കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗോധ്ര കേസ്; പ്രധാന പ്രതി റാഫിക് ഭട്ടുക്ക് 19 വര്‍ഷത്തിന് ശേഷം പൊലീസ് പിടിയില്‍

Google Oneindia Malayalam News

അഹമ്മദാബാദ്: ഗോദ്ര കേസിലെ പ്രധാന പ്രതി 19 വർഷത്തിന് ശേഷം പൊലീസ് പിടിയില്‍. 2002 ലെ ഗോദ്ര സബർമതി എക്സ്പ്രസ് കൂട്ടക്കൊലക്കേസിലെ മുഖ്യപ്രതിയായ റാഫിക് ഭട്ടുക്കിനെയാണ് ഗോദ്ര പോലീസ് വെള്ളിയാഴ്ച അറസ്റ്റ് ചെയ്തത്.. ഗോദ്രയിൽ നിന്ന് തന്നെയാണ് ഭട്ടുക്കിനെ പത്തൊന്‍പത് വര്‍ഷത്തിന് ശേഷം കേസിലെ പ്രധാന പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്. കലാപത്തിന് ശേഷം സംസ്ഥാനത്തിന് പുറത്ത് താമസിച്ചിരുന്ന പ്രതി മടങ്ങി വന്നപ്പോള്‍ പൊലീസ് പിടികൂടുകയായിരുന്നു.

കൊവിഡിലും നിറം മങ്ങാതെ ചലച്ചിത്ര മേള- ചിത്രങ്ങൾ

പഞ്ചമഹൽ പോലീസിന്റെയും ഗോദ്ര ടൗൺ പോലീസിന്റെയും സ്‌പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പും (എസ്‌ഒജി) നഗരത്തിലെ സിഗ്നൽ ഫാലിയ പ്രദേശത്തെ ഒരു വീട്ടിൽ റെയ്ഡ് നടത്തിയാണ് ഭട്ടുക്കിനെ പിടികൂടിയത്. ഉപജീവനത്തിനായി പഴങ്ങൾ വിൽക്കുന്ന പ്രവര്‍ത്തിയില്‍ ഏര്‍പ്പെട്ട് വരികയായിരുന്നു ഇദ്ദേഹമെന്നാണ് പൊലീസ് പറയുന്നത്. സബർമതി എക്സ്പ്രസിലെ എസ് -6 കോച്ച് പെട്രോൾ ഉപയോഗിച്ച് തീവെച്ചത് ഭട്ടുക്കും മറ്റ് കൂട്ട് പ്രതികളും ചേര്‍ന്നാണ്. ഭട്ടൂക്കും കൂട്ടാളികളും കോച്ചില്‍ പെട്രോള്‍ ഒഴിക്കുയും മറ്റൊരു തീയിടുകമായിരുന്നു എന്നാണ് കേസ്.

 gujarath

സംഭവത്തിൽ അയോദ്ധ്യയിൽ നിന്ന് മടങ്ങുകയായിരുന്ന 59 കര്‍സേവക്കാർ കൊല്ലപ്പെട്ടു. ഈ സംഭവം പിന്നീട് സംസ്ഥാനത്ത് വന്‍ വര്‍ഗീയ കലാപത്തിന് വഴിവെച്ചിരുന്നു. കേസില്‍ പ്രധാന പ്രതിയായതോടെയാണ് ഭട്ടൂക്ക് സംസ്ഥാനം വിട്ടത്. സംഭവം നടക്കുമ്പോള്‍ അദ്ദേഹം ഗോദ്രയിലെ മുഹമ്മദി മൊഹല്ലയിൽ താമസിച്ചിരുന്നുവെങ്കിലും പിന്നീട് സിഗ്നൽ ഫാലിയയിലേക്ക് മാറുകയാരുന്നു.

Recommended Video

cmsvideo
WHO approved covishield vaccine for emergency use

English summary
Godhra case; The main accused Rafiq Bhatuk has been arrested by the police after 19 years
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X