സ്വര്‍ണത്തിന്റെ കാര്യത്തില്‍ ചൈനയെ ആര്‍ക്കും തൊടാനാകില്ല.. ഇന്ത്യയെ വിറപ്പിക്കാന്‍ ജപ്പാന്റെ കുതിപ്പ്
സ്വര്‍ണം കേവലം ആഭരണം എന്നതിനേക്കാളുപരി മികച്ച നിക്ഷേപ മാര്‍ഗമായാണ് വ്യക്തികളും രാജ്യങ്ങളും കാണുന്നത്. അതുകൊണ്ട് തന്നെ സാമ്പത്തിക അനിശ്ചിതത്വത്തിന്റെ കാലത്ത് നിക്ഷേപകരെല്ലാം സ്വര്‍ണത്തെയാണ് ആശ്രയിക്കുന്നത്. അപകട സാധ്യതയില്ലാത്ത ആസ്തി എന്നതാണ് ഇതിന് കാരണം. നിക്ഷേപകര്‍ മാത്രമല്ല, ലോകരാജ്യങ്ങളെല്ലാം തന്നെ സ്വര്‍ണം ശേഖരിക്കാനുള്ള ഓട്ടത്തിലാണ് ഇപ്പോള്‍.
ലോകത്ത് സ്വര്‍ണ വില കുതിച്ചുയരാന്‍ കാരണങ്ങളില്‍ ഒന്നും ഇതാണ്. രാജ്യങ്ങളുടെ സെന്‍ട്രല്‍ ബാങ്കുകള്‍ സ്വര്‍ണം വാങ്ങി സൂക്ഷിച്ച് കരുതല്‍ ശേഖരം വര്‍ധിപ്പിക്കുകയാണ്. ഇത് സ്വര്‍ണത്തിന്റെ ഡിമാന്‍ഡും അതിന് ആനുപാതികമായി വിലയും വര്‍ധിക്കാന്‍ കാരണമാകുന്നു. ഈ സാഹചര്യത്തില്‍ ഏഷ്യയിലെ ഏറ്റവും വലിയ സ്വര്‍ണ നിക്ഷേപകര്‍ ഏത് രാജ്യമാണ് എന്ന് നമുക്ക് പരിശോധിക്കാം.

ട്രേഡിംഗ് ഇക്കണോമിക്‌സ് ഡാറ്റ പ്രകാരം ചൈനയാണ് ഏഷ്യയിലെ ഏറ്റവും വലിയ സ്വര്‍ണ നിക്ഷേപകര്‍. രണ്ടാം സ്ഥാനത്തുള്ള ഇന്ത്യയേക്കാള്‍ രണ്ടിരട്ടിയിലേറെ സ്വര്‍ണമാണ് ചൈനയുടെ പക്കലുള്ളത്. 2025 ജൂണ്‍ വരെ ചൈനയില്‍ 2,299 ടണ്‍ സ്വര്‍ണമുണ്ട് എന്നാണ് ട്രേഡിംഗ് ഇക്കണോമിക്‌സ് ഡാറ്റ പറയുന്നത്. രണ്ടാം സ്ഥാനത്തുള്ള ഇന്ത്യയ്ക്ക് 880 ടണ്‍ സ്വര്‍ണ ശേഖരമാണുള്ളത്.
ഇന്ത്യയ്ക്ക് തൊട്ടുപിന്നിലായി ജപ്പാന്‍ മൂന്നാം സ്ഥാനത്തുണ്ട്. 2025 ജൂണ്‍ വരെ ജപ്പാന്റെ കരുതല്‍ ശേഖരം 846 ടണ്‍ ആണ്. എന്നാല്‍ പിന്നീട് അങ്ങോട്ടുള്ള സ്ഥാനങ്ങളിലുള്ള രാജ്യങ്ങള്‍ക്ക് ഈ മൂന്ന് രാജ്യങ്ങളേക്കാള്‍ ഏറെ പിന്നിലാണ് കരുതല്‍ ശേഖരമായി സ്വര്‍ണമുള്ളത്. ട്രേഡിംഗ് ഇക്കണോമിക്സില്‍ നിന്നുള്ള ഡാറ്റ പ്രകാരം തായ്വാന്‍ സെന്‍ട്രല്‍ ബാങ്കിന്റെ കൈവശം 424 ടണ്‍ സ്വര്‍ണമുണ്ട്.
അഞ്ചാം സ്ഥാനത്തുള്ള ഉസ്‌ബെക്കിസ്ഥാന്റെ സ്വര്‍ണ്ണ ശേഖരം ജൂണില്‍ 368 ടണ്ണില്‍ നിന്ന് 365 ടണ്ണായി കുറഞ്ഞു. ആറാം സ്ഥാനത്ത് സൗദി അറേബ്യയാണ്. 2025 മാര്‍ച്ച് വരെ സൗദി അറേബ്യയില്‍ 323 ടണ്‍ സ്വര്‍ണ ശേഖരമാണ് ഉള്ളത്. കസാക്കിസ്ഥാന്‍ 2025 ജൂണില്‍ അതിന്റെ കരുതല്‍ ശേഖരം 306 ടണ്ണായി ഉയര്‍ത്തി, മുമ്പ് 290 ടണ്‍ ആയിരുന്നു. ലെബനന്റെ കരുതല്‍ ശേഖരം 287 ടണ്ണാണ് എന്നാണ് ഡാറ്റ കാണിക്കുന്നു.
തായ്ലന്‍ഡിന്റെ കേന്ദ്ര ബാങ്ക് 235 ടണ്‍ സ്വര്‍ണ്ണ കരുതല്‍ ശേഖരം നിലനിര്‍ത്തുന്നു. പത്താം സ്ഥാനത്തുള്ളത് സിംഗപ്പൂര്‍ ആണ്. സിംഗപ്പൂരിന്റെ സ്വര്‍ണ്ണ കരുതല്‍ ശേഖരം 204 ടണ്‍ ആണ്.












Click it and Unblock the Notifications