
ഇന്ത്യയുടെ 'വെതർ വുമൺ' അന്ന മണിയുടെ ജന്മദിനത്തില്‍ ഗൂഗിള്‍ ഡൂഡിലിന്റെ ആദരം
ഇന്ത്യയിലെ പ്രശസ്ത കാലാവസ്ഥാ ശാസ്ത്രജ്ഞയും ഭൗതിക ശാസ്ത്രജ്ഞയുമായ അന്ന മണിയുടെ ജന്മദിനത്തില്‍ ആദരമര്‍പ്പിച്ച് ഗൂഗിള്‍ ഡൂഡില്‍. അന്ന മണിയുടെ 104-ാം ജന്മദിനമാണ് ഗൂഗിള്‍ ആഘോഷിച്ചത്. 'ഇന്ത്യയിലെ കാലാവസ്ഥാ വനിത' എന്നാണ് അന്നാ മണി അറിയപ്പെട്ടിരുന്നത്. ഇന്ത്യയിലെ ആദ്യത്തെ വനിതാ ശാസ്ത്രജ്ഞരില്‍ ഒരാളായിരുന്നു അന്ന.ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പിന്റെ ഡെപ്യൂട്ടി ഡയറക്ടര്‍ ജനറലായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
കേരളത്തിലെ പീരുമേട്ടിലാണ് 1918 ഓഗസ്റ്റ് 23 ന് അന്ന മണി ജനിച്ചത്. നര്‍ത്തകി ആകാനാണ് അന്ന ആഗ്രഹിച്ചത്. എന്നാല്‍ അന്ന മണി പിന്നീട് ഭൗതികശാസ്ത്രത്തോടുള്ള താല്‍പര്യം കാരണം ആ വഴി പോവുകയായിരുന്നു. കുട്ടിക്കാലം മുതല്‍ പുസ്തകങ്ങളെ കൂട്ടുകാര്‍ ആക്കിയ അന്നയ്ക്ക് എല്ലാ പുസ്തകങ്ങളെ പറ്റിയും ധാരണ ഉണ്ടായിരുന്നു.
1939-ല്‍ മദ്രാസിലെ പ്രസിഡന്‍സി കോളേജില്‍ നിന്ന് ഫിസിക്‌സിലും കെമിസ്ട്രിയിലും ബിഎസ്സി ഓണേഴ്‌സ് ബിരുദം നേടിയ അവര്‍ നോബല്‍ സമ്മാന ജേതാവ് സി വി രാമന്റെ കീഴില്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സസില്‍ ഗവേഷണം നടത്തി.
കേരളം 'പിടിക്കാന്‍' വടക്ക് കിഴക്കില്‍ വിജയിച്ച തന്ത്രവുമായി ബിജെപി; എംഎല്‍എമാർ കൂട്ടത്തോടെയെത്തും
അവിടെ ഗവേഷകനായിരുന്ന പ്രശസ്ത മലയാളി ഭൗതികശാസ്ത്രജ്ഞന്‍ കെ ആര്‍ രാമനാഥനും അന്നയുടെ ഗവേഷണ പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിച്ചു. ഓണേഴ്സ് ബിരുദം ബിരുദാനന്തര ബിരുദമായി കണക്കാക്കാനാവില്ലെന്ന് പറഞ്ഞ് മദ്രാസ് സര്‍വകലാശാല അന്നയ്ക്ക് ഡോക്ടറേറ്റ് നല്‍കാന്‍ വിസമ്മതിച്ചു. എന്നാല്‍ ഗവേഷണത്തിന്റെ മൗലികത കണക്കിലെടുക്കുമ്പോള്‍, അന്നയുടെ തീസിസ് ഇപ്പോഴും ബാംഗ്ലൂരിലെ രാമന്‍ ആര്‍ക്കൈവ്‌സില്‍ സൂക്ഷിച്ചിരിക്കുന്നു.
നിങ്ങളുടെ ഫോണില്‍ 5ജി ലഭിക്കുമോ എന്ന് എങ്ങനെ പരിശോധിക്കാം
കാലാവസ്ഥാ പ്രവചനത്തില്‍ അന്ന മണിയുടെ സംഭാവനകള്‍ വളരെ വലുതാണ്.സൗരവികിരണം, ഓസോണ്‍, കാറ്റില്‍ നിന്നുള്ള ഊര്‍ജ്ജോപകരണങ്ങള്‍ എന്നിവയെക്കുറിച്ച് നിരവധി പ്രബന്ധങ്ങള്‍ അന്ന രചിച്ചിട്ടുണ്ട്.1940-ല്‍ അന്ന മാണി ബെംഗളൂരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സില്‍ ഗവേഷണത്തിന് സ്‌കോളര്‍ഷിപ്പ് നേടുകയും ചെയ്തിരുന്നു.
നിങ്ങള്‍ ഈ 3 രാശിക്കാരാണോ? എന്നാല്‍ കളിമാറും; കഷ്ടപ്പാടും ദുരിതവും മറന്നേക്കു; ഇനി ഭാഗ്യം
ശാസ്ത്രസാങ്കേതിക രംഗത്തെ അസാമാന്യമായ സംഭാവനകള്‍ കണക്കില്‍ എടുത്ത് അന്ന മണിയെ 1987-ല്‍ കെആര്‍ രാമനാഥന്‍ മെഡല്‍ നല്‍കി ആദരിച്ചിരുന്നു. അന്തരീക്ഷ ഓസോണ്‍ രംഗത്ത് നടത്തിയ ഗവേഷണത്തിന്റെ അടിസ്ഥാനത്തിലാണ് അന്ന മാണിക്ക് സയന്‍സ് അക്കാദമി അവാര്‍ഡ് നല്‍കിയത്.തുടര്‍ന്ന് വിരമിച്ചതിന് ശേഷം മണി ബംഗളൂരുവിലെ രാമന്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ട്രസ്റ്റിയായി മാറുകയും സ്ഥാപനത്തില്‍ തുടര്‍ന്ന് സേവനം അനുഷ്ഠിക്കുകയും ചെയ്തു.
2018 ലെ നൂറാം ജന്മദിനത്തില്‍ ലോക കാലാവസ്ഥാ സംഘടന അന്നയുടെ ജീവചരത്രവും അഭിമുഖവും പ്രസിദ്ധീകരിച്ചിരുന്നു. 2001 ആഗസ്റ്റ് 16ന് തിരുവനന്തപുരത്ത് വച്ചാണ് അന്ന അന്തരിച്ചത്.