Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വര്‍ണം വാങ്ങിയത് മണ്ടത്തരമായോ? ഇപ്പോള്‍ വിറ്റാലും വാങ്ങിയാലും നഷ്ടം.. കാരണമിത്

സ്വര്‍ണത്തിന് ഇന്ത്യന്‍ നിക്ഷേപകര്‍ക്കിടയില്‍ ആകര്‍ഷണം നഷ്ടപ്പെടുന്നതായി റിപ്പോര്‍ട്ട്. വില കുതിച്ചുയരുന്നത് ആഭരണങ്ങളുടെ ആവശ്യകതയെ തകര്‍ത്തുവെന്നും സ്വര്‍ണം വ്യാപാരം ചെയ്യുന്നതും വില്‍ക്കുന്നതും എങ്ങനെയെന്നതില്‍ ആഴത്തിലുള്ള മാറ്റത്തിന് കാരണമായെന്നും നിക്ഷേപ ബാങ്കര്‍ സാര്‍ത്ഥക് അഹൂജ പറയുന്നു. ലിങ്ക്ഡ്ഇന്‍ പോസ്റ്റില്‍ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

'ഇപ്പോള്‍ സ്വര്‍ണ്ണം വാങ്ങുന്നത് അല്‍പ്പം അപകടസാധ്യതയുള്ളതാണ്. കഴിഞ്ഞ മാസം ആഭരണ വില്‍പ്പനയില്‍ 60% ത്തിലധികം ഇടിവ് രേഖപ്പെടുത്തി. അഞ്ച് വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ ഇടിവാണിത്. 10 ഗ്രാമിന് വില ഒരു ലക്ഷം രൂപയിലെത്തിയതോടെ ആഭരണ വ്യാപാരികള്‍ ഉത്പാദനം കുറയ്ക്കുകയും പണിക്കൂലിയില്‍ കിഴിവുകള്‍ വാഗ്ദാനം ചെയ്യുകയും ചെയ്യുന്നു. എന്നിട്ടും വാങ്ങുന്നവര്‍ കുറവാണ്,' അഹൂജ പറഞ്ഞു.

Gold Price

ആഭരണ നിര്‍മ്മാതാക്കള്‍ ഉത്പാദനം പകുതിയായി കുറയ്ക്കുകയാണ് എന്നും അദ്ദേഹം പറഞ്ഞു. ഇന്ന് നിങ്ങള്‍ സ്വര്‍ണം വില്‍ക്കാന്‍ പോയാല്‍ അമിത വിതരണം കാരണം നിങ്ങള്‍ക്ക് വിപണി വിലയേക്കാള്‍ വളരെ കുറഞ്ഞ വിലയ്ക്ക് വില്‍ക്കേണ്ടി വന്നേക്കാം എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യന്‍ ആഭരണ വിപണിയില്‍ നിലവിലെ സാഹചര്യം മൂന്ന് പ്രധാന മാറ്റങ്ങള്‍ക്ക് കാരണമായതായി അഹൂജ പറയുന്നു.

കുറഞ്ഞ കാരറ്റ്

ആഭരണ നിര്‍മ്മാതാക്കള്‍ 14 കാരറ്റ് സ്വര്‍ണത്തിന് കൂടുതല്‍ പ്രോത്സാഹനം നല്‍കുന്നു. കൂടാതെ 9 കാരറ്റ് സ്വര്‍ണത്തിന് ഹാള്‍മാര്‍ക്കിംഗ് അനുവദിക്കാന്‍ ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്‌സിനോട് (ബിഐഎസ്) ആവശ്യപ്പെടുകയും ചെയ്തു. വിലക്കുറവിനിടയില്‍ സ്വര്‍ണാഭരണങ്ങള്‍ കൂടുതല്‍ താങ്ങാനാവുന്നതാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരമൊരു നീക്കം.

വെള്ളിയുടെ വ്യാവസായിക ഉയര്‍ച്ച

സ്വര്‍ണത്തിന്റെ അമിത വിതരണത്തിനിടെ വെള്ളിക്ക് ക്ഷാമം നേരിടുന്നു. വെള്ളി ഇപ്പോള്‍ തുടര്‍ച്ചയായ അഞ്ചാം വര്‍ഷവും വിതരണ കമ്മിയിലാണെന്ന് അഹൂജ എടുത്തുകാണിക്കുന്നു. പ്രധാനമായും വ്യാവസായിക ആവശ്യകത, പ്രത്യേകിച്ച് ഇലക്ട്രിക് വാഹനങ്ങളില്‍ നിന്നുള്ളത് എന്നിവ ഇതിന് കാരണമാകുന്നു. ഈ പ്രവണത, വെള്ളി വിലയെ കൂടുതല്‍ ഉയര്‍ത്തുമെന്ന് അദ്ദേഹം പറയുന്നു.

കൃത്രിമ ആഭരണങ്ങളുടെ കുതിച്ചുചാട്ടം

സ്വര്‍ണ്ണത്തിന്റെ ലഭ്യത കുറഞ്ഞുവരുമ്പോള്‍, നേരിട്ട് ഉപഭോക്താവിലേക്ക് എത്തിക്കുന്ന (D2C) കൃത്രിമ ആഭരണ ബ്രാന്‍ഡുകള്‍ക്കുള്ള ആവശ്യം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. പരിശുദ്ധിയെക്കാള്‍ ഡിസൈനിന് പ്രാധാന്യം നല്‍കി സ്വര്‍ണം പൂശിയ ഉല്‍പ്പന്നങ്ങള്‍ ഇവ വാഗ്ദാനം ചെയ്യുന്നു. ഈ വിഭാഗത്തില്‍ ഇനിയും ഒരുപാട് കാര്യങ്ങള്‍ ചെയ്യാനുണ്ട്. വലിയ മത്സരം ഉണ്ടായിട്ടും ഈ മേഖല നവീകരണത്തിന് പാകമായിട്ടുണ്ടെന്ന് സൂചിപ്പിച്ചുകൊണ്ട് അഹൂജ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+