കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യന്‍ റെയില്‍വെ സ്‌റ്റേഷനുകളില്‍ സൗജന്യ വൈഫൈ ഒരുക്കി ഗൂഗിള്‍

  • By Sruthi K M
Google Oneindia Malayalam News

ബെംഗളൂരു: ഇന്ത്യയിലെ റെയില്‍വെ സ്റ്റേഷനുകളിലും ഇനി വൈഫൈ സൗകര്യം ഏര്‍പ്പെടുത്തുന്നു. ഗൂഗിളാണ് ഈ സന്തോഷ വാര്‍ത്തയുമായി എത്തിയിരിക്കുന്നത്. ഇന്ത്യന്‍ റെയില്‍വെയുമായി ചേര്‍ന്ന് പുതിയ പദ്ധതിക്കാണ് ഗൂഗിള്‍ തുടക്കമിടുന്നത്. പദ്ധതിയുടെ ആദ്യ ഘട്ടത്തില്‍ 400 റെയില്‍വെ സ്റ്റേഷനുകളില്‍ ഗൂഗിള്‍ സൗജന്യമായി വൈഫൈ നല്‍കും.

ഹൈ സ്പീഡ് വൈഫൈ സൗകര്യമാണ് ഗൂഗിള്‍ നല്‍കുന്നത്. അമേരിക്കയില്‍ ബ്രോഡ്ബാന്‍ഡ് സൗകര്യത്തിനായി ഉപയോഗിക്കുന്ന ഗൂഗിള്‍ ഫൈബര്‍ പ്രോജക്ടാണ് ഇന്ത്യയില്‍ പുതിയ സംരഭത്തിന് തുടക്കം കുറിക്കുന്നത്. പുതിയ പദ്ധതി ഇന്ത്യന്‍ നഗരങ്ങളിലും ഏര്‍പ്പെടുത്താന്‍ ആലോചനയുണ്ട്. 'പ്രോജക്ട് നില്‍ഗിരി' എന്ന പേരിലാണ് പുതിയ പദ്ധതി അറിയപ്പെടുക.

railwaystation

ഇന്ത്യയില്‍ എല്ലായിടത്തും സാങ്കേതിക സൗകര്യങ്ങള്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ പദ്ധതിയുമായി ഗൂഗിള്‍ എത്തിയത്. പദ്ധതിയുടെ ഭാഗമായി തെരഞ്ഞെടുത്ത റെയില്‍വെ സ്റ്റേഷനുകളില്‍ വൈഫൈ ഹോട്ട് സ്‌പോട്ടുകള്‍ ഉടന്‍ സ്ഥാപിക്കും.

റെയില്‍വെ സ്റ്റേഷനില്‍ വൈഫൈ സൗകര്യം എത്തുന്നതോടെ ആളുകള്‍ക്ക് ആദ്യ 34 മിനുട്ടില്‍ ഹൈ സ്പീഡ് വൈഫൈ ലഭിക്കും. പിന്നീട് വൈഫൈ സ്പീഡ് കുറയുന്നതായിരിക്കും. എന്നാല്‍, എല്ലാ സമയവും ഈ സൗകര്യം ലഭ്യമായിരിക്കും.

English summary
Google is all set to bring free high speed WiFi access to almost 400 railway stations through out India.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X