സ്വർണവില എട്ടിന്റെ പണി തന്നു: ആഭരണം വാങ്ങുന്നത് നിർത്തുന്നു; പകരം മറ്റൊരു മാതൃക: ലാഭവും കൂടുതല്‍
സ്വർണ വിലയിലെ റെക്കോർഡ് കുതിപ്പ് ഇന്ത്യന്‍ ആരണ വിപണിയെ വലിയ തോതില്‍ ബാധിച്ചതായി വേൾഡ് ഗോൾഡ് കൗൺസിൽ റിപ്പോർട്ട്. 2025-ന്റെ ആദ്യ പാദത്തിൽ ആഭരണ ഡിമാൻഡ് 25 ശതമാനം കുറഞ്ഞ് 71.4 മെട്രിക് ടണ്ണായി എന്നാണ് വേൾഡ് ഗോൾഡ് കൗൺസിലിന്റെ കണക്ക്. 2009-ന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കാണ് ഇതെന്ന് മനസ്സിലാക്കുമ്പോഴാണ് ഇടിവിന്റെ ആഴം എത്രത്തോളമെന്ന് മനസ്സിലാകുക.
വില ഉയർന്ന് നില്‍ക്കുന്നത് തന്നെയാണ് ഉപഭോക്താക്കളെ പുതിയ ആഭരണ വാങ്ങലിൽ നിന്ന് പിന്തിരിപ്പിച്ച. 2024 ല്‍ രാജ്യത്തെ സ്വർണ വിലയില്‍ 21 ശതമാനത്തോളം വർധനവാണ് ഉണ്ടായത്. 2025 ല്‍ ഇതുവരേയുള്ള വർധനവ് 25 ശതമാനത്തോളമാണ്. അന്താരാഷ്ട്ര വിപണിയിലെ സ്വർണ വില 3500 ഡോളറിലേക്ക് എത്തിയതോടെ കേരളത്തിലെ നിരക്ക് ആദ്യമായി 74000 ത്തിന് മുകളിലേക്കുമെത്തി.

മറുവശത്ത് പഴയ ആഭരണങ്ങള്‍ മാറ്റി വാങ്ങുന്നുവരെ എണ്ണത്തില്‍ വർധനവുണ്ടായിട്ടുണ്ട്. പുതിയ ആഭരണങ്ങള്‍ക്കുള്ള ഡിമാൻഡ് കുറയുമ്പോൾ തന്നെ സ്വർണത്തിലെ നിക്ഷേപ ഡിമാൻഡ് രാജ്യത്ത് കൂടുതല്‍ ശക്തമായെന്നും വേൾഡ് ഗോൾഡ് കൗൺസിൽ പറയുന്നു. 2024-ൽ സ്വർണ്ണ കട്ടികളുടേയും കോയിനുകളുടെയും ഡിമാൻഡ് 29% വർധിച്ച് 239.4 ടണ്ണായി. 2013-ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിലയാണ് ഇത്. ആഭരണങ്ങളേക്കാള്‍ ലാഭകരമാണ് സ്വർണ്ണക്കട്ടികളും കോയിനുകളും എന്നതാണ് ഇതിന്റെ പ്രധാന കാരണം.
2025-ന്റെ ആദ്യ പാദത്തിലും നിക്ഷേപത്തിലെ ഈ ട്രെൻഡ് തുടരുകയാണ്. സ്വർണ ഇ ടി എഫുകളിലേക്ക് 7 ദശലക്ഷം അക്കൗണ്ടുകളും 1.9 ദശലക്ഷം പുതിയ ഫോളിയോകളും ചേർന്നുവെന്നാണ് കണക്ക്. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (RBI) 2024-ൽ 72.6 ടൺ സ്വർണമാണ് വാങ്ങിയ്. 2025 ജനുവരിയിൽ 2.8 ടൺ കൂടി ചേർത്തതോടെ റിസർവ് ബാങ്കിന്റെ ആകെ കരുതല്‍ ശേഖരം 879 ടണ്ണിലെത്തി. 11.31 ശതമാനത്തിന്റെ വർധനവാണ് ഇക്കാലയളവില്‍ കരുതല്‍ ധനശേഖരത്തിലുണ്ടായത്.
ഡിജിറ്റൽ ഗോൾഡിന്റെ ജനപ്രീതിയും, പ്രത്യേകിച്ച് മെട്രോ നഗരങ്ങളിൽ ചെറുകിട നിക്ഷേപകരെ വലിയ തോതില്‍ ആകർഷിക്കുന്നുണ്ട്. രാജ്യത്തിന്റെ ആകെ സ്വർണ ഇറക്കുമതി 2024-ൽ 802.8 ടണ്ണായി 5% ഉയർന്നെങ്കിലും, 2025-ൽ ആഭരണ ഡിമാൻഡ് കുറഞ്ഞത് ഇറക്കുമതി 20% വരെ കുറയ്ക്കാമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇത് കറന്റ് അക്കൗണ്ട് ഡെഫിസിറ്റ് (CAD) കുറയ്ക്കാൻ സഹായിച്ചേക്കാമെന്ന് വിദഗ്ധർ പറയുന്നു.
വിവാഹ-സീസൺ, അക്ഷയ തൃതീയ പോലുള്ള ഉത്സവങ്ങളാണ് ഡിമാന്‍ഡിനെ നേരിയ തോതിലെങ്കിലും പിന്തുണച്ചത്. കല്യാൺ ജ്വല്ലേഴ്സ്, സെൻകോ ഗോൾഡ് തുടങ്ങിയ റീട്ടെയിലർമാർ 2025-ൽ 150-200 പുതിയ ഷോറൂമുകൾ തുറക്കാൻ പദ്ധതിയിടുന്നു എന്നതും ശ്രദ്ധേയമാണ്. വില സ്ഥിരത ഉണ്ടായാൽ 2025-ലെ വിവാഹ-ആവശ്യങ്ങൾ ആഭരണ ഡിമാൻഡിനെ ശക്തമായി തന്നെ പിന്തുണയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് വേള്‍ഡ് ഗോള്‍ഡ് വേൾഡ് ഗോൾഡ് കൗൺസിലിലെ സച്ചിന്‍ ജയിന്‍ അഭിപ്രായപ്പെടുന്നു.
ആഗോള ഭൗമരാഷ്ട്രീയ പിരിമുറുക്കങ്ങളും സാമ്പത്തിക അനിശ്ചിതത്വങ്ങളും കാരണമാണ് സ്വർണ വില ഈ തരത്തില്‍ കുതിച്ച് ഉയർന്നത്. യുഎസ്-ചൈന വ്യാപാര യുദ്ധം, റഷ്യ-യുക്രൈൻ സംഘർഷം, മിഡിൽ ഈസ്റ്റിലെ അസ്ഥിരത എന്നിവ സ്വർണ വിലയ വലിയ തോതില്‍ തന്നെ ബാധച്ചു. യുഎസ് ഫെഡറൽ റിസർവിന്റെ പലിശനിരക്ക് കുറയ്ക്കൽ ഡോളറിനെ ദുർബലമാക്കിയതും സ്വർണ വില ഉയർത്തി. അതേസമയം തന്നെ 2025-ൽ സ്വർണ വിലയിൽ 10% തിരുത്തൽ സാധ്യമാണെന്ന് ചില വിദഗ്ധർ പ്രവചിക്കുന്നു, യുഎസ്-ചൈന വ്യാപാര ചർച്ചകൾ, ജിയോപൊളിറ്റിക്കൽ പിരിമുറുക്കങ്ങൾ കുറയൽ എന്നിവയാണ് വില കുറയാനുള്ള അനുകൂല ഘടകങ്ങള്‍.












Click it and Unblock the Notifications