Get Updates
Get notified of breaking news, exclusive insights, and must-see stories!

പരീക്കർ ആശുപത്രി വിട്ടു; ആരോഗ്യനിലയില്‍ പുരോഗതി, നിയമസഭയിലെത്തി ബജറ്റ് അവതരിപ്പിച്ചു!

പനാജി: ഗോവൻ മുഖ്യമന്ത്രി മനോഹർ പരീക്കർ ആശുപത്രി വിട്ടു. മുംബൈ ലീലാവതി ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ആയ അദ്ദേഹം നിയമസഭയിലെത്തി ബജറ്റ് അവതരിപ്പിച്ചു. ബജറ്റ് അവതരണത്തിന് ശേഷം അദ്ദേഹം മാധ്യമപ്രവർത്തകരെ കാണുകയും ചെയ്തു. 62 വയസ്സുള്ള അദ്ദേഹത്തെ ഭക്ഷ്യ വിഷബാധയെ തുടർന്ന് ഫഎബ്രുവരി 15ന് ഗോവയിലെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യുകയായിരുന്നു.

തുടർന്ന് പാന്‍ക്രിയാസില്‍ വീക്കം കണ്ടെത്തിയതിനെ തുടര്‍ന്നാണ് മുംബൈയിലെ ലീലാവതി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഡിസ്ചാര്‍ജ് ചെയ്തതിന് ശേഷം അദ്ദേഹം ഗോവയിലേക്ക് തിരിക്കുകയായിരുന്നു. പരീക്കര്‍ക്കുള്ള ചികിത്സ തുടരുമെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചിട്ടുണ്ട്. പരീക്കറുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് ഉപമുഖ്യമന്ത്രി മിഷേല്‍ ലോബൊ ഗോവ നിയമസഭയിലും അറിയിച്ചിരുന്നു.

Manohar Parrikar

മുംബൈയിൽ വിവിധ ചടങ്ങുകളിൽ സംബന്ധിക്കാനെത്തിയ നരേന്ദ്രമോദി, രാത്രി കഴിഞ്ഞ ഒൻപതുമണിയോടെയാണ് ലീലാവതി ആശുപത്രിയിൽ ചെന്ന് പരീക്കറെ സന്ദർസിച്ചിരുന്നു. അർബുദബാധിതനാണെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ, പരീക്കറിനെ ചികില്സിക്കുന്ന ഡോക്ടർമാർ തള്ളിക്കളഞ്ഞിരുന്നു.

ഉച്ചയ്ക്ക് രണ്ടരയോടെ അസംബ്ലി മന്ദിരത്തിൽ എത്തിയ പരീക്കർ ക്യബിനറ്റ് യോഗം നടത്തി. കാബിനറ്റ് യോഗത്തിന് ശേഷം ബജറ്റ് സഭയുടെ മേശപ്പുറത്ത് വെച്ചു. തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനാണ് തന്റെ ബജറ്റിൽ പ്രാമുഖ്യം നൽകുന്നതെന്ന് പരീക്കർ പറഞ്ഞു. ഒരു മാസം നീണ്ടു നിൽക്കുന്ന ബജറ്റ് സമ്മേളനമാണ് നിശ്ചയിച്ചിരുന്നതെങ്കിലും മുഖ്യമന്ത്രിയുടെ അനാരോഗ്യം കണക്കിലെടുത്ത് സമ്മേളനം വെട്ടിച്ചുരുക്കുകയാണെന്ന് നിയമസഭ സ്പീക്കർ പ്രമോദ് സാവന്ത് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+