അവര്‍ പാര്‍ട്ടി വളര്‍ത്താന്‍ വന്നവരാണ്, ഒരു ഗുണവുമില്ല; ആം ആദ്മിയ്ക്കും തൃണമൂലിനുമെതിരെ പ്രിയങ്ക
പനാജി: ആം ആദ്മി പാര്‍ട്ടിയ്ക്കും തൃണമൂല്‍ കോണ്‍ഗ്രസിനുമെതിരെ രൂക്ഷ പ്രതികരണവുമായി എ ഐ സി സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ഗോവയില്‍ തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ സംസാരിക്കുകയായിരുന്നു പ്രിയങ്ക. ആം ആദ്മിയും തൃണമൂലും ഗോവയ്ക്ക് പുറത്തുനിന്ന് വന്നതാണെന്നും അവര്‍ക്ക് സ്വന്തം പാര്‍ട്ടി വികസിപ്പിക്കണമെന്ന ലക്ഷ്യമേയുള്ളൂവെന്നും പ്രിയങ്ക പറഞ്ഞു. ഇരു പാര്‍ട്ടികള്‍ക്കും സംസ്ഥാനത്തിന്റെ വികസനത്തിനാവശ്യമായ കാര്യങ്ങള്‍ ഒന്നും ചെയ്യാന്‍ കഴിയില്ലെന്നും പ്രിയങ്ക കൂട്ടിച്ചേര്‍ത്തു.
ആം ആദ്മിയ്ക്കും തൃണമൂല്‍ കോണ്‍ഗ്രസിനും നിങ്ങള്‍ക്ക് സ്ഥിരതയുള്ള ഒരു സര്‍ക്കാര്‍ നല്‍കാന്‍ കഴിയില്ല. അവര്‍ പുറത്തുനിന്നാണ് വന്നത്. അവര്‍ ഇവിടെ വന്നത് തങ്ങളുടെ പാര്‍ട്ടി വിപുലീകരിക്കാന്‍ മാത്രമാണ്. അല്ലാതെ ഗോവയെ പുരോഗതിയിലേക്ക് നയിക്കാനല്ല. നിങ്ങളുടെ സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ വരുന്ന എല്ലാ പാര്‍ട്ടികള്‍ക്കും, പുറത്തുനിന്നുള്ളവര്‍ക്കും ഗോവയില്‍ ഭരണം നടത്താനാകില്ല, ''സെന്റ് ക്രൂസ് അസംബ്ലി മണ്ഡലത്തില്‍ ഒരു പൊതുറാലിയെ അഭിസംബോധന ചെയ്ത് പ്രിയങ്ക പറഞ്ഞു.

വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഗോവ ഫോര്‍വേഡ് പാര്‍ട്ടിയുമായി (ജി എഫ് പി) സഖ്യമുണ്ടാക്കിയാണ് കോണ്‍ഗ്രസ് മത്സരിക്കുന്നത്. 40 മണ്ഡലങ്ങളില്‍ 37ലും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയപ്പോള്‍ ബാക്കി മൂന്നിടത്ത് ജി എഫ് പിയാണ് മത്സരിക്കുന്നത്. തിങ്കളാഴ്ച സൗത്ത് ഗോവയിലെ മജോര്‍ദ, നുവെം, നവേലിം എന്നിവിടങ്ങളിലും നോര്‍ത്ത് ഗോവയിലെ സെന്റ് ആന്ദ്രെ, സെന്റ് ക്രൂസ്, കുംബര്‍ജുവ, പനാജി എന്നിവിടങ്ങളിലും പ്രിയങ്ക പ്രചാരണം നടത്തി.ജനങ്ങളും രാഷ്ട്രീയ പാര്‍ട്ടികളും തമ്മിലുള്ള സംഭാഷണം വികസനത്തെക്കുറിച്ചും തൊഴിലില്ലായ്മയെ കുറിച്ചുമാകണമെന്നും ജനങ്ങള്‍ അവരെ ഉത്തരവാദികളാക്കണമെന്നും പ്രിയങ്ക പറഞ്ഞു.

ഒരു പ്രത്യയശാസ്ത്രം സ്ത്രീകള്‍ എന്ത് ധരിക്കണമെന്ന് പറയുന്നിടത്ത് സംഭാഷണം നിഷേധാത്മകത കൊണ്ട് നിറയരുത്... അത് നിങ്ങളുടെ മതങ്ങളെ നിങ്ങള്‍ക്കായി പുനര്‍നിര്‍വചിക്കുന്നു. അതല്ല വേണ്ടത്,' പ്രിയങ്ക പറഞ്ഞു. 2017 ലെ തെരഞ്ഞെടുപ്പില്‍ 17 സീറ്റുമായി കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായിരുന്നു. ബി ജെ പിയ്ക്ക് 13 സീറ്റായിരുന്നു ഉണ്ടായിരുന്നത്. എന്നിട്ടും ബി ജെ പി ഗോവയില്‍ സര്‍ക്കാര്‍ രൂപീകരിക്കുകയായിരുന്നു. പിന്നീട് കോണ്‍ഗ്രസിലെ 15 എം എല്‍ എമാരും പാര്‍ട്ടി വിട്ടു. നിലവില്‍ രണ്ട് എം എല്‍ എമാരാണ് സംസ്ഥാനത്ത് കോണ്‍ഗ്രസിനുള്ളത്.

അതേസമയം 40 മണ്ഡലങ്ങളിലായി 301 സ്ഥാനാര്‍ത്ഥികളാണ് ഗോവയില്‍ ആകെ ജനവിധി തേടുന്നത്. ഒറ്റയ്ക്ക് മത്സരിക്കുന്ന ബി ജെ പിയ്ക്ക് 40 മണ്ഡലങ്ങളിലും സ്ഥാനാര്‍ത്ഥികളുണ്ട്. ആം ആദ്മി പാര്‍ട്ടി (39), കോണ്‍ഗ്രസ് (37), തൃണമുല്‍ കോണ്‍ഗ്രസ് (26), മഹാരാഷ്ട്രവാദി ഗോമന്തക് പാര്‍ട്ടി (13) എന്‍ സി പി( 12), ശിവസേന (11), ഗോവ ഫോര്‍വേഡ് പാര്‍ട്ടി(മൂന്ന്) എന്നിങ്ങനെയാണ് മറ്റ് പാര്‍ട്ടികളിലെ സ്ഥാനാര്‍ത്ഥികളുടെ കണക്കുകള്‍.11.64 ലക്ഷം വോട്ടര്‍മാരുള്ള ഗോവയില്‍ ഫെബ്രുവരി 14നാണ് വോട്ടെടുപ്പ് നടക്കുന്നത്. മാര്‍ച്ച് 10 ന് ഫലമറിയാം. ബി ജെ പിയും ആം ആദ്മി പാര്‍ട്ടിയും ഒറ്റക്കാണ് മത്സരിക്കുന്നത്.

തൃണമൂല്‍ കോണ്‍ഗ്രസ് മഹാരാഷ്ട്രവാദ് ഗോമന്തക് പാര്‍ട്ടി, ശിവസേന, എന്‍ സി പി എന്നിവരുമായി ചേര്‍ന്നാണ് മത്സരിക്കുന്നത്. നേരത്തെ കോണ്‍ഗ്രസുമായി മഹാസഖ്യത്തിന് ശിവസേനയും എന്‍ സി പിയും ശ്രമിച്ചിരുന്നെങ്കിലും അവര്‍ തയ്യാറായിരുന്നില്ല. അതേസമയം ബംഗാള്‍ തെരഞ്ഞെടുപ്പിലെ മിന്നും ജയത്തിന്റെ വെളിച്ചത്തിലാണ് തൃണമൂല്‍ കോണ്‍ഗ്രസ് ഗോവയിലേക്കെത്തുന്നത്. തെരഞ്ഞെടുപ്പിന് ശേഷം കോണ്‍ഗ്രസുമായി സഖ്യത്തിന് തൃണമൂല്‍ ശ്രമിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. തൃണമൂല്‍ സഖ്യത്തിനായി വാതില്‍ തുറന്നിട്ടിരിക്കുകയാണെന്ന് രാജ്യസഭാ എം പി ലൂസിഞ്ഞോ ഫലെയ്റോ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.












Click it and Unblock the Notifications