Get Updates
Get notified of breaking news, exclusive insights, and must-see stories!

സെപ്തംബറില്‍ മാത്രം 'ഇയാള്‍' വാങ്ങിയത് 200 കിലോ സ്വർണം: അതും ഈ തീ വിലയില്‍, ഇന്ത്യയില്‍ തന്നെ

സ്വർണാഭരണ പ്രേമികളെ സംബന്ധിച്ച് ഏറെ ആശ്വാസകരമായ ദിനങ്ങളിലൂടെയാണ് വിപണി കടന്നുപോയിക്കൊണ്ടിരിക്കുന്നത്. ഒരാഴ്ചയായുള്ള ഇടിവ് ഇന്നും തുടർന്നു. ഇന്ന് പവന് 600 രൂപ കുറഞ്ഞതോടെ ഏറെ ദിവസങ്ങള്‍ക്ക് ശേഷം വില 90000 ത്തിന് താഴെ എത്തി. 89800 രൂപ എന്നതാണ് 22 കാരറ്റ് സ്വർണത്തിന് ഇന്ന് കേരള വിപണിയിലെ വില. ഗ്രാമിന് 75 രൂപ കുറഞ്ഞ് 11,225 രൂപയാകുകയും ചെയ്തു.

വില ഉയർന്നതോടെ വിറ്റുപോകുന്ന സ്വർണത്തിന്‍റെ അളവില്‍ കാര്യമായ ഇടിവ് ഉണ്ടായിരിക്കുന്നുവെന്നാണ് ജ്വല്ലറി ഉടമകള്‍ വ്യക്തമാക്കുന്നത്. എന്നാല്‍ വില ഈ തരത്തില്‍ ഉയർന്ന് നില്‍ക്കുമ്പോള്‍ സെപ്തംബർ മാസത്തില്‍ 200 കിലോ സ്വർണം വാങ്ങിയവരെക്കുറിച്ച് അറിയുമോ? അത് മറ്റാരും അല്ല നമ്മുടെ സ്വന്തം ആർ ബി ഐ ആണ്. സെപ്റ്റംബർ അവസാന വാരത്തിൽ മാത്രം 0.2 മെട്രിക് ടൺ (200 കിലോഗ്രാം) സ്വർണമാണ് വാങ്ങിക്കൂട്ടിയത്. ഇതോടെ ആർ ബി ഐയുടെ ആകെ സ്വർണ ശേഖരം 880 മെട്രിക് ടണ്‍ കവിഞ്ഞു.

gold-rbi-

ആർ ബി ഐയുടെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, സെപ്റ്റംബർ 26 വരെ രാജ്യത്തിന്റെ സ്വർണ്ണ ശേഖരം ഏകദേശം 95 ബില്യൺ ഡോളർ (ഏകദേശം 7.9 ലക്ഷം കോടി രൂപ) മൂല്യമുള്ളതാണ്. ആഗോള അനിശ്ചിതത്വങ്ങൾ വർധിച്ചതോടെ സുരക്ഷിത ആസ്തിയായി കണക്കാക്കപ്പെടുന്ന സ്വർണ്ണത്തിന്റെ ആവശ്യകത കഴിഞ്ഞ മാസങ്ങളിൽ ക്രമാതീതമായി ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് ആർ ബി ഐയും തങ്ങളുടെ ശേഖരം വർധിപ്പിച്ചത്.

ആർ ബി ഐ ബുള്ളറ്റിന്‍ പ്രകാര സെപ്റ്റംബറിൽ അവസാനിക്കുന്ന ആറ് മാസത്തിനുള്ളിൽ കേന്ദ്രബാങ്ക് ആകെ 0.6 മെട്രിക് ടൺ (600 കിലോഗ്രാം) സ്വർണ്ണം വാങ്ങി. സെപ്റ്റംബറിൽ 0.2 മെട്രിക് ടൺ (200 കിലോഗ്രാം), ജൂണിൽ 0.4 മെട്രിക് ടൺ (400 കിലോഗ്രാം) എന്നിങ്ങനെയായിരുന്നു വാങ്ങല്‍. ഈ വാങ്ങലോടെ 2024-25 സാമ്പത്തിക വർഷാവസാനത്തിലെ 879.58 മെട്രിക് ടണ്ണിൽ നിന്ന് സെപ്റ്റംബർ അവസാനത്തോടെ ആർ ബി ഐയുടെ മൊത്തം സ്വർണ്ണ ശേഖരം 880.18 മെട്രിക് ടണ്ണായി ഉയർന്നു. 2024-25 സാമ്പത്തിക വർഷത്തിൽ ആർബിഐ 54.13 മെട്രിക് ടൺ സ്വർണ്ണമായിരുന്നു ആർ ബി ഐ വാങ്ങിയത്.

ആർ ബി ഐ കൂടുതൽ സ്വർണ്ണം വാങ്ങുന്നത് എന്തുകൊണ്ട്?

ആഗോള സാമ്പത്തിക-രാഷ്ട്രീയ അനിശ്ചിതത്വങ്ങൾ മൂലം അന്താരാഷ്ട്ര സ്വർണ്ണ വിലകൾ കുത്തനെ ഉയർന്നതാണ് സുരക്ഷിത ആസ്തിയായ സ്വർണ്ണത്തിന്റെ ആവശ്യകത വർധിപ്പിച്ചത്. സ്വർണ്ണ ശേഖരം ഒരു രാജ്യത്തിന്റെ സാമ്പത്തിക സ്ഥിരതയും ധനകാര്യ ശക്തിയും നിലനിർത്തുന്നതിൽ നിർണായക പങ്ക് വഹിക്കുന്നു. അനിശ്ചിതത്വ കാലഘട്ടങ്ങളിൽ ഇത് സുരക്ഷാ വലയമായി പ്രവർത്തിക്കുന്നു. അതായത് കറൻസി ഏറ്റക്കുറച്ചിലുകളിൽ നിന്നും വിപണി ആഘാതങ്ങളിൽ നിന്നും സംരക്ഷണം നൽകുന്നു.

ഒരു കേന്ദ്രബാങ്കിന് വലിയ സ്വർണ്ണ ശേഖരമുണ്ടെങ്കിൽ അത് സാമ്പത്തിക ആത്മവിശ്വാസത്തിന്റെ സൂചകമാണ്, നിക്ഷേപക വിശ്വാസം വർധിപ്പിക്കുകയും ദേശീയ കറൻസിയെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു. അതോടൊപ്പം തന്നെ വലിയ സ്വർണ്ണ ശേഖരമുള്ള രാജ്യങ്ങൾക്ക് ശക്തമായ കറൻസിയും മെച്ചപ്പെട്ട വ്യാപാര സന്തുലനവും ലഭിക്കാറുണ്ട്. ചുരുക്കത്തിൽ, സ്വർണ്ണ ശേഖരം സാമ്പത്തിക സ്ഥിരത മെച്ചപ്പെടുത്തുക മാത്രമല്ല, പ്രധാന സാമ്പത്തിക തന്ത്രങ്ങളും നയതീരുമാനങ്ങളും രൂപപ്പെടുത്തുകയും ചെയ്യുന്നു. സെപ്റ്റംബറിൽ ആർ ബി ഐ ഉള്‍പ്പെടേയുള്ള എല്ലാ ബാങ്കുകളും കൂടി ചേർന്ന് വാങ്ങിയത് 166 ടണ്‍ സ്വർണമാണെന്നും റിപ്പോർട്ടുകളില്‍ പറയുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+