കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തലയില്‍ മുണ്ടിട്ട് നടക്കണം!! നേതൃത്വത്തിന് വീഴ്ച പറ്റി, കോണ്‍ഗ്രസ് എംഎല്‍എ പാര്‍ട്ടി വിട്ടു

Google Oneindia Malayalam News

പനജി: വിശ്വാസവോട്ടെടുപ്പില്‍ മനോഹര്‍ പരീക്കര്‍ 22 എംഎല്‍എമാരുടെ പിന്തുണ നേടിയതിന് പിന്നാലെ കോണ്‍ഗ്രസ് എംഎല്‍എ പാര്‍ട്ടി വിട്ടു. പാര്‍ട്ടി നേതൃത്വത്തിന് വീഴ്ച പറ്റിയെന്നാരോപിച്ച് വിശ്വജിത് റാണെയാണ് പാര്‍ട്ടി വിട്ടത്. സംസ്ഥാനത്ത് സര്‍ക്കാര്‍ രൂപീകരിക്കുന്നതില്‍ പാര്‍ട്ടി നേതൃത്വം പരാജയപ്പെട്ടുവെന്നും റാണെ ആരോപിയ്ക്കുന്നു. നിയമസഭാ തിരഞ്ഞെടുപ്പില്‍ 40ല്‍ 17 സീറ്റ് നേടിയ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ കോണ്‍ഗ്രസിന് സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിയാത്തതിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് എംഎല്‍എമാര്‍ നേരത്തെയും രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് എംഎല്‍എ പാര്‍ട്ടിയില്‍ നിന്ന് പുറത്തുപോയത്.

കോണ്‍ഗ്രസില്‍ നിന്ന് താനൊന്നും പ്രതീക്ഷിക്കുന്നില്ലെന്നും ഗോവയില്‍ കോണ്‍ഗ്രസ് ജനങ്ങളുടെ വിശ്വാസം നശിപ്പിച്ചുവെന്നും അദ്ദേഹം ആരോപിക്കുന്നു. പ്രോട്ടെം സ്പീക്കറായ സിദ്ധാര്‍ത്ഥ് കുന്‍സാലിനേക്കറിനാണ് രാജി സമര്‍പ്പിച്ചത്. ഗോവയിലെ വാല്‍പ്പോയിയില്‍ നിന്നാണ് റാണെ ജയിച്ചത്. കൂടുതല്‍ എംഎല്‍എമാര്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവയ്ക്കുമെന്ന് റാണെ വ്യക്തമാക്കിയെങ്കിലും ഇവരുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഗോവ നിയമസഭയില്‍ നടന്ന വിശ്വാസ വോട്ടെടുപ്പിലും റാണെ പങ്കെടുത്തിട്ടില്ല.

congress
English summary
Congress MLA Vishwajit Rane on Thursday resigned from the party as well as an MLA saying the top leadership failed in forming government when the party was clearly in a position to do so post the Goa Assembly election result.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X