Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗോവയിൽ ലീഡ് നില മാറി മറയുന്നു : 18 സീറ്റിൽ ബിജെപി,11 സീറ്റിൽ കോൺഗ്രസ്, രണ്ടിടത്ത് ആംആദ്‌മി

പനാജി : ഗോവ നിയമസഭ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് വൻ ആധിപത്യം. 40 നിയമസഭ സീറ്റിൽ 18 മണ്ഡലങ്ങളിലാണ് ബിജെപി ലീഡ് ചെയ്യുന്നത്. കോൺഗ്രസ് 11 സീറ്റിലും ആംആദ്‌മി പാർട്ടി രണ്ട് സീറ്റിലും സ്വതന്ത്രർ മൂന്ന് സീറ്റുകളിലും ലീഡ് ചെയ്യുന്നു. മഹാരാഷ്‌ട്രവാദി ഗോമൻതക് നാല് സീറ്റിലും ഗോവ ഫോർവേഡ് പാർട്ടി ഒരു സീറ്റിൽ ലീഡ് ചെയ്യുന്നുണ്ട്.

ആദ്യഘട്ട വോട്ടെണ്ണലിൽ പിന്നിൽ നിന്ന ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് സം​ഗലീം മണ്ഡലത്തിൽ ലീഡ് തിരികെ പിടിച്ച മുന്നേറുകയാണ്. ബിജെപി 33 ശതമാനം വോട്ട് ഷെയറിലാണ് ലീഡ് ചെയ്യുന്നത്. കോൺഗ്രസിന് 22.47 വോട്ടും സ്വതന്ത്രർ 19.8 ശതമാനം വോട്ടിലും ലീഡ് ചെയ്യുന്നു. കനത്ത തെരഞ്ഞെടുപ്പ് പോരാട്ടമാണ് ഗോവയിൽ ഇത്തവണ നടക്കുന്നത്. 40 അംഗനിയമസഭയിലേക്ക് 22 സീറ്റിൽ വരെ ലീഡ് ഉയർത്തിയ ബിജെപി 18ലേക്ക് ചുരുങ്ങുകയായിരുന്നു.

GOA

2017ൽ നടന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ഏറ്റവും വലിയ ഒറ്റ കക്ഷിയായിട്ടും സർക്കാർ രൂപീകരിക്കാൻ കഴിയാതെ പോകുകയായിരുന്നു. എന്നാൽ ഇത്തവണ ഭരണം പിടിക്കാനാകുമെന്ന പ്രതീക്ഷയിലായിരുന്നു കോൺഗ്രസ്.

സംസ്ഥാനത്ത് ബിജെപി 40 സീറ്റുകളിലും സ്ഥാനാർഥികൾ മത്സരരംഗത്തുണ്ട്. കടുത്ത പോരാട്ടമാണ് ഗോവയിൽ നടക്കുന്നതെന്നായിരുന്നു എക്‌സിറ്റ് പോൾ പ്രവചനങ്ങൾ. സംസ്ഥാനത്ത് തൂക്കുമന്ത്രിസഭക്ക് സാധ്യതയുണ്ടെന്ന് മിക്ക പോളുകളും പ്രവചിച്ചു. ഇതോടെ കോണ്‍ഗ്രസ്‌ പാളയത്തില്‍ ചെറിയ ആശങ്ക ഉടലെടുത്തിരുന്നു. കോൺഗ്രസ് സ്ഥാനാർഥികളെ ഇതിനകം റിസോർട്ടിലേക്ക് മാറ്റിയിട്ടുണ്ട്.

ബിജെപിയെ ഭരണത്തിൽ നിന്ന് മാറ്റിനിർത്താൻ ആംആദ്‌മിയുമായും തൃണമൂൽ കോൺഗ്രസുമായും ചർച്ചകൾ നടക്കുന്നുണ്ടെന്നാണ് പുറത്തുവരുന്ന പുതിയ വിവരം. ഗോവ ഫോർവേഡ് പാർട്ടി കോൺഗ്രസുമായി സഖ്യത്തിലാണ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. തൃണമൂൽ കോൺഗ്രസ് മഹാരാഷ്‌ട്രവാദി ഗോമൻതക് പാർട്ടിയുമായി സഖ്യമായിരുന്നു.

മമത ബാനർജി നേരിട്ടെത്തിയായിരുന്നു ഗോവയിൽ തൃണമൂലിന്‍റെ നീക്കങ്ങൾ ശക്തമാക്കിയത്. എന്നാൽ 5.3 ശതമാനം വോട്ട് നേടാനേ തൃണമൂൽ കോൺഗ്രസിന് കഴിഞ്ഞിട്ടുള്ളു. കൂടുതൽ സംസ്ഥാനങ്ങളിലേക്ക് പാർട്ടിയെ എത്തിക്കുക എന്ന ലക്ഷ്യത്തിലാണ് ഗോവയിൽ ആംആദ്‌മി കളത്തിലിറങ്ങിയത്.

40 സീറ്റുകളാണ് ഗോവ നിയമസഭയിലുള്ളത്. 21 സീറ്റ് നേടുന്ന കക്ഷിക്ക് ഭരിക്കാന്‍ സാധിക്കും. ഒരു കക്ഷിക്കും ഭൂരിപക്ഷം നേടാനായില്ലെങ്കിൽ സഖ്യ ഭരണത്തിലേക്ക് ഇത് വഴിതെളിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+