സ്വര്‍ണം സെപ്തംബറില്‍ വാങ്ങുന്നതാണോ നല്ലത്? വിലയിടിവ് തുടരും... ഇനിയൊരു വര്‍ധനവില്ല..!
ആഗസ്റ്റ് മാസം അവസാനത്തേക്ക് കടക്കാനിരിക്കെ സ്വര്‍ണം കിതയ്ക്കുകയാണ്. തുടര്‍ച്ചയായ പത്താം ദിവസമാണ് സ്വര്‍ണവിലയില്‍ ഇടിവുണ്ടായിരിക്കുന്നത്. ഈ മാസം ആദ്യം റെക്കോര്‍ഡ് ഉയരത്തിലെത്തിയ ശേഷം, മഞ്ഞ ലോഹം ഇപ്പോള്‍ താഴേക്കുള്ള പ്രവണതയിലാണ്. അതിനാല്‍ തന്നെ നിക്ഷേപകരും വ്യാപാരികളും ജ്വല്ലറികളും സ്വര്‍ണത്തിന്റെ അടുത്ത നീക്കമെന്താണ് എന്നാണ് അറിയാനുള്ള ആകാംക്ഷയിലാണ്.
ആഗസ്റ്റ് 6 ന് സ്വര്‍ണ വില 75,000 രൂപ കടന്നിരുന്നു. പിന്നീട് ആഗസ്റ്റ് 8 ന് പവന് 75,760 രൂപ എന്ന എക്കാലത്തെയും ഉയര്‍ന്ന നിരക്കിലെത്തിയിരുന്നു. എന്നാല്‍ അതിനുശേഷം, വില വീണ്ടും മാറി. ആഗസ്റ്റ് 18 വരെ 22 കാരറ്റ് സ്വര്‍ണ്ണത്തിന്റെ വില ഗ്രാമിന് 9280 രൂപയായിരുന്നു, അതായത് പവന് 74,240 രൂപ. ഞായറാഴ്ച വില ഗ്രാമിന് 9,235 രൂപയും പവന് 73,880 രൂപയുമായി കുറഞ്ഞു.

ആഗോള സാമ്പത്തിക സൂചനകളും ഭൗമ രാഷ്ട്രീയ ആശങ്കകള്‍ ലഘൂകരിക്കുന്നതുമായി നിലവിലെ ബലഹീനത ബന്ധപ്പെട്ടിരിക്കുന്നുവെന്ന് വിശകലന വിദഗ്ധര്‍ വിശ്വസിക്കുന്നു. എല്ലാവരുടെയും കണ്ണുകള്‍ വരാനിരിക്കുന്ന യുഎസ് സാമ്പത്തിക ഡാറ്റയിലും അടുത്ത മാസം നടക്കുന്ന ഫെഡറല്‍ റിസര്‍വ് മീറ്റിംഗിലും ആണ് എന്ന് ജെഎം ഫിനാന്‍ഷ്യല്‍ സര്‍വീസസിലെ കമ്മോഡിറ്റി ആന്‍ഡ് കറന്‍സി റിസര്‍ച്ചിന്റെ വൈസ് പ്രസിഡന്റ് പ്രണബ് മെഹര്‍ വിശദീകരിച്ചു.
''അതിനാല്‍ അടുത്ത ആഴ്ച സ്വര്‍ണ വില സമ്മിശ്രമായി തുടരാന്‍ സാധ്യതയുണ്ട്. യുഎസ് ഭവന കണക്കുകള്‍, യുകെ, യൂറോസോണ്‍ സിപിഐ ഡാറ്റ, താല്‍ക്കാലിക പിഎംഐ റിലീസുകള്‍ എന്നിവ വ്യാപാരികള്‍ നിരീക്ഷിക്കും. ഇതുവരെയുള്ള ദുര്‍ബലമായ യുഎസ് ഡാറ്റ മാന്ദ്യത്തിലേക്ക് വിരല്‍ ചൂണ്ടുന്നു.' അദ്ദേഹം പറഞ്ഞു. അന്താരാഷ്ട്ര സംഭവവികാസങ്ങളും വിലയില്‍ ഒരു പങ്കു വഹിക്കുന്നു.
ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങള്‍ അയവുള്ളതാകുന്നതിന്റെ ലക്ഷണങ്ങള്‍ കാണിക്കുന്നതിനാല്‍ സ്വര്‍ണം പോലുള്ള സുരക്ഷിത നിക്ഷേപങ്ങള്‍ക്കുള്ള ആവശ്യം ദുര്‍ബലമായിട്ടുണ്ടെന്ന് മോട്ടിലാല്‍ ഓസ്വാള്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസിലെ വിശകലന വിദഗ്ധന്‍ മാനവ് മോദി അഭിപ്രായപ്പെട്ടു. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനും തമ്മില്‍ അലാസ്‌കയില്‍ നടന്ന കൂടിക്കാഴ്ചയ്ക്ക് ശേഷം ഉക്രെയ്‌നില്‍ സാധ്യമായ വെടിനിര്‍ത്തല്‍ പ്രതീക്ഷകള്‍ ഉയര്‍ന്നിട്ടുണ്ട്.
അതിനിടെ വാഷിംഗ്ടണും ബീജിംഗും തങ്ങളുടെ താരിഫ് വെടിനിര്‍ത്തല്‍ നീട്ടി, വ്യാപാര ശത്രുതകള്‍ തണുപ്പിക്കുമെന്ന് സൂചന നല്‍കി. ഇതെല്ലാം സ്വര്‍ണ വിലയെ മന്ദീഭവിപ്പിക്കാന്‍ സാധ്യതയുള്ള ഘടകങ്ങളാണ്. യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് പ്രസിഡന്റ് ക്രിസ്റ്റീന്‍ ലഗാര്‍ഡും യുഎസ് ഫെഡറല്‍ റിസര്‍വ് ചെയര്‍മാന്‍ ജെറോം പവലും നടത്തുന്ന പ്രസംഗങ്ങള്‍ പലിശ നിരക്കിനെക്കുറിച്ചുള്ള പ്രതീക്ഷകളെയും സ്വര്‍ണ്ണത്തിന്റെ ഗതിയെയും രൂപപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു.
ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കുകളില്‍ നിന്ന് വിലകള്‍ ഇതിനകം താഴേക്കിറങ്ങിയതിനാല്‍, സെപ്റ്റംബര്‍ കൂടുതല്‍ ഇടിവ് വരുത്തുമോ അതോ പുതിയ തിരിച്ചുവരവ് വരുത്തുമോ എന്നതാണ് നിക്ഷേപകരുടെ വലിയ ചോദ്യം. പലഘടകങ്ങളും സ്വര്‍ണവിലയെ താഴേക്ക് വലിപ്പിച്ചേക്കും എന്നാണ് വിലയിരുത്തല്‍. അങ്ങനെയെങ്കില്‍ നിലവില്‍ പ്രതിഫലിക്കുന്ന സ്വര്‍ണവിലയിലെ ഇടിവ് തന്നെയായിരിക്കും സെപ്തംബറിലും കാണാനാകുക.












Click it and Unblock the Notifications