ഇന്ധനവില കുറഞ്ഞേക്കും? സുപ്രധാന നീക്കവുമായി കേന്ദ്രസര്‍ക്കാര്‍, ഈ മാസം കൂടി കാത്തിരിക്കണം
പണപ്പെരുപ്പം പിടിച്ച് നിര്‍ത്താന്‍ ചില വസ്തുക്കളുടെ നികുതി കുറക്കാനൊരുങ്ങുകയാണ് കേന്ദ്രസര്‍ക്കര്‍. ഇതില്‍ ഇന്ധനവും ഉള്‍പ്പെടും

ന്യൂദല്‍ഹി: മാസങ്ങളായി മാറ്റമില്ലാതെ തുടരുന്ന രാജ്യത്തെ ഇന്ധനവില കുറയുന്നതിന് വഴിയൊരുങ്ങുന്നു. ചില്ലറ പണപ്പെരുപ്പം നിയന്ത്രിക്കാന്‍ ചോളം, ഇന്ധന നികുതികള്‍ വെട്ടിക്കുറക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറെടുക്കുന്നതായാണ് റിപ്പോര്‍ട്ട്. വൃത്തങ്ങളെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ ഫെബ്രുവരിയിലെ പണപ്പെരുപ്പ കണക്കുകള്‍ പുറത്തുവന്നതിന് ശേഷം മാത്രമേ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാകാന്‍ സാധ്യത ഉള്ളൂ.
ഇന്ത്യയുടെ വാര്‍ഷിക റീട്ടെയില്‍ പണപ്പെരുപ്പ നിരക്ക് ഡിസംബറിലെ 5.72 ശതമാനത്തില്‍ നിന്ന് ജനുവരിയില്‍ 6.52 ശതമാനമായി ഉയര്‍ന്നിരുന്നു. പണപ്പെരുപ്പം കുറയ്ക്കാന്‍ നികുതി വെട്ടിക്കുറയ്ക്കേണ്ടി വരും എന്ന് നേരത്തെ തന്നെ കേന്ദ്ര ബാങ്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു.

പണപ്പെരുപ്പം പിടിച്ചുനിര്‍ത്തണം
ഭക്ഷ്യവിലപ്പെരുപ്പം ഉയര്‍ന്ന നിലയില്‍ തുടരാന്‍ സാധ്യതയുണ്ട്, പാല്‍, ചോളം, സോയ ഓയില്‍ എന്നിവയുടെ വില സമീപകാലത്ത് പണപ്പെരുപ്പത്തെ ആശങ്കപ്പെടുത്തുന്നതാണ് എന്നും വിഷയവുമായി അറിവുള്ളവര്‍ വ്യക്തമാക്കി. പാല്‍, ചോളം എന്നിവയില്‍ നിന്ന് 60 ശതമാനം തീരുവയാണ് സര്‍ക്കാരിന് ലഭിക്കുന്നത്. ഇന്ധന നികുതിയും ഇതോടൊപ്പം കുറക്കും എന്നാണ് റിപ്പോര്‍ട്ട്.

അന്താരാഷ്ട്ര വിപണിയില്‍ വില കുറഞ്ഞു
എന്നാല്‍ സംഭവത്തില്‍ ധനമന്ത്രാലയവും റിസര്‍വ് ബാങ്കും ഇതുവരെ പ്രതികരിച്ചിട്ടില്ല. കഴിഞ്ഞ മാസങ്ങളില്‍ ആഗോള ക്രൂഡ് ഓയില്‍ വില കുറയുകയും സ്ഥിരത കൈവരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇത് ഇന്ധനവിലയില്‍ പ്രതിഫലച്ചിരുന്നില്ല. ഇന്ത്യ ആവശ്യമുള്ള എണ്ണയുടെ മൂന്നില്‍ രണ്ട് ഭാഗവും ഇറക്കുമതി ചെയ്യുകയാണ്. നേരത്തേ കേന്ദ്ര പെട്രോളിയം പ്രകൃതി വാതക മന്ത്രി ഹര്‍ദീപ് സിംഗ് പുരി ഓയില്‍ മാര്‍ക്കറ്റിംഗ് കമ്പനികളുമായി കൂടിക്കാഴ്ച നടത്തി വില കുറക്കണം എന്ന് ആവശ്യപ്പെട്ടിരുന്നു.

വില കുറക്കണമെന്ന് മന്ത്രി
അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വില കുറയുകയാണെങ്കില്‍ പെട്രോളിന്റെയും ഡീസലിന്റെയും ചില്ലറ വില്‍പന വിലയും കുറയ്ക്കണം എന്ന് മന്ത്രി എണ്ണക്കമ്പനികളോട് ആവശ്യപ്പെട്ടിരുന്നു. അന്താരാഷ്ട്ര വില സ്ഥിരത കൈവരിക്കുകയും അണ്ടര്‍ റിക്കവറി വീണ്ടെടുക്കാനും കഴിഞ്ഞാല്‍ വില കുറക്കാന്‍ കമ്പനികള്‍ തയ്യാറാകണം എന്നാണ് അദ്ദേഹം പറഞ്ഞത്.

പണപ്പെരുപ്പം ഇനിയും കൂടും
അതേസമയം 2023 സാമ്പത്തിക വര്‍ഷത്തില്‍ പണപ്പെരുപ്പം 6.5 ശതമാനമായി ഉയര്‍ന്നേക്കും എന്ന് ആര്‍ ബി ഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് അഭിപ്രായപ്പെട്ടിരുന്നു. അടുത്ത രണ്ട് മാസങ്ങളില്‍ പണപ്പെരുപ്പം 6% മാര്‍ക്കിന് മുകളില്‍ തുടരുകയാണ് എങ്കില്‍ കൂടുതല്‍ നിരക്ക് വര്‍ദ്ധന പരിഗണിച്ചേക്കും.












Click it and Unblock the Notifications