ഇന്ത്യയിലേക്ക് സ്വർണ്ണം ഒഴുകും; അതും കിർഗിസ്ഥാനിലെ 'സ്വന്തം' ഖനിയില്‍ നിന്ന്: കമ്പനിക്കും വന്‍ നേട്ടം
കിർഗിസ്ഥാനിലെ 'ആൾട്ടിൻ ടോർ' സ്വർണ ഖനന പദ്ധതി അടുത്ത മാസം മുതൽ ഉൽപ്പാദനം ആരംഭിക്കുമെന്ന പ്രഖ്യാപനത്തിന് പിന്നാലെ ഓഹരി വിപണിയില്‍ നേട്ടം കൊയ്യുന്നത് തുടർന്ന് രാജ്യത്തെ പ്രമുഖ ധാതു ഖനന കമ്പനിയായ ഡെക്കാൻ ഗോൾഡ് മൈൻസ് ലിമിറ്റഡ്. കഴിഞ്ഞ ദിവസം കമ്പനിയുടെ ഓഹരി മൂല്യത്തില്‍ ഏകദേശം 6 ശതമാനത്തിന്റെ വർധനവാണ് ഉണ്ടായിരിക്കുന്നത്. അന്താരാഷ്ട്ര വിപണികളിലേക്കുള്ള കമ്പനിയുടെ വിപുലീകരണവും ഇന്ത്യയുടെ നിർണായക ധാതുക്കളിൽ സ്വയം പര്യാപ്തത കൈവരിക്കാനുള്ള ശ്രമങ്ങളും ഓഹരി വിപണിയിൽ നിക്ഷേപകരുടെ ആവേശം വർധിപ്പിക്കുകയായിരുന്നു.
ഡെക്കാൻ ഗോൾഡ് മൈൻസിന്റെ മാനേജിംഗ് ഡയറക്ടർ ഹനുമ പ്രസാദ് മോദലി അടുത്തിടെ ചെന്നൈയിൽ വെച്ച് ഇന്ത്യയിലെ കിർഗിസ് റിപ്പബ്ലിക്കിന്റെ അംബാസഡർ ആസ്കർ ബെഷിമോവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇന്ത്യയും കിർഗിസ്ഥാനും തമ്മിലുള്ള സാമ്പത്തിക സഹകരണം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായിട്ട് നടന്ന കൂടിക്കാഴ്ചയില്‍ സ്വർണ്ണ ഖനനവും ചർച്ചാ വിഷയമായി.

'ആൾട്ടിൻ ടോർ' പദ്ധതി, കിർഗിസ്ഥാനിലെ ഒരു ഇന്ത്യൻ കമ്പനിയുടെ ആദ്യ വിദേശ ഖനന നിക്ഷേപമായി അടയാളപ്പെടുത്തപ്പെട്ടിട്ടുണ്ട്. ഇത് ഇന്ത്യയെ ആഗോള ഖനന മേഖലയിൽ ഒരു പ്രധാന ശക്തിയാക്കാനുള്ള ഡെക്കാൻ ഗോൾഡിന്റെ ലക്ഷ്യത്തിന് സഹായകമാണെന്നും ഹനുമ പ്രസാദ് മോദലി കൂടികാഴ്ച്ചക്ക് പിന്നാലെ വ്യക്തമാക്കി.
"ആൾട്ടിൻ ടോർ പദ്ധതി ഡെക്കാൻ ഗോൾഡിന് വെറുമൊരു നാഴികക്കല്ലല്ല, ആഗോള ഖനന മേഖലയിൽ ഇന്ത്യയുടെ സ്വാധീനം വർധിപ്പിക്കാനും കിർഗിസ്ഥാനുമായുള്ള പങ്കാളിത്തം ശക്തിപ്പെടുത്താനുമുള്ള കഴിവിന്റെ പ്രതിഫലനമാണ്. ഇരു രാജ്യങ്ങൾക്കും ഒരു ആധുനികവും സമഗ്രവുമായ റിസോഴ്സ് ഇക്കോണമി വികസിപ്പിക്കുകയാണ് കമ്പനിയുടെ ലക്ഷ്യം" അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യ തങ്ങളുടെ ശക്തമായ പങ്കാളികളാണെന്ന് കിർഗിസ്ഥാന്‍ അംബാസഡർ ആസ്കർ ബെഷിമോവും വ്യക്തമാക്കി. "ഇന്ത്യ കിർഗിസ്ഥാന്റെ ശക്തമായ പങ്കാളിയാണ്, ഡെക്കാൻ ഗോൾഡിന്റെ ഞങ്ങളുടെ രാജ്യത്തെ നിക്ഷേപത്തെ ഞങ്ങൾ അതീവ താല്‍പര്യത്തോടെയും പ്രാധാന്യത്തോടെയും കാണുന്നു. ഖനന മേഖലയിലും നിർണായക ധാതുക്കളിലും ഇരു രാജ്യങ്ങൾ തമ്മിലുള്ള സഹകരണം വർധിപ്പിക്കുന്നതിന് ആൾട്ടിൻ ടോർ പദ്ധതി അടിത്തറയിടുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
കിർഗിസ്ഥാനിലെ ധാതു സമ്പന്നമായ സോൾട്ടൻ സാരി മേഖലയിൽ സ്ഥിതി ചെയ്യുന്ന ആൾട്ടിൻ ടോർ നിക്ഷേപത്തിൽ ഏകദേശം 4.65 ദശലക്ഷം ടൺ ധാതുക്കൾ അടങ്ങിയിരിക്കുന്നുവെന്നാണ് കണക്കാക്കപ്പെടുന്നത്. ഇതിൽ ഒരു ടണ്ണിന് ശരാശരി 1.21 ഗ്രാം സ്വർണം ഉൾപ്പെടുന്നു. അതായത് ഇവിടെ നിന്നും ഏകദേശം 180,000 ട്രോയ് ഔൺസ് സ്വർണം ലഭ്യമാകുമെന്നാണ് പ്രതീക്ഷ. ഡെക്കാൻ ഗോൾഡ് ഈ സ്ഥലത്തെ ഒരു പൂർണ്ണ തോതിലുള്ള ഖനന പ്രവർത്തനമാക്കി മാറ്റുന്നതിനുള്ള ശ്രമത്തിലാണ്. 2025 ഒക്ടോബർ മുതൽ ഉൽപ്പാദനം ആരംഭിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്.
പദ്ധതി ഇന്ത്യയുടെ ആത്മനിർഭർ ഭാരത് ദർശനവുമായി യോജിച്ച് നില്‍ക്കുന്നുവെന്നും കമ്പനി വൃത്തങ്ങള്‍ പറഞ്ഞു. വ്യാവസായികവും സാങ്കേതികവുമായ പുരോഗതിക്ക് അത്യന്താപേക്ഷിതമായ ധാതുക്കളിലേക്കുള്ള പ്രവേശനം ഉറപ്പാക്കാൻ കമ്പനി ലക്ഷ്യമിടുന്നു. ആന്ധ്രാപ്രദേശ്, കർണാടക, മൊസാംബിക്, കിർഗിസ്ഥാൻ, ഫിൻലൻഡ് എന്നിവിടങ്ങളിൽ തന്ത്രപ്രധാനമായ സ്വർണ, ധാതു ഖനന പദ്ധതികളുള്ള ഡെക്കാൻ ഗോൾഡ്, ആഗോള ഖനന വ്യവസായത്തിൽ വൈവിധ്യവൽക്കരിക്കപ്പെട്ട ഒരു കമ്പനിയായി ഇതിനോടകം സ്ഥാനം ഉറപ്പിക്കുകയും ചെയ്തിട്ടുണ്ട്.
ആൾട്ടിൻ ടോർ ഖനിയിലെ സ്വർണ ഉൽപ്പാദനം ഇന്ത്യൻ സ്വർണ വിപണിയിൽ ദീർഘകാലാടിസ്ഥാനത്തിൽ വലിയ തോതില്‍ സ്വാധീനം ചെലുത്താൻ സാധ്യതയുണ്ടെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്,. എന്നാൽ ഉൽപ്പാദനത്തിന്റെ തോത്, ആഗോള സ്വർണ വില, ഇന്ത്യയുടെ സ്വർണ ഇറക്കുമതി ആവശ്യങ്ങൾ, ഡെക്കാൻ ഗോൾഡ് മൈൻസിന്റെ വിപണന തന്ത്രങ്ങൾ എന്നിവ ആശ്രയിച്ചാകും ഈ സ്വാധീനത്തിന്റെ തോത് നിർണ്ണയിക്കപ്പെടുക.
ഇന്ത്യൻ സ്വർണ വിപണിയിൽ ആൾട്ടിൻ ടോർ പദ്ധതി ചെലുത്താൻ സാധ്യതയുള്ള പ്രധാന സ്വാധീനങ്ങൾ താഴെ വിശദീകരിക്കുന്നു
സ്വർണ ഇറക്കുമതിയെ ആശ്രയിക്കുന്നതിൽ കുറവ്
പശ്ചാത്തലം: ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ സ്വർണ ഉപഭോക്തൃ രാജ്യങ്ങളിൽ ഒന്നാണ്, എന്നാൽ ആഭ്യന്തര ഉൽപ്പാദനം വളരെ കുറവാണ്. 2024-ൽ ഇന്ത്യ ഏകദേശം 700-800 ടൺ സ്വർണം ഇറക്കുമതി ചെയ്തതായി കണക്കാക്കപ്പെടുന്നു, ഇത് വിദേശനാണ്യ ശേഖരത്തെ വലിയ തോതില്‍ ബാധിക്കുന്നു. ആൾട്ടിൻ ടോർ ഖനിയിൽ 4.65 ദശലക്ഷം ടൺ ധാതുവിൽ നിന്ന് 180,000 ട്രോയ് ഔൺസ് (ഏകദേശം 5.6 ടൺ) സ്വർണം ഉൽപ്പാദിപ്പിക്കാൻ സാധ്യതയുണ്ട്. ഇത് ഇന്ത്യയുടെ മൊത്തം സ്വർണ ഉപഭോഗത്തിന്റെ (900-1000 ടൺ/വർഷം) ഒരു ചെറിയ ശതമാനം മാത്രമാണെങ്കിലും ഏറെ നിർണ്ണായകമായി മാറിയേക്കും.
വിപണി വില സ്ഥിരത
ആൾട്ടിൻ ടോറിൽ നിന്നുള്ള സ്വർണം ഇന്ത്യൻ വിപണിയിൽ നേരിട്ട് വിൽക്കുകയാണെങ്കിൽ, പ്രാദേശിക വിതരണം വർധിച്ചേക്കാം. ഇത് ചില സന്ദർഭങ്ങളിൽ സ്വർണ വിലയിലെ ഏറ്റക്കുറച്ചിലുകൾ (വിശേഷിച്ച് ഇറക്കുമതി ചെലവുകൾ, കസ്റ്റംസ് തീരുവ, കറൻസി വിനിമയ നിരക്ക് എന്നിവ മൂലമുള്ള വർധന) കുറയ്ക്കാൻ സഹായിക്കും. എന്നിരുന്നാലും, ആഗോള വിപണിയിലെ സ്വർണ വിലകൾ ഇന്ത്യൻ വിപണിയിൽ തുടർന്നും പ്രധാന പങ്ക് വഹിക്കും.
വിപണി
ഡെക്കാൻ ഗോൾഡ് സ്വർണം ഇന്ത്യയിൽ വിൽക്കാൻ തീരുമാനിച്ചാൽ, പ്രാദേശിക ആഭരണ നിർമാതാക്കൾക്കും വ്യാപാരികൾക്കും ഇത് ഗുണം ചെയ്യും, കാരണം ഇറക്കുമതി ചെലവുകൾ ഒഴിവാക്കാം. എന്നാൽ, ആഗോള വിപണിയിൽ വിൽക്കുകയാണെങ്കിൽ, ഇന്ത്യയ്ക്ക് വിദേശനാണ്യ വരുമാനം ലഭിക്കും, ഇത് രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തും.
-
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
'സ്വർണ വില പവന് ഇനി 30,000 രൂപ വരെ കുറയും'; 18 കാരറ്റ് വേണ്ട, 22 കാരറ്റ് തന്നെ വില കുറച്ച് വാങ്ങാം -
ഗ്രാമിന് 1000 രൂപ ഇനിയും കുറഞ്ഞേക്കാം... വെള്ളി വില പകുതിയാകും? ഈ ആഴ്ച സംഭവിക്കാന്‍ പോകുന്നത് -
യുദ്ധം തുടങ്ങിയതിന് ശേഷം പൊന്നിന് കുറഞ്ഞത് 27000 രൂപ! ഇടിഞ്ഞത് 18%, കാരണമിത് -
ഒറ്റയടിക്ക് കുറഞ്ഞത് 15 ദിര്‍ഹം; ദുബായില്‍ 500 ദിര്‍ഹത്തില്‍ നിന്ന് താഴേക്ക് വീണ് സ്വര്‍ണവില -
13000 രൂപ ഇടിഞ്ഞ് വെള്ളി... നാല് ലക്ഷത്തില്‍ നിന്ന് 2 ലക്ഷത്തിലേക്ക് വീണു; സ്വര്‍ണവും താഴേക്ക് -
ഇന്ത്യയിലെ വീടുകളിലെ സ്വര്‍ണത്തിന്റെ മൂല്യം 5 ട്രില്യണ്‍ ഡോളറായി! ജിഡിപിയുടെ 125% -
സ്വര്‍ണം കുറെ നാളുകള്‍ക്ക് മുന്‍പെ വാങ്ങി സൂക്ഷിച്ചവരാണോ നിങ്ങള്‍? എങ്കില്‍ ഇക്കാര്യം ശ്രദ്ധിക്കണം -
13000 രൂപയുടെ ഇടിവില്‍ സ്വര്‍ണം.. വെള്ളിയ്ക്ക് കുറഞ്ഞത് 32000 രൂപ! അടുത്ത ആഴ്ചയിലും വില കുറയും? -
വിലക്കുറവില്‍ സ്വര്‍ണാഭരണം വാങ്ങിക്കാം; ഈ ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് നോക്കൂ












Click it and Unblock the Notifications