കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗോവ: ഡെപ്യൂട്ടി സ്പീക്കര്‍ മൈക്കല്‍ ലോബോ രാജിവച്ചു, 3 കോണ്‍ഗ്രസ് എംഎല്‍എമാര്‍ സത്യപ്രതിജ്ഞ ചെയ്യും

  • By S Swetha
Google Oneindia Malayalam News

പനജി: 10 കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയില്‍ ചേര്‍ന്നതിന് ദിവസങ്ങള്‍ക്ക് ശേഷം ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് മന്ത്രിസഭ പുനസംഘടിപ്പിക്കാന്‍ ഒരുങ്ങുകയാണ്. സഖ്യകക്ഷിയായ ഗോവ ഫോര്‍വേഡ് പാര്‍ട്ടി (ജിഎഫ്പി) യിലെ മൂന്ന് അംഗങ്ങളെയും സ്വതന്ത്ര നിയമസഭാംഗമായ മന്ത്രിമാരെയും ഒഴിവാക്കിയാണ് പുനസംഘടന. മന്ത്രിസഭയിലേക്ക് പ്രവേശിക്കുന്നതിന്റെ ഭാഗമായി മൈക്കല്‍ ലോബോ ശനിയാഴ്ച രാവിലെ ഗോവ അസംബ്ലി ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം രാജിവച്ചു. ഉച്ചയോടെ സ്പീക്കര്‍ രാജേഷ് പട്‌നേക്കര്‍ക്ക് ലോബോ രാജി സമര്‍പ്പിച്ചു.

കോൺഗ്രസ് അധ്യക്ഷ പദവിയിലേക്ക് യോഗ്യതയുള്ളവരുടെ പേരുകൾ രഹസ്യമായി കൈമാറാൻ നിർദ്ദേശം; നിർണായക യോഗം ഉടൻകോൺഗ്രസ് അധ്യക്ഷ പദവിയിലേക്ക് യോഗ്യതയുള്ളവരുടെ പേരുകൾ രഹസ്യമായി കൈമാറാൻ നിർദ്ദേശം; നിർണായക യോഗം ഉടൻ

ലോബോയ്ക്ക് പുറമെ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്ന ചന്ദ്രകാന്ത് കാവ്ലേക്കര്‍, ഫിലിപ്പ് നെറി റോഡ്രിഗസ്, അറ്റനാസിയോ മോണ്‍സെറാട്ട് എന്നിവരാണ് ബുധനാഴ്ച ഉച്ചയ്ക്ക് 3 മണിക്ക് രാജ്ഭവനിലെത്തി മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തത്. ''ഞാന്‍ ഈ സ്ഥാനത്ത് നിന്ന് രാജിവെച്ചു, കാരണം എന്നെ പിന്നീട് മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തും,'' ലോബോ പറഞ്ഞു.

pramod-sawant-

16 സഖ്യ എംഎല്‍എമാരുടെ രാജിക്ക് ശേഷം കര്‍ണാടകയില്‍ ഭരണം തുടരാന്‍ കോണ്‍ഗ്രസ് പാടുപെടുന്നതിനിടയിലാണ് ഗോവയിലും തിരിച്ചടിയുണ്ടായിരിക്കുന്നത്. കോണ്‍ഗ്രസ് ലെജിസ്ലേറ്റീവ് പാര്‍ട്ടിയുടെ (സിഎല്‍പി) 10 എംഎല്‍എമാര്‍ ബിജെപിയില്‍ ലയിച്ചു. പുതിയ നീക്കം 40 അംഗ സഭയില്‍ കുങ്കുമപ്പാര്‍ട്ടിയുടെ ശക്തി 27 ആയി ഉയര്‍ത്തി. കോണ്‍ഗ്രസ് ഇപ്പോള്‍ വെറും അഞ്ചായി ചുരുങ്ങി.

പുതുതായി ലഭിച്ച പിന്തുണയെ ശക്തിപ്പെടുത്തി ബിജെപി, സര്‍ക്കാര്‍ രൂപീകരണത്തില്‍ മുഖ്യ പങ്കുവഹിച്ച ജിഎഫ്പി എംഎല്‍എമാരെ മന്ത്രിസഭയില്‍ നിന്ന് ഒഴിവാക്കിക്കൊണ്ട് മുന്നോട്ട് പോവുകയാണ്. നാല് പുതിയ മന്ത്രിമാരെ ഉള്‍പ്പെടുത്തുമെന്നതിനാല്‍ മൂന്ന് ജിഎഫ്പി എംഎല്‍എമാരോടും സ്വതന്ത്ര നിയമസഭാംഗമായ രോഹന്‍ ഖൗണ്ടെയോടും മന്ത്രിസ്ഥാനം രാജിവയ്ക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ജിഎഫ്പിയുടെ വിജയ് സര്‍ദെസായിക്ക് പകരക്കാരനായി മുന്‍ പ്രതിപക്ഷ നേതാവ് ചന്ദ്രകാന്ത് കാവ്ലേക്കര്‍ പുതിയ ഡെപ്യൂട്ടി മുഖ്യമന്ത്രിയാകുമെന്ന് സാവന്ത് സ്ഥിരീകരിച്ചു. ജിഎഫ്പി അംഗങ്ങളെ മന്ത്രിസഭയില്‍ നിന്ന് ഒഴിവാക്കാനുള്ള തീരുമാനം ബിജെപിയുടെ കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദേശപ്രകാരമാണ് എടുത്തതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ബിജെപിയില്‍ ചേര്‍ന്ന എംഎല്‍എമാര്‍ ആക്ടിംഗ് പ്രസിഡന്റ് അമിത് ഷായുമായി ദില്ലിയില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു.

ബുധനാഴ്ച ബിജെപിയില്‍ ചേര്‍ന്ന ചന്ദ്രകാന്ത് കാവ്ലേക്കര്‍, ഫിലിപ്പ് നെറി റോഡ്രിഗസ്, അറ്റനാസിയോ മോണ്‍സെറാട്ട്, ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം രാജിവച്ച മൈക്കല്‍ ലോബോ എന്നിവര്‍ ഉച്ചയ്ക്ക് രാജ്ഭവനില്‍ സത്യപ്രതിജ്ഞ ചെയ്യും. കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്കായി നല്‍കാവുന്ന വകുപ്പുകളില്‍ സര്‍ദേസായി കൈവശം വച്ചിരിക്കുന്ന ടൗണ്‍ ആന്‍ഡ് കണ്‍ട്രി പ്ലാനിംഗ് - റവന്യൂ, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, റിവര്‍ നാവിഗേഷന്‍, ജലവിഭവങ്ങള്‍, ഭവന നിര്‍മ്മാണം, കൃഷി എന്നിവ ഉള്‍പ്പെടുന്നു. മൂന്ന് മാസം മുമ്പ് മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷം സാവന്ത് നടത്തിയ രണ്ടാമത്തെ മന്ത്രിസഭാ പുനസംഘടനയാണിത്. തന്റെ ആദ്യ മന്ത്രിസഭാ പുനസംഘടനയില്‍ സാവന്ത് അന്നത്തെ ഉപമുഖ്യമന്ത്രി സുദിന്‍ ധവാലിക്കറെ ഒഴിവാക്കി എംജിപിയുടെ പിരിഞ്ഞുപോയ എംഎല്‍എ ദീപക് പൗസ്‌കറിനെ കൂട്ടിച്ചേര്‍ത്തു.

English summary
Goa Deputy speaker resigned, three Congress MLA's take oath on Saturday
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X