കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അച്ഛേദിൻ എവിടെ !!! യുപിയിൽ നടന്നത് കുഞ്ഞുങ്ങളുടെ കൊലപാതകം!!! കേന്ദ്രത്തിനെതിരെ ശിവസേന

യുപിയിലെ കുഞ്ഞുങ്ങളുടെ മരണം കൂട്ടക്കൊലപാതകമാണെന്ന് മുഖപത്രമായ സാമ്നയിൽ ശിവസേന ആരോപിച്ചു.

  • By Ankitha
Google Oneindia Malayalam News

മുംബൈ: ഉത്തർപ്രദേശിലെ ഗോരഖ്പുരിലെ മെഡിക്കൽ കോളേജിൽ കുട്ടികൾക്കുണ്ടായ ദുരന്തത്തിൽ കേന്ദ്രത്തിനേയും യുപി സർക്കാരിനേയും രൂക്ഷമായി വിമർശിച്ച് ശിവസേന.ദുരന്തം രാജ്യത്തിന്റെ സ്വതന്ത്ര്യ ദിനത്തിന് അപമാനമാണെന്നു ശിവസേന ആരോപിച്ചു.ശിവസേന മുഖപത്രമായ സാമ്നയിലാണ് ബിജെപിക്കെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചത്.

sivasena

ഇറാന്റെ പുതിയ നീക്കം!!!ട്രംപിനുള്ള വെല്ലുവിളിയോ?!!! അമേരിക്ക വീണ്ടും പ്രതിരോധത്തിൽ!!!ഇറാന്റെ പുതിയ നീക്കം!!!ട്രംപിനുള്ള വെല്ലുവിളിയോ?!!! അമേരിക്ക വീണ്ടും പ്രതിരോധത്തിൽ!!!

യുപിയിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ കുഞ്ഞുങ്ങളുടെ മരണം തടയാൻ നടപടി തുടങ്ങിയെങ്കിലും സ്ഥിതി ഇപ്പോഴും ഗുരുതരമായി തുടരുകയാണ്. ഓക്സിജൻ വിതരണം പുനഃ സ്ഥാപിച്ചെങ്കിലും മസ്തിഷ്കജ്വരം ബാധിച്ച് ഒട്ടേറേ കുട്ടികളാണ് ദിനംപ്രതി ആശുപത്രിയിലെത്തുന്നത്. ദിനംപ്രതി നവജാതശിശുക്കൾ ഉൾപ്പെടെ നിരവധി കുഞ്ഞുങ്ങൾക്കാണ് ജീവൻ നഷ്ടമാകുന്നത്.

കുഞ്ഞുങ്ങളുടെ കൂട്ട കൊലപാതകം

കുഞ്ഞുങ്ങളുടെ കൂട്ട കൊലപാതകം

ഓക്സിജൻ ലഭിക്കാത്തതിനെ തുടർന്ന് കുഞ്ഞുങ്ങൾ മരിച്ചതിനെതിരെ യുപി സർക്കാരിനെതിരെ രൂക്ഷ വിമർശനമാണ് ശിവസേന ഉന്നയിക്കുന്നത്.യുപിയിൽ നടന്നത് കുഞ്ഞുങ്ങളുടെ കൂട്ടകൊലപാതകമാണെന്ന് ശിവസേന ആരോപിക്കുന്നുണ്ട്

എവിടെ അച്ഛേദിൻ

എവിടെ അച്ഛേദിൻ

പ്രധാന മന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്രമന്ത്രിമാർക്കെതിരേയും കടുത്ത വിമർശനമാണ് ശിവസേന ഉന്നയിക്കുന്നത്. മോദി സർക്കാർ വാഗ്ദാനം ചെയ്ത അച്ഛേദിൻ ഇതുവരെ സാധരണക്കാർക്ക് വന്നെത്തിയിട്ടില്ലെന്നും സാമ്നയിൽ ശിവസേന ആരോപിക്കുന്നുണ്ട്.

യുപി സർക്കാരിന്റെ പിഴവ്

യുപി സർക്കാരിന്റെ പിഴവ്

ഉത്തർപ്രദേശ് സർക്കാരിന്റെ ഭരണപ്പിഴവാണ് കുഞ്ഞുങ്ങളുടെ മരണത്തിലൂടെ വ്യക്തമാകുന്നത് . ഇത്രയും കുഞ്ഞുങ്ങളുടെ ജീവൻ നഷ്ടപ്പെട്ടത് സർക്കാർ ഉദാരവൽക്കരിക്കുകയാണ് . എല്ലാ ആഗസ്റ്റ് മാസവും ഇത്തരത്തിൽ കുഞ്ഞുങ്ങൾ മരിക്കാറുണ്ടെന്ന് യുപി മന്ത്രി ആരോപിച്ചിരുന്നു. എന്തുകൊണ്ടാണ് ആഗസ്റ്റിൽ പാവപ്പെട്ട കുഞ്ഞങ്ങൾ മാത്രം മരിക്കുന്നതെന്ന് ശിവസേന ചോദിക്കുന്നു.

യോഗിയുടെ സന്ദർശനം

യോഗിയുടെ സന്ദർശനം

ഓക്സിജൻ ലഭിക്കാത്തതിനെ തുടർന്ന് നിരവധി കുഞ്ഞുങ്ങൾ മരിച്ച ബിആർഡി മെഡിക്കൽ കോളേജ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും കേന്ദ്ര ആരോഗ്യമന്ത്രി ജെപി നഡ്ഡയും സന്ദർശിച്ചിരുന്നു.ആശുപത്രിയിലെ ഡോക്ടർമാരുടെ സംഘവുമായി യോഗി ചർച്ച നടത്തിയിരുന്നു.കൂടാതെ സംഭത്തെ കുറിച്ച് പോലീസ് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

ആഞ്ഞടിച്ച് പ്രതിപക്ഷം

ആഞ്ഞടിച്ച് പ്രതിപക്ഷം

യുപി സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷപാർട്ടികൾ രംഗത്തെത്തിയിരുന്നു.ക്രിമിനൽ കുറ്റമാണ് ഉണ്ടായിരിക്കുന്നതെന്നും ജനങ്ങളോട് യോഗി മറുപടി പറയണമെന്നു സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. കൂടാതെ യോഗി രാജിവെയ്ക്കണമെന്നും മരിച്ചവരുടെ കുടുംബത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടിരുന്നു.

കൈ ഒഴിഞ്ഞ് സർക്കാർ

കൈ ഒഴിഞ്ഞ് സർക്കാർ

ഓക്സിജൻ ലഭിക്കാതെയാണ് കുട്ടികൾ മരിച്ചതെന്ന ആരോപണം സംസ്ഥാന സർക്കാർ നിഷേധിച്ചിരിക്കുകയാണ്.ഓക്സിജന്റെ അഭാവം കൊണ്ടല്ല ആരോഗ്യപ്രശ്നങ്ങൾ കാരണമാണ് കുട്ടികൽ മരിച്ചതെന്ന് സർക്കാരിന്റ വാദം.ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മണ്ഡത്തിലെ കുഞ്ഞുങ്ങൾക്കാണ് ദുരന്തമുണ്ടായത്.

English summary
The Shiv Sena has slammed the Centre over the deaths of over 60 children at a Uttar Pradesh government-run hospital in Gorakhpur terming the incident a 'mass murder'.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X