കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഞങ്ങള്‍ അധികാരത്തിലെത്തിയാല്‍.... ഗോവയില്‍ വന്‍ വാഗ്ദാനവുമായി തൃണമൂല്‍; അമിത് ഷാ ഗോവയില്‍

Google Oneindia Malayalam News

പനാജി: പ്രാദേശിക കക്ഷിയായ മഹാരാഷ്ട്രവാദി ഗോമന്‍തക് പാര്‍ട്ടി (എംജിപി) യുമായി സഖ്യം ചേര്‍ന്നാണ് തൃണമൂല്‍ കോണ്‍ഗ്രസ് ഗോവയില്‍ നിയമസഭാ തിരഞ്ഞെടുപ്പിന് തയ്യാറെടുത്തിരിക്കുന്നത്. ഇരുപാര്‍ട്ടികളുടെയും സംയുക്ത പ്രകടന പത്രിക പുറത്തിറക്കി. വന്‍ വാഗ്ദാനങ്ങളാണ് പത്രികയിലുള്ളത്. ഖനനം പുനരാരംഭിക്കുമെന്നും ജോലിയിലും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലും സ്ത്രീകള്‍ക്ക് സംവരണം ഏര്‍പ്പെടുത്തുമെന്നും തൃണമൂല്‍ വാഗ്ദാനം ചെയ്യുന്നു.

ഗോവയുടെ പ്രധാന വരുമാന മാര്‍ഗമാണ് ഖനനം. 88 ഖനികളുടെ പാട്ടം സുപ്രീംകോടതി റദ്ദാക്കിയതോടെ 2018ല്‍ നിലച്ചതാണ് ഖനന മേഖല. ഇതാകട്ടെ ഗോവയുടെ സാമ്പത്തിക നില തകിടം മറിച്ചു എന്നാണ് തൃണമൂലിന്റെ വിലയിരുത്തല്‍. ഞങ്ങള്‍ അധികാരത്തിലെത്തിയാല്‍ ഖനനം പുനരാരംഭിക്കുമെന്ന് അവര്‍ സംയുക്ത പ്രകടന പത്രികയില്‍ വാഗ്ദാനം ചെയ്യുന്നു. ഖനന മേഖലയില്‍ 80 ശതമാനം ജോലി ഗോവക്കാര്‍ക്ക് സംവരണം നല്‍കും. ഖനനത്തിലൂടെ ലഭിക്കുന്ന വരുമാനം സംസ്ഥാനത്ത് ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുമെന്നും തൃണമൂല്‍ പ്രഖ്യാപിച്ചു.

m

സ്വകാര്യ മേഖല ഉള്‍പ്പെടെയുള്ള ജോലികളില്‍ 33 ശതമാനം വനിതാ സംവരണം ഏര്‍പ്പെടുത്തും. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളില്‍ 50 ശതമാനം വനിതാ സംവരണവും ഏര്‍പ്പെടുത്തും. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ കേസുകള്‍ വിചാരണ ചെയ്യുന്നതിന് അതിവേഗ കോടതികള്‍ സ്ഥാപിക്കും. സ്ത്രീ സുരക്ഷയ്ക്ക് പ്രത്യേക മൊബൈല്‍ ആപ്പ് തയ്യാറാക്കും. ഗോവയുടെ ജിഡിപി 1.8 ലക്ഷം കോടി രൂപയാക്കി ഉയര്‍ത്തും. രണ്ടു ലക്ഷം പേര്‍ക്ക് ജോലി നല്‍കും. ഇതില്‍ 80 ശതമാനം ഗോവക്കാര്‍ക്ക് സംവരണം ചെയ്യും. സര്‍ക്കാര്‍ മേഖലയില്‍ 10000 ഒഴിവുകള്‍ മൂന്ന് വര്‍ഷത്തിനകം നികത്തുമെന്നും തൃണമൂല്‍-എംജിപി പ്രകടന പത്രികയില്‍ പറയുന്നു.

മഞ്ജുവാര്യരുമായി പോലീസ് സംസാരിച്ചു; രണ്ടു കാര്യങ്ങളില്‍ മറുപടി... ഫോണ്‍ പരിശോധന നിര്‍ണായകംമഞ്ജുവാര്യരുമായി പോലീസ് സംസാരിച്ചു; രണ്ടു കാര്യങ്ങളില്‍ മറുപടി... ഫോണ്‍ പരിശോധന നിര്‍ണായകം

തൃണമൂല്‍ കോണ്‍ഗ്രസ് ആദ്യമായിട്ടാണ് ഗോവയില്‍ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നത്. മതേതര വോട്ടുകള്‍ ഭിന്നിപ്പിച്ച് ബിജെപിയെ ജയിപ്പിക്കാനാണ് തൃണമൂല്‍ മല്‍സരിക്കുന്നത് എന്നാണ് കോണ്‍ഗ്രസിന്റെ വിമര്‍ശനം. കോണ്‍ഗ്രസ് ടിക്കറ്റില്‍ ജയിച്ചവര്‍ ഇന്ന് എവിടെ എത്തിനില്‍ക്കുന്നു എന്ന് എല്ലാവര്‍ക്കും അറിയാമെന്ന് തൃണമൂല്‍ തിരിച്ചടിക്കുന്നു. പ്രധാന നേതാക്കളെയെല്ലാം മല്‍സരിപ്പിക്കാന്‍ ത്രിണമൂല്‍ തീരുമാനിച്ചിട്ടുണ്ട്. തൃണമൂലുമായി സഖ്യത്തിലെത്താന്‍ ചര്‍ച്ചകള്‍ നടത്തിയിരുന്ന പ്രാദേശിക പാര്‍ട്ടിയായ ഗോവ ഫോര്‍വേഡ് പാര്‍ട്ടി ഉടക്കി. ഇരുപാര്‍ട്ടികളും പരസ്പരം ആരോപണങ്ങള്‍ ഉന്നയിക്കുകയാണിപ്പോള്‍. ഗോവ ഫോര്‍വേഡ് പാര്‍ട്ടി 2017ല്‍ ബിജെപിക്ക് പിന്തുണ നല്‍കിയ കാര്യമാണ് തൃണമൂല്‍ ചൂണ്ടിക്കാട്ടുന്നത്.

അതേസമയം, ബിജെപിയുടെ പ്രചാരണത്തിന് ആവേശം പകരാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് ഗോവയിലെത്തും. മൂന്ന് പൊതുപരിപാടികളിലാണ് അദ്ദേഹം പങ്കെടുക്കുക. ആകെയുള്ള 40 സീറ്റിലും ബിജെപി തനിച്ച് മല്‍സരിക്കുകയാണ്. ഇതില്‍ 12 സീറ്റില്‍ ക്രൈസ്തവരായ സ്ഥാനാര്‍ഥികളെയാണ് മല്‍സരിപ്പിക്കുത്. 2012ലെ നിമയസഭാ തിരഞ്ഞെടുപ്പില്‍ 6 ക്രൈസ്തവരെയാണ് മല്‍സരിപ്പിച്ചിരുന്നത്. 2017ല്‍ ഏഴ് പേരെയും. ഗോവയില്‍ ബിജെപിക്ക് മൂന്നര ലക്ഷം അംഗങ്ങളാണുള്ളത്. ഇതില്‍ 18 ശതമാനം ക്രൈസ്തവരാണെന്ന് നേതാക്കള്‍ പറയുന്നു.

Recommended Video

cmsvideo
എസ്പി- ആര്‍എല്‍ഡി സഖ്യം പിളര്‍ത്താന്‍ അമിത് ഷാ

English summary
Goa Assembly Election 2022: Trinamool Congress-MGP Alliance Manifesto Released
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X