Get Updates
Get notified of breaking news, exclusive insights, and must-see stories!

എഴ് കിലോ സ്വർണം, 600 കിലോ വെള്ളി, 10000-ലേറെ സാരികള്‍: ജയലളിതയുടെ സ്വത്തുക്കള്‍ ലേലത്തിലേക്കോ

അനധികൃത സ്വത്ത് സമ്പാദനക്കേസിൽ അന്തരിച്ച തമിഴ്‌നാട് മുൻ മുഖ്യമന്ത്രി ജെ ജയലളിതയുടെ ജംഗമ സ്വത്തുക്കൾ കണ്ടുകെട്ടാനുള്ള നടപടികള്‍ ആരംഭിച്ചു. കർണാടക സർക്കാരിന്റെ നിയമവകുപ്പാണ് ഇത് സംബന്ധിച്ച നടപടികള്‍ക്കായി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായി (എസ്പിപി) അഭിഭാഷകൻ കിരൺ എസ് ജാവലിയെ നിയമിച്ചു. മാർച്ച് 27നാണ് നിയമനത്തിനുള്ള വിജ്ഞാപനം സർക്കാർ പുറപ്പെടുവിച്ചത്.

1996-ലെ അനധികൃത സ്വത്ത് സമ്പാദന കേസ് 2003-ലായിരുന്നു സുപ്രീം കോടതി തമിഴ്‌നാട്ടിൽ നിന്ന് കർണാടകയിലേക്ക് മാറ്റുന്നത് കേസില്‍ 2014-ൽ സി ബി ഐ കോടതി ജയലളിതയെ ശിക്ഷിക്കുകയും ഇതേതുടർന്ന് അവർക്ക് മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും രാജിവെച്ച് പുറത്ത് പോവേണ്ടി വരികയും ചെയ്തിരുന്നു. 1996 ഡിസംബർ 11-ന് ജയലളിതയുടെ വീടുകളില്‍ നടത്തിയ പരിശോധനയിലായിരുന്നു വലിയ തോതിലുള്ള സ്വത്തുക്കള്‍ കണ്ടെടുത്തത്.

sasikala-jayalalitha

ജയലളിതയുടെ സ്വത്തുക്കള്‍

ചെന്നൈയിലെ ജയലളിതയുടെ വസതിയിൽ നിന്ന് പിടിച്ചെടുത്ത തെളിവുകളായ സ്വത്തുക്കളെല്ലാം നിലവിൽ കർണാടക സർക്കാരിന്റെ കസ്റ്റഡിയിലാണുള്ളത്. ഏഴ് കിലോഗ്രാം സ്വർണം, വജ്രാഭരണങ്ങൾ, 600 കിലോഗ്രാം വെള്ളി ആഭരണങ്ങൾ, 11,000-ലധികം സാരികൾ, 750 പാദരക്ഷകൾ, 91 വാച്ചുകൾ, 131 സ്യൂട്ട് കേസുകൾ, 1,040 വീഡിയോ കാസറ്റുകൾ, എയർകണ്ടീഷണറുകൾ, റഫ്രിജറേറ്ററുകൾ ഉൾപ്പെടെയുള്ള ഇലക്ട്രിക്കൽ സാധനങ്ങൾ, മറ്റ് തുണിത്തരങ്ങൾ എന്നിവയാണ് പിടിച്ചെടുത്ത സ്വത്തുക്കളില്‍ പെടുന്നത്.

ജംഗമ സ്വത്തുക്കൾ തീർപ്പാക്കാൻ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറുടെ ആവശ്യകതയെക്കുറിച്ച് 2022 ഒക്ടോബറിൽ സിബിഐ കർണാടക ഹൈക്കോടതി രജിസ്ട്രാർ ജനറലിന് കത്തയച്ചിരുന്നു. പിടിച്ചെടുത്ത സ്വത്തുക്കൾ കണ്ടുകെട്ടുന്നതിന്റെ വിശദാംശങ്ങൾ ആവശ്യപ്പെട്ട് വിവരാവകാശ പ്രവർത്തകൻ ടി നരസിംഹമൂർത്തി പ്രത്യേക കോടതിയെ സമീപിച്ചിരുന്നു. പബ്ലിക് ഇൻഫർമേഷൻ ഓഫീസിൽ നിന്ന് വിശദാംശം നൽകാൻ കോടതി നിർദ്ദേശിച്ച വിവരങ്ങളും അദ്ദേഹം തേടിയിരുന്നു.

sasikala

ജയലളിതയിൽ നിന്ന് പിടിച്ചെടുത്ത സ്വത്തുക്കൾ

സ്വത്ത് കൈമാറ്റ കേസിൽ ജയലളിതയിൽ നിന്ന് പിടിച്ചെടുത്ത സ്വത്തുക്കൾ കർണാടക സർക്കാർ ലേലം ചെയ്തേക്കുമെന്നാണ് സൂചന. സ്വത്തുക്കള്‍ പൊതു ലേലം നടത്തണമെന്നാവശ്യപ്പെട്ട് മനുഷ്യാവകാശ പ്രവർത്തകൻ കൂടിയായ ടി നരസിംഹമൂർത്തി ചീഫ് ജസ്റ്റിസ്, കർണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസ്, ബെംഗളൂരു പ്രിൻസിപ്പൽ സിറ്റി സിവിൽ ആൻഡ് സെഷൻസ് ജഡ്ജി എന്നിവർക്ക് കത്തയച്ചിരിച്ചു. ഇതിലൂടെ ലഭിക്കുന്ന തുക സർക്കാറിലേക്ക് മാറ്റണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Vastu Tips:സാമ്പാദ്യം വർധിക്കണോ: വീട്ടില്‍ വരുത്തൂ ഈ ചെറിയ മാറ്റങ്ങള്‍

"സ്വത്തുക്കളിലെ വസ്ത്രം പോലുള്ളവ നശിച്ചുതുടങ്ങും. പകരം, മുൻ മുഖ്യമന്ത്രിയുടെ ആരാധകരായ നിരവധി ആളുകളുണ്ട്. ലേലത്തിലൂടെ ഈ സ്വത്തുക്കൾ വിൽക്കുകയോ പൊതുജനങ്ങൾക്ക് വിതരണം ചെയ്യുകയോ ചെയ്യാം, "അദ്ദേഹം പറഞ്ഞു. "തുണി സാമഗ്രികളുടെ നിറവും ഗുണവും നഷ്ടപ്പെടും, ചപ്പലുകളും തുകൽ കൊണ്ട് നിർമ്മിച്ചവയും കാലക്രമേണ അവയുടെ ഗുണനിലവാരം നഷ്ടപ്പെടും. അതിനാൽ, അവ ഗുണനിലവാരമില്ലാത്ത വസ്തുക്കളായി മാറുകയും ഉപയോഗ ശൂന്യമായി മാറുകയും ചെയ്യും, "അദ്ദേഹം പറഞ്ഞു.

ജയലളിതയ്ക്കെതിരായ വിധി

ജയലളിതയ്ക്ക് പുറമെ അവരുടെ സുഹൃത്ത് ശശികല, ഇലച്ചശ്ശി, സുധാകരൻ എന്നിവരും സ്വത്ത് തട്ടിയ കേസിൽ കുറ്റക്കാരാണെന്ന് കണ്ടെത്തുകയും 4 പേർക്ക് 4 വർഷം വീതം തടവും വിധിച്ചിരുന്നു. ജോൺ മൈക്കൽ കുങ്കയാണ് വിധി പ്രസ്താവിച്ചത്. വിധിക്കെതിരെ ജയലളിതയും സംഘവും ബാംഗ്ലൂരിലെ കർണാടക ഹൈക്കോടതിയിൽ അപ്പീൽ നൽകി.

പ്രത്യേക കോടതി പുറപ്പെടുവിച്ച വിധി ഹൈക്കോടതി റദ്ദാക്കി. തുടർന്ന് ഹൈക്കോടതി വിധിക്കെതിരെ കർണാടക സർക്കാർ സുപ്രീം കോടതിയിൽ അപ്പീൽ നൽകി. കേസ് പരിഗണിച്ച സുപ്രീം കോടതി കർണാടക ഹൈക്കോടതിയുടെ ഉത്തരവ് റദ്ദാക്കുകയും പ്രത്യേക കോടതി വിധിച്ച 4 വർഷത്തെ തടവ് ശിക്ഷ ശരിവെക്കുകയും ചെയ്തു. ഈ വിധി വരുന്നതിനുമുമ്പ് ജയലളിത മരിച്ചു. പിന്നീട്, ബാംഗ്ലൂർ പരപ്പന അഗ്രഹാര ജയിലിൽ ശിക്ഷ അനുഭവിച്ചതിന് ശേഷം ശശികല, ഇലച്ചശി, സുധാകരൻ എന്നിവർ ജയില്‍ മോചിതരായി.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+