സർവേ പറഞ്ഞ കണക്കുകള്‍, പ്രതീക്ഷ; ഗോവയില്‍ പ്രതിപക്ഷ സഖ്യ നീക്കവുമായി കോണ്‍ഗ്രസ്
ബെലഗാവി: നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തതോടെ ഗോവയില്‍ രാഷ്ട്രീയ അങ്കം മുറുകുന്നു. അധികാരത്തില്‍ തുടരാന്‍ ബിജെപി ശ്രമിക്കുമ്പോള്‍ ഏത് വിധേനയെും അവരെ ഭരണത്തില്‍ നിന്നും താഴെ ഇറക്കുകയെന്ന ലക്ഷ്യവുമായിട്ടാണ് കോണ്‍ഗ്രസ് പ്രവർത്തിക്കുന്നത്. രാജ്യത്തെ ഏറ്റവും ചെറിയ സംസ്ഥാനമാണെങ്കിലും തിരഞ്ഞെടുപ്പ് ചൂടിന് ആവേഷം ഒട്ടു കുറവില്ല.
ബി ജെ പിക്കും കോണ്‍ഗ്രസിനും പുറമെ നിരവധി പ്രാദേശിക പാർട്ടികളും എന്‍ സി പി, ആം ആദ്മി പാർട്ടി, തൃണമൂല്‍ കോണ്‍ഗ്രസ് എന്നിവർ കൂടി തിരഞ്ഞെടുപ്പ് ഗോദയില്‍ അണി നിരക്കുന്നു. ബി ജെ പി വിരുദ്ധ പോരാട്ടത്തില്‍ തൃണമൂലം ആംആദ്മിയും കോണ്‍ഗ്രസിന് വെല്ലുവിളി സൃഷ്ടിക്കുന്നുണ്ടെങ്കിലും പ്രാദേശിക കക്ഷികളുടെ സഖ്യം രൂപീകരിച്ച് അധികാരത്തില്‍ തിരിച്ച് വരാന്‍ കഴിയുമെന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നത്.

ഗോവയിൽ എല്ലാ പ്രാദേശിക, പ്രതിപക്ഷ പാർട്ടികളെയും വിശ്വാസത്തിലെടുക്കാൻ പാർട്ടി തന്ത്രങ്ങൾ മെനയുകയാണെന്നാണ് മുതിർന്ന കോൺഗ്രസ് നേതാവും മുൻ ഗോവ മുഖ്യമന്ത്രിയുമായ ദിഗംബർ കാമത്ത് ദി ന്യൂ ഇന്ത്യൻ എക്‌സ്പ്രസിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ അവകാശപ്പെടുന്നത്.
സംസാരിക്കാതെ തന്നെ നിങ്ങള്‍ ആരാണെന്ന് പറയും: പുതിയ ഫോട്ടോ ഷൂട്ടുമായി അനുശ്രീ

40 അംഗ ഗോവ സംസ്ഥാന നിയമസഭയിൽ 3 എംഎൽഎമാരുള്ള ഗോവ ഫോർവേഡ് പാർട്ടിയുമായി (ജിഎഫ്പി) കോൺഗ്രസ് ഇതിനകം സഖ്യത്തിലേർപ്പെട്ടിട്ടുണ്ടെന്നും മറ്റ് പാർട്ടികളുമായി കൈകോർക്കാൻ താൽപ്പര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബി ജെ പിയെ അധികാരത്തില്‍ നിന്നും പുറത്താക്കുന്നതിനായി തൃണമൂൽ കോൺഗ്രസ്, എഎപി എന്നിവരുമായും ധാരണയ്ക്ക് തയ്യാറാണെന്ന സൂചനയും അദ്ദേഹം നല്‍കുന്നു.

തൃണമൂൽ കോൺഗ്രസ് (ടി എം സി), എ എ പി, ജി എ ഫ്പി, എം ജി പി തുടങ്ങി എല്ലാ പ്രതിപക്ഷ പാർട്ടികളുമായും സഹകരിക്കാൻ കഴിയാതെ കോൺഗ്രസിന് തിരഞ്ഞെടുപ്പിൽ സ്വാധീനം ചെലുത്താൻ കഴിയില്ലെന്ന് ഗോവയിൽ നിന്നുള്ള മുതിർന്ന മാധ്യമപ്രവർത്തകൻ കിഷോർ നായിക് ഗാവോങ്കർ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.

മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടാൻ സാധ്യതയുള്ള ഒരു നേതാവും ഇപ്പോള്‍ കോൺഗ്രസിനില്ല. നേതാവിനെ ഉയർത്തിക്കാട്ടാതെ വേണം കോണ്‍ഗ്രസ് മത്സരിക്കാന്‍ ഗോവ കോൺഗ്രസ് ഘടകത്തിൽ ഐക്യം ഉറപ്പാക്കാൻ കോൺഗ്രസിന് ഇതുവരെ സാധിച്ചിട്ടില്ല. തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് അത് എത്രയും പെട്ടെന്ന് പരിഹരിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മുൻ ഗോവ മുഖ്യമന്ത്രി പ്രതാപ്‌സിംഗ് റാണെ മാത്രമാണ് ഗോവയിൽ കോൺഗ്രസിനെ പുനർനിർമ്മിക്കാൻ കഴിവുള്ള ഏക നേതാവ്. ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് ഉടന്‍ തീരുമാനം എടുക്കണമെന്നും ഗാവോങ്കർ പറഞ്ഞു. തെരഞ്ഞെടുപ്പിന് മുന്നോടിയായി ഗോവയിൽ പ്രതിപക്ഷ പാർട്ടികളുടെ മഹാസഖ്യം സാധ്യമാക്കുന്നതിന് കോൺഗ്രസ്, ടിഎംസി, എഎപി എന്നിവയുടെ ഉന്നത ദേശീയ നേതാക്കൾ ഉന്നതതലത്തിൽ ചർച്ച നടത്തണമെന്ന് കോണ്‍ഗ്രസില്‍ നിന്ന് തന്നെ അഭിപ്രായം ഉയരുന്നുമുണ്ട്.

40 നിയമസഭാ മണ്ഡലങ്ങളിൽ മിക്കയിടത്തും കോൺഗ്രസ് പാർട്ടിയുടെ പരമ്പരാഗത വോട്ട് വിഹിതം ടി എം സിയും എ എ പിയും പിളർത്തുമെന്നതിനാല്‍ കോൺഗ്രസും ടി എം സിയും എ എപി യും തനിച്ച് മത്സരിച്ചാൽ ബി ജെ പി തീർച്ചയായും തിരഞ്ഞെടുപ്പിൽ വിജയിച്ച് വീണ്ടും അധികാരത്തില്‍ വരുമെന്നുമാണ് വിലയിരുത്തല്‍. ഇതോടെയാണ് വിശാല പ്രതിപക്ഷ സഖ്യത്തിനുള്ള സാധ്യതകളും ശക്തമാവുന്നത്.

കഴിഞ്ഞ ദിവസം പുറത്ത് വന്ന എബിപി ന്യൂസ്-സിവോട്ടർ ബാറ്റിൽ ഫോർ ദി സ്റ്റേറ്റ്‌സ് ട്രാക്കർ പ്രകാരം തിരഞ്ഞെടുപ്പില്‍ 30 ശതമാനം വോട്ടെടെ ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയാവുമെന്നാണ് പ്രവചനമെങ്കിലും പ്രതിപ്കഷ പാർട്ടികള്‍ക്കും അത് പ്രതീക്ഷകള്‍ ബാക്കി വെക്കുന്നു. ആം ആദ്മി പാർട്ടി 24 ശതമാനം വോട്ട് വിഹിതവുമായി പ്രധാന പ്രതിപക്ഷമാവുമ്പോള്‍ കോണ്‍ഗ്രസിന് 20 ശതമാനം വോട്ടാണ് പ്രവചിക്കുന്നത്. ഈ കണക്കുകളുടെ അടിസ്ഥാനത്തിലാണ് കോണ്‍ഗ്രസും ആം ആദ്മിയും സഖ്യം ചേരുകയാണെങ്കില്‍ ബിജെപിയെ തോല്‍പ്പിക്കാന്‍ കഴിയുമെന്ന് വിലയിരുത്തപ്പെടുന്നത്.

മറുവശത്ത് ബിജെപി പുറമെ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നുണ്ടെങ്കിലും അകത്ത് ആശങ്കകള്‍ ശക്തമാണ്. ഭരണം നിലനിർത്താനായി മോശം പ്രവർത്തനം കാഴ്ചവെച്ച
നിരവധി സിറ്റിംഗ് എം.എൽ.എമാരെ അവർ ഒഴിവാക്കിയേക്കും. പൊതുവെ സിറ്റിങ് എംഎല്‍എമാരുടെ വിജയ ശതമാനം കുറവുള്ള സംസ്ഥാനം കൂടിയാണ് ഗോവി. അത് മനസ്സിൽ വെച്ചുകൊണ്ടാണ് സിറ്റിംഗ് നിയമസഭാംഗങ്ങളെ ഒഴിവാക്കി പുതിയ മുഖങ്ങളെ രംഗത്തിറക്കാന്‍ ബി ജെ പി ശ്രമിക്കുന്നത്.
ഇത് ഹോട്ടും ക്യൂട്ടും ഒന്നുമല്ല: നടി ശ്രിദ്ധയുടെ വെറൈറ്റി ഫോട്ടോ ഷൂട്ട് വൈറല്‍












Click it and Unblock the Notifications