾ -
ത്രികോണപ്പോര് മുറുകി തലസ്ഥാന ജില്ല, മൂന്ന് ഹോട്ട്സ്പോട്ടുകൾ -
വി.എം. സുധീരനെ അപരൻ ‘തോൽപ്പിച്ചപ്പോൾ...’ -
‘ചാഞ്ചാട്ട’ മണ്ഡലങ്ങൾ പത്ത്- എൽഡിഎഫിന് ഏഴ്, യുഡിഎഫിന് മൂന്ന്, അഞ്ചിടത്ത് രണ്ടാമതെത്തിയത് എൻഡിഎ -
സാങ്കേതിക പിഴവ്; ബിജെപി സീലിൽ വിശദീകരണവുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ -
'പാലക്കാട് നേമം ആവർത്തിക്കാനുളള പുറപ്പാട്, ബിജെപിയെ നേരിടേണ്ടത് കോമഡി കൊണ്ടല്ല', രമേഷിനെതിരെ ഐസക് -
ആരും കേരളത്തിൽ സർക്കാരുണ്ടാക്കാം, നേരിയ മുൻതൂക്കം ഈ മുന്നണിക്ക്, വോട്ട് വൈബ് സര്‍വ്വേ ഫലം പറയുന്നത് -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
'സ്വർണ വില പവന് ഇനി 30,000 രൂപ വരെ കുറയും'; 18 കാരറ്റ് വേണ്ട, 22 കാരറ്റ് തന്നെ വില കുറച്ച് വാങ്ങാം












Click it and Unblock the Notifications