Get Updates
Get notified of breaking news, exclusive insights, and must-see stories!

മംഗലാപുരം എയര്‍പോര്‍ട്ടിലും സ്വര്‍ണം പിടിച്ചു

മംഗലാപുരം: കരിപ്പൂരിനും നെടുമ്പാശ്ശേരിക്കും പുറമേ മംഗലാപുരം വിമാനത്താവളത്തിലും മലയാളികളില്‍ നിന്നും കള്ളക്കടത്ത് സ്വര്‍ണം പിടിച്ചു. കാസര്‍കോട് തെക്കില്‍ സ്വദേശികളായ ഉമര്‍ ഫറൂഖ്, സയ്യിദ് എന്നിവരില്‍ നിന്നാണ് സ്വര്‍ണം പിടിച്ചത്. മതിയായ രേഖകളില്ലാതെ കടത്താന്‍ ശ്രമിച്ച രണ്ട് കിലോ സ്വര്‍ണമാണ് ഇവരില്‍ നിന്നും കണ്ടെടുത്തത്.

ഉമര്‍ ഫറൂഖിനെയും സയ്യിദിനെയും സ്വീകരിക്കാനായി വിമാനത്താവളത്തില്‍ വന്ന രണ്ടുപേരും ഇന്റലിജന്‍സുകാരുടെ വലയിലായി. അബ്ദുള്‍ നിസാര്‍, കെ മുഹമ്മദ് കുഞ്ഞി എന്നിവരെയാണ് മംഗലാപുരം വിമാനത്താവളത്തിന് പുറത്ത് വെച്ച് അറസ്റ്റ് ചെയ്തത്. ദുബായില്‍ നിന്നും വരികയായിരുന്നു ഉമര്‍ ഫറൂഖും സയ്യിദും എന്ന് അധികൃതര്‍ പറഞ്ഞു.

gold-bar

ഇരുവരുടെയും കൈയ്യില്‍ നിന്നും ഒന്നരലക്ഷം രൂപയും പിടിച്ചെടുത്തിട്ടുണ്ട്. രഹസ്യവിവരത്തെത്തുടര്‍ന്ന് ഇന്റലിജന്‍സ് വിഭാഗം നടത്തിയ മിന്നല്‍ പരിശോധനയിലാണ് മലയാളികളായ ഇരുവരും മംഗലാപുരത്ത് വെച്ച് പിടിയിലായത്. കരിപ്പൂരിലും നെടുമ്പാശ്ശേരിയിലും സ്വര്‍ണം കടത്തിയ സംഭവങ്ങള്‍ പുറത്തുവന്നതിനെ തുടര്‍ന്ന് വിമാനത്താവളങ്ങളില്‍ പരിശോധന കര്‍ശനമാക്കിയിരിക്കുകയാണ്.

ഗള്‍ഫ് നാടുകളില്‍ നിന്നും വരുന്ന ആളുകളാണ് സ്വര്‍ണക്കടത്ത് കേസില്‍ കൂടുതലുമുള്ളത്. നാട്ടിലെ ജ്വല്ലറികള്‍ക്ക് വേണ്ടിയാണ് ഇവര്‍ വന്‍ തുക പ്രതിഫലം പറ്റി കള്ളക്കടത്ത് സ്വര്‍ണം എത്തിക്കുന്നത്. മലബാര്‍ ജ്വല്ലറി, ജോയ് ആലുക്കാസ് തുടങ്ങിയ പ്രമുഖ സ്വര്‍ണ വ്യാപാരികള്‍ കള്ളക്കടത്തുകാരില്‍ നിന്നും സ്വര്‍ണം വാങ്ങിയ സേുകളില്‍ അന്വേഷണം നേരിടുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+