കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വർണ്ണക്കടത്ത് കേസ്: യുഎഇ അറ്റാഷെ ഇന്ത്യ വിട്ടു! പ്രതികൾ അറ്റാഷെയ്ക്ക് എതിരെ മൊഴി നൽകിയതിന് പിന്നാല

Google Oneindia Malayalam News

തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസില്‍ ആരോപണ വിധേയനായ യുഎഇ അറ്റാഷ ഇന്ത്യ വിട്ടു. രണ്ട് ദിവസങ്ങള്‍ക്ക് മുന്‍പാണ് അറ്റാഷെ റഷീദ് ഖാമിസ് അല്‍ അസ്മിയ ആണ് ഇന്ത്യ വിട്ടിരിക്കുന്നത്. സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതികള്‍ ആയ സ്വപ്‌ന സുരേഷ് അടക്കമുളള അറ്റാഷെയ്ക്ക് എതിരെ മൊഴി നല്‍കിയിരുന്നു. സ്വര്‍ണ്ണക്കടത്ത് കേസില്‍ എന്‍ഐഎയും കസ്റ്റംസും അന്വേഷണം നടത്തുന്നതിനിടെയാണ് അറ്റാഷെ രാജ്യം വിട്ടിരിക്കുന്നത്.

സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് അറ്റാഷെയെ ചോദ്യം ചെയ്യാന്‍ അന്വേഷണ ഏജന്‍സികള്‍ ആലോചിച്ചിരുന്നു. ഇതിനായി കേന്ദ്ര സര്‍ക്കാരിന്റെ അനുമതി തേടാനിരിക്കെയാണ് അറ്റാഷെ ഇന്ത്യ വിട്ടിരിക്കുന്നത്. തിരുവനന്തപുരം യുഎഇി കോണ്‍സുലേറ്റിലെ അറ്റാഷെ ഞായറാഴ്ചയാണ് തിരുവനന്തപുരത്ത് നിന്ന് ദില്ലിക്ക് പോയത്. അവിടെ നിന്ന് യുഎഇയിലേക്ക് കടക്കുകയായിരുന്നു.

gold

യുഎഇയില്‍ നിന്നും നയതന്ത്ര ബാഗേജില്‍ സ്വര്‍ണം എത്തിയത് അറ്റാഷെയുടേ പേരില്‍ ആയിരുന്നു. സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതികള്‍ അറ്റാഷെയ്ക്ക് എതിരെ മൊഴി നല്‍കിയതിന് പിറകെയാണ് രാജ്യം വിട്ടിരിക്കുന്നത്. സ്വപ്‌നയുടേയും സരിത്തിന്റെയും ഫോണ്‍ വിളികളുടെ പട്ടിക പുറത്ത് വന്നതില്‍ നിന്നും അറ്റാഷെ ഇവരുമായി നിരന്തരം ബന്ധപ്പെട്ടിരുന്നതായി കണ്ടെത്തിയിരുന്നു.

Recommended Video

cmsvideo
Sivasankar's revelation about Pinarayi Vijayan | Oneindia Malayalam

ജൂലൈ മൂന്നിനും ജൂലൈ 5നും ഇടയില്‍ സരിത്തും അറ്റാഷെയും തമ്മില്‍ ഫോണ്‍ വിളികള്‍ നടന്നതായുളള വിവരം പുറത്ത് വന്നിരുന്നു. ജൂണ്‍ മാസത്തില്‍ 117 തവണയാണ് അറ്റാഷെയും സ്വപ്‌ന സുരേഷും ഫോണ്‍ വിളികള്‍ നടത്തിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ജൂലൈ 1 മുതല്‍ 4 വരെ 35 തവണ സ്വപ്‌നയും അറ്റാഷെയും ഫോണില്‍ ബന്ധപ്പെട്ടതായും വിവരങ്ങളുണ്ട്. ജൂലൈ മൂന്നിന് 20 തവണയാണ് അറ്റാഷെയും സ്വപ്‌നയും തമ്മില്‍ ഫോണ്‍ വിളിച്ചത് എന്നുളള വിവരവും പുറത്ത് വന്നിട്ടുണ്ട്.

English summary
Gold Smuggling Case: UAE Attache leaves India two days back
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X