കരൂര്‍ ദുരന്തത്തില്‍ ജൂഡീഷ്യല്‍ അന്വേഷണം; ആരാണ് റിട്ട. ജസ്റ്റിസ് അരുണ ജഗദീശന്?
ചെന്നൈ: തമിഴ്നാട്ടിലെ കരൂരില്‍ 38 പേരുടെ മരണത്തിനിടയാക്കിയ സംഭവം റിട്ട. ജഡ്ജി അരുണ ജഗദീശന് അന്വേഷിക്കുമെന്ന് തമിഴ്നാട് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. രാജ്യത്തെ നടുക്കിയ വന്‍ ദുരന്തത്തിലേക്കു നയിച്ച കാരണങ്ങളും സുരക്ഷാ വീഴ്ച്ചയും അരുണ ജഗദീശന്റെ നേതൃത്വത്തിലുള്ള ഏകാംഗ കമ്മിഷന് സമഗ്രമായി പരിശോധിക്കും. മുന്‍ മുഖ്യമന്ത്രി അന്തരിച്ച ജയലളിത ഉള്‍പ്പെട്ട അനധികൃത സ്വത്ത് സമ്പാദന കേസ് ഉള്‍പ്പെടെ നിരവധി സുപ്രധാന കേസുകളില്‍ വിധി പറഞ്ഞിട്ടുള്ള ജസ്റ്റിസ് അരുണ ജഗദീശന് തമിഴ്നാട്ടിലെ ജനങ്ങള്‍ക്ക് ഏറെ സുപരിചിതയാണ്.
ചെന്നൈ ഹൈക്കോടതിയില്‍ 2009 മുതല്‍ 2015 മാര്‍ച്ച് വരെ ജഡ്ജിയായി പ്രവര്‍ത്തിച്ചു. വിരമിച്ച ശേഷവും രാഷ്ട്രീയമായി വലിയ വിവാദമായ സംഭവങ്ങളില്‍ സത്യസന്ധമായ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്കുന്നതില് ജസ്റ്റിസ് അരുണയുടെ മികവ് ഏറെ പ്രശംസിക്കപ്പെട്ടിട്ടുണ്ട്. സങ്കീര്‍ണമായ കേസുകള്‍ കൈക്കാര്യം ചെയ്യുന്നതില്‍ ട്രാക്ക് റെക്കോര്‍ഡുള്ള വ്യക്തി എന്ന നിലയിലാണ് ജസ്റ്റിസ് അരുണയെ കരൂര്‍ ദുരന്തത്തെക്കുറിച്ച് അന്വേഷിക്കാന്‍ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയത്.

തമിഴ്നാട്ടില്‍ വലിയ കോളിളക്കം സൃഷ്ടിച്ച തൂത്തുക്കുടി വെടിവയ്പ്പിനെക്കുറിച്ചുള്ള അന്വേഷണ കമ്മിഷന് നേതൃത്വം നല്കിയതും അരുണയായിരുന്നു. 2018 മെയ് 22ന് നടന്ന പൊലീസ് വെടിവയ്പ്പില്‍ 13 പേരാണ് തൂത്തുക്കുടിയില്‍ മരിച്ചത്. സ്റ്റെര്‍ലൈറ്റ് വിരുദ്ധ പ്രതിഷേധക്കാര്‍ക്ക് നേരെയാണ് പൊലീസ് വെടിവയ്പ്പ് ഉണ്ടായത്.
സംഭവം അന്വേഷിച്ച ഏകാംഗ കമ്മിഷന്റെ ചെയര്‍പേഴ്സണ്‍ ആയിരുന്നു ജസ്റ്റിസ് അരുണ. പൊലീസ് നടപടി ന്യായരഹിതവും വിവേചനരഹിതവും ആണെന്ന റിപ്പോര്‍ട്ടാണ് ജസ്റ്റിസ് അരുണ നല്‍കിയത്. ജില്ലാ ഭരണകൂടത്തിനും പൊലീസ് ഉദ്യോഗസ്ഥര്‍ക്കും സംഭവത്തില്‍ വീഴ്ച സംഭവിച്ചതായി അന്വേഷണ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ജസ്റ്റിസ് അരുണ ജഗദീശന് കമ്മീഷന് റിപ്പോര്ട്ടിന്മേല് ഡിഎംകെ സര്‍ക്കാര്‍ ഉത്തരവാദികളായ പൊലീസുകാര്‍ക്കെതിരെ നടപടിയും എടുത്തിരുന്നു.
തൂത്തുക്കുടി റിപ്പോര്‍ട്ടിന്റെ സമഗ്രതയും ആധികാരികതയും ജസ്റ്റിസ് അരുണയെ ബാഹ്യസ്വാധീനങ്ങള്‍ക്കു വഴങ്ങാത്ത വിശ്വാസ്യതയുള്ള അന്വേഷകയായി വിലയിരുത്തപ്പെടാന്‍ കാരണമായി.
വിജയ് നേതൃത്വം നല്കുന്ന രാഷ്ട്രീയ പാര്‍ട്ടി തമിഴക വെട്രി കഴകം (ടിവികെ) സംഘടിപ്പിച്ച റാലിയിലുണ്ടായ തിക്കിലും തിരക്കിലുംപെട്ട് 38 പേരാണ് മരിച്ചത്. എട്ട് കുട്ടികളും 16 സ്ത്രീകളും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് ആശുപത്രികളില്‍ നിന്നുള്ള വിവരം. 12 പേരുടെ നില അതീവ ഗുരുതരമാണ്. എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും തെറ്റിച്ചാണ് റാലി നടത്തിയതെന്ന വിമര്‍ശനം ശക്തമാണ്. സംഭവത്തില്‍ വിജയ്ക്കെതിരേ നടപടി ഉണ്ടായേക്കും.
-
അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിച്ചോ; പക്ഷെ വീട്ടിൽ സൂക്ഷിക്കുന്നത് പണിയാകുമോ? അറിയാം -
'മഞ്ജു വാര്യർ പാവം, അസൂയപ്പെട്ടിട്ട് എന്ത് കാര്യം,നിർബന്ധം ഒറ്റക്കാര്യത്തിൽ മാത്രം';ദിലീപിൻ്റെ വാക്കുകൾ -
"കോഴിക്കോട്ടെ ഫ്ലാറ്റ് കേന്ദ്രീകരിച്ച് സിനിമാക്കാരുടെ ആഭാസത്തരം, ജോയ് മാത്യു പോലും രഞ്ജിത്തിനെ കാണാൻ പോയില്ല" -
"ആ ഫോട്ടോയും ക്ലിപ്പുകളും ഒക്കെ കാണുമ്പോൾ ഭർത്താവിന് വേദന ഉണ്ടാകില്ലേ';തഗ് അടിക്കുന്ന ശിവാംഗി -
ലുലു ഗ്രൂപ്പിന് രണ്ടാമത്തെ ഭൂമിയും നഷ്ടമായേക്കും; നിയമക്കുരുക്കില്‍ പെട്ട് വന്‍ പദ്ധതി, പ്രതിഷേധം -
സ്വർണം വില കത്തിക്കയറി; വിഷുവിന് ഒരു പവൻ വാങ്ങാൻ കാത്തിരുന്നവർക്ക് തിരിച്ചടി, ഇന്നത്തെ വില അറിയാം -
'ഡിറ്റാച്ച്മെൻ്റ് പഠിച്ചാൽ പിന്നെ മറ്റൊന്നും നിങ്ങളെ ഒന്നും ബാധിക്കില്ല';മഞ്ജു വാര്യർ -
സ്വർണ വില 2ശതമാനം ഇടിഞ്ഞു; ഇനിയും കുറയും.. അര പവൻ 25,000 രൂപയ്ക്ക് വാങ്ങാനാകുമെന്ന് കരുതുന്നുണ്ടോ? -
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
വിഷുവും രാജയോഗവും ഒന്നിച്ച്..! പൊന്നും പണവും വന്ന് മൂടും, ഈ രാശിക്കാരാണോ? -
ബെംഗളൂരുവിലെ കായിക പ്രേമികൾക്ക് ആഘോഷിക്കാം; രണ്ടാം ക്രിക്കറ്റ് സ്റ്റേഡിയം വരുന്നു, ടെൻഡർ ക്ഷണിച്ചു -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം












Click it and Unblock the Notifications