ഗോവയിൽ ബിജെപി എംഎൽഎയുടെ വിശ്വസ്തർ കോൺഗ്രസിലേക്ക്; അനുകൂല സാഹചര്യമെന്ന് ചിദംബരം
പനാജി; അടുത്ത വർഷം നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളിൽ കോൺഗ്രസ് വലിയ പ്രതീക്ഷ പുലർത്തുന്ന സംസ്ഥാനങ്ങളിൽ ഒന്നാണ് ഗോവ. 2017 ൽ കപ്പിനും ചുണ്ടിനും ഇടയിലായിരുന്നു കോൺഗ്രസിന് ഭരണം നഷ്ടപ്പെട്ടത്. എന്നാൽ ഇത്തവണ എന്തുവിലകൊടുത്തും സംസ്ഥാന ഭരണം പിടിക്കാൻ ഒരുങ്ങുകയാണ് പാർട്ടി. നേതൃത്വത്തിന്റെ പ്രതീക്ഷകൾ ഇരട്ടിപ്പിച്ച് ബിജെപി ഉൾപ്പെടെയുള്ള പാർട്ടികളിൽ നിന്ന് നേതാക്കൾ കോൺഗ്രസിൽ ചേരുകയാണ്. ഒപ്പം പാർട്ടി വിട്ടവരും മടങ്ങി വരവിന് തയ്യാറെടുക്കുകയാണെന്നാണ് വിവരം. വിശദാംശങ്ങളിലേക്ക്
പ്രിയപ്പെട്ട നൈക്കിനൊപ്പമുള്ള നിമിഷങ്ങള്‍ പങ്കുവച്ച് കീര്‍ത്തി സുരേഷ്; വൈറല്‍ ചിത്രങ്ങള്‍ കാണാം

2017 ലെ നിയമസഭ തിരഞ്ഞെടുപ്പിൽ ആകെയുള്ള 40 സീറ്റുകളിൽ 17 സീറ്റുകളായിരുന്നു കോൺഗ്രസിന് ലഭിച്ചിരുന്നത്. അതായത് കേവല ഭൂരിപക്ഷത്തിന് 4 സീറ്റുകൾ മാത്രം കുറവ്. പ്രദേശിക കക്ഷികളെ കൂട്ടുപിടിച്ച് കോൺഗ്രസ് അധികാരത്തിലേറുമെന്ന് കണക്കാക്കപ്പെടിരുന്നുവെങ്കിലും അവസാന നിമിഷം അട്ടിമറിയിലൂടെ ബിജെപി അധികാരത്തിലേറുകയായിരുന്നു. മഹാരാഷ്ട്രവാദി ഗോമന്തക് പാര്‍ട്ടി, ഗോവ ഫോര്‍വേഡ് പാര്‍ട്ടി എന്നിവരെ ഒപ്പം നിർത്തിയായിരുന്നു ബിജെപിയുടെ അപ്രതീക്ഷിത നീക്കം. 13 സീറ്റുകളായിരുന്നു ബിജെപിക്ക് ലഭിച്ചിരുന്നത്.

അതേസമയം ഭരണത്തിലേറിയ ബിജെപി പിന്നീട് കോൺഗ്രസിനെ പൂർണമായും തളർത്തികളഞ്ഞു. കോൺഗ്രസിൽ നിന്നും ഒറ്റയടിക്ക് 10 എംഎൽഎമാരെ മറുകണ്ടം ചാടിച്ച് കൊണ്ടായിരുന്നു ബിജെിയുടെ നീക്കം. ഇതോടെ സംസ്ഥാനത്തെ ബിജെപിയുടെ അംഗസഖ്യം 27 ആയി. കോൺഗ്രസ് ആകട്ടെ 17 ൽ നിന്ന് 5 ലേക്ക് എത്തുകയും ചെയ്തു. ബിജെപിയുടെ 'കുതിരക്കച്ചവടത്തിൽ' പാടെ തകർക്കപ്പെട്ടെങ്കിലും കോൺഗ്രസിന് സംസ്ഥാനത്ത് ഇപ്പോഴും സ്വാധീനം ഉണ്ട്. ഇത്തവണ സംസ്ഥാനത്ത് സാഹചര്യങ്ങൾ അനുകൂലമാണെന്ന വിലയിരുത്തലിലാണ് നേതൃത്വം.

കുറഞ്ഞത് 26 സീറ്റുകളെങ്കിലും ഇത്തവണ സംസ്ഥാനത്ത് ലഭിക്കുമെന്ന് കോൺഗ്രസ് പ്രതീക്ഷ പുലർത്തുന്നുണ്ട്. അതേസമയം കോൺഗ്രസിന്റെ പ്രതീക്ഷ ഉയർത്തുന്ന രാഷ്ട്രീയ കൂടുമാറ്റങ്ങളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യുന്നത്.ഇതിനോടകം തന്നെ ഭരണകക്ഷിയിൽ നിന്ന് മുൻ മന്ത്രിമാർ എംഎൽഎമാർ എന്നിവർ ഉൾപ്പെടെയുള്ളവർ കോൺഗ്രസിലേക്ക് ചേക്കേറി കിഞ്ഞു. ഇപ്പോഴിതാ ഏറ്റവും ഒടുവിലായി ബിജെപി എംഎൽഎമാരുടെ വിശ്വസ്തരായ രണ്ട് നേതാക്കളാണ് കോൺഗ്രസിലേക്ക് ചേരാൻ തയ്യാറെടുക്കുന്നത്. പനാജി എംഎൽഎ അറ്റനാസിയോ മോൺസററ്റേയുടെ വിശ്വസ്തരും മുൻ പനാജി മേയർമാരുമായ മഡ്കൈകർ, ടോണി റോഡ്രിഗ്രസ് എന്നിവരാണ് കോൺഗ്രസിൽ ചേരുന്നത്.

ഇവർ കോൺഗ്രസിലെ മുതിർന്ന നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. കോൺഗ്രസ് ടിക്കറ്റ് നൽകിയാൽ 2022 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ പനാജിയിൽ നിന്നും തലൈഗാവോയിൽ നിന്നും മത്സരിക്കാൻ തങ്ങൾക്ക് താൽപര്യമുണ്ടെന്ന് മഡ്കൈക്കറും റോഡ്രിഗസും പറഞ്ഞു. അതേസമയം കോൺഗ്രസിനെ ശക്തിപ്പെടുത്തുന്നതിനായി രണ്ടുപേരെയും പാർട്ടിയിൽ ഉൾപ്പെടുത്തുമെന്ന് സംസ്ഥാന പാർട്ടി പ്രസിഡന്റ് ഗിരീഷ് ചോഡങ്കറും പ്രതികരിച്ചു. എന്നാൽ പാർട്ടി ടിക്കറ്റ് സംബന്ധിച്ച് യാതൊരു ഉറപ്പും നൽകിയിട്ടില്ലെന്നും ഇരു നേതാക്കളും പ്രതികരിച്ചു.

പനാജിയിലും തലൈഗോവയിൽ നിന്നുമായി ബിജെപിയെ പുറത്താക്കാനുള്ള ശ്രമങ്ങൾ കോൺഗ്രസ് ദീർഘകാലമായി നടത്തി വരികയാണ്. പാർട്ടിക്ക് ശക്തമായ സ്വാധീനം ഉള്ള പ്രദേശങ്ങളാണെങ്കിൽ പോലും ശക്തരായ നേതാക്കളെ ഉയർത്തിക്കാട്ടാൻ സാധിച്ചിരുന്നില്ല. ഈ നീക്കങ്ങൾ ഇപ്പോൾ ഫലം കണ്ടിരിക്കുകയാണെന്ന് ചോഡങ്കർ പ്രതികരിച്ചു.

ബിജെപി പനാജി മണ്ഡൽ പുനസംഘടനയുമായി ബന്ധപ്പെട്ടാണ് ഉദയ് മഡ്ഗൈക്കർ ബിജെപി എംഎൽഎ മോൺസെറട്ടേയുമായി ഇടഞ്ഞത്. ഇരു മണ്ഡൽ കമ്മിറ്റികളും പുനസംഘടിപ്പിച്ചപ്പോൾ തനിക്ക്ോ തന്റെ അനുയായികൾക്ക് അവസരം നൽകാൻ നേതാവ് തയ്യാറായില്ലെന്ന് മഡ്ഗോക്കർ കുറ്റപ്പെടുത്തി. എംഎൽഎയുടെ വിജയത്തിനായി കഠിനമായി പ്രവർത്തിച്ചവരെ മാറ്റി നിർത്തിയ നേതൃത്വത്തിന്റെ നിലപാട് അംഗീകരിക്കാൻ സാധിക്കില്ലെന്ന് മഡ്ഗൈക്കർ പറഞ്ഞു.

അതേസമയം സംസ്ഥാനത്ത് കോൺഗ്രസിന് അധികാരത്തിലേറാനുള്ള അനൂകൂല സാഹചര്യങ്ങൾ ഉണ്ടെന്ന് ഗോവയുടെ തിരഞ്ഞെടുപ്പ് ചുമതലയുള്ള മുതിർന്ന നേതാവും മുൻ കേന്ദ്രമന്ത്രിയുമായ പി ചിദംബരം ഗോവയിൽ പ്രതികരിച്ചു. ചുമതല ഏറ്റെടുത്ത ശേഷമുള്ള തന്റെ ആദ്യ ഗോവ സന്ദർശനത്തിന് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അടുത്ത വർഷം നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിനായി പാർട്ടിയെ സജ്ജമാക്കുക എന്നതാണ് ഞങ്ങളുടെ മുന്നിലുള്ള ചുമതല. രാഷ്ട്രീയ അന്തരീക്ഷം കോൺഗ്രസിന് വളരെ അനുകൂലമാണെന്നാണ് പ്രാഥമിക വിലയിരുത്തൽ. ഭരണത്തിൽ ഒരു മാറ്റമുണ്ടാകുമെന്നും കോൺഗ്രസിന്റെ നേതൃത്വത്തിൽ ഗോവയിൽ സർക്കാർ രൂപീകകരിക്കുമെന്നുമാണ് പ്രതീക്ഷിക്കുന്നതെന്ന് ചിദംബരം പറഞ്ഞു.

ജനങ്ങൾ സംസ്ഥാനത്ത് ഭരണ മാറ്റം ആഗ്രഹിക്കുന്നുണ്ട്. കോൺഗ്രസ് ജനങ്ങളെ നിരാശപ്പെടുത്തില്ല,ചിദംബരം പറഞ്ഞു.പാർട്ടിയുടെ പ്രത്യയശാസ്ത്രത്തോട് കൂറ് പുലർത്തുന്ന കഠിനാധ്വാനികളായ ജനങ്ങളെ സേവിക്കാൻ താത്പര്യം കാണിക്കുന്ന നേതാക്കൾക്കായിരിക്കും സ്ഥാനാർത്ഥിത്വം നൽകുക, ചിദംബരം പറഞ്ഞു. ഓരോ മണ്ഡലത്തിലും നിരവധി പേർ മത്സരിക്കാൻ താത്പര്യം പ്രകടിപപിക്കുന്നുണ്ട് . എന്നാൽ മണ്ഡലത്തിലെ ഓരോ ബ്ലോക്കിലെയും സജീവ അംഗങ്ങളുമായി കൂടിയാലോചിച്ച ശേഷമേ സ്ഥാനാർത്ഥിത്വം സംബന്ധിച്ച് തീരുമാനമെടുക്കൂ എന്നും അദ്ദേഹം പറഞ്ഞു.യൂത്ത് കോൺഗ്രസ് ,മഹിളാ കോൺഗ്രസ് സേവ ദൾ എന്നീ പ്രവർത്തകർക്കും അവസരം നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.

സംസ്ഥാന അധ്യക്ഷനെ ഗിരീഷ് ചോടോങ്കറിനെ മാറ്റുമോയെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് ചിദംബരത്തിന്റെ മറുപടി ഇങ്ങനെയായിരുന്നു-ആർക്കെങ്കിലും പകരക്കാരെ കണ്ടെത്താനല്ല ഞാനിവിടെ വന്നത്. ഉചിതമായ സമയത്ത് ഉചിതമായ തിരുമാനങ്ങൾ കൈക്കൊള്ളും.നിയമസഭ തിരഞ്ഞെടുപ്പിന് മുൻപ് സംസ്ഥാന അധ്യക്ഷനെ മാറ്റണമെന്ന ആവശ്യം പാർട്ടിയിൽ ശക്തമാണ്. അതേസമയം സംസ്ഥാനത്തെ മുഖ്യമന്ത്രി സ്ഥാനാർത്ഥി ആരാകുമെന്ന ചോദ്യങ്ങളോടും ചിദംബരം മൗനം പുലർത്തി. 40 മണ്ഡലങ്ങളിലേയും സ്ഥാനാർത്ഥികൾ ഒറ്റക്കെട്ടായി കോൺഗ്രസിന് വേണ്ടി പോരാടുമെന്നും അദ്ദേഹം പറഞ്ഞു.
Recommended Video

സ്ഥാനാർത്ഥികളെ മാസങ്ങൾക്ക് മുമ്പ് പ്രഖ്യാപിക്കില്ലെന്നും എന്നാൽ അവർക്ക് അവരുടെ മണ്ഡലങ്ങളിൽ പ്രചാരണത്തിന് മതിയായ സമയം ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം ഇത്തവണ കോണ‍്ഗ്രസ് സംസ്ഥാനത്ത് സഖ്യത്തിൽ മത്സരിക്കുമോയെന്നത് സംബന്ധിച്ചുള്ള പ്രഖ്യാപനങ്ങളൊന്നും ചിദംബരം നടത്തിയില്ല.ഗോവ പ്രദേശ് പാർട്ടി കോൺഗ്രസുമായി സഖ്യത്തിൽ മത്സരിക്കാനുള്ള താത്പര്യം നേരത്തേ തന്നെ പ്രകടിപ്പിച്ചിരുന്നു. സഖ്യം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ചിദംബരം നിലപാട് പ്രഖ്യാപിക്കുമെന്നായിരുന്നു നേരത്തേ കണക്കാക്കപ്പെട്ടിരുന്നത്.












Click it and Unblock the Notifications