കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സോഷ്യല്‍ മീഡിയയെ തൊട്ടപ്പോള്‍ കൈ പൊള്ളി; എന്‍ക്രിപ്ഷന്‍ നയത്തില്‍ കേന്ദ്രം ഒതുങ്ങി

Google Oneindia Malayalam News

ദില്ലി: വാട്‌സ് ആപ്പ് അടക്കമുള്ള സോഷ്യല്‍ മീഡിയകളില്‍ കൂടുതല്‍ കൈകടത്താനുള്ള നീക്കത്തില്‍ നിന്ന് ഒടുവില്‍ കേന്ദ്ര സര്‍ക്കാര്‍ പിന്‍വാങ്ങി. എന്‍ക്രിപ്ഷന്‍ നയത്തിന്റെ കരട് രേഖയില്‍ സോഷ്യല്‍ മീഡിയയെ ഒഴിവാക്കാന്‍ ഒടുവില്‍ സര്‍ക്കാര്‍ നിര്‍ബന്ധിതരായി.

പുതിയതായി രൂപീകരിയ്ക്കുന്ന ദേശീയ എന്‍ക്രിപ്ഷന്‍ നയത്തിന്റെ കരടാണ് വിവാദങ്ങള്‍ക്ക് വഴിവച്ചത്. വ്യക്തിയുടെ സ്വകാര്യതയെ പൂര്‍ണമായും തള്ളിക്കളയുന്നതായിരുന്നു നയത്തിലെ നിര്‍ദ്ദേശങ്ങള്‍. വാട്‌സ് ആപ്പ്, ഇ മെയില്‍, എസ്എംഎസ് അടക്കമുള്ള സ്വകാര്യതകളില്‍ സര്‍ക്കാരിന് പരിശോധന നടത്താന്‍ അനുമതി നല്‍കുന്നതായിരുന്നു നിര്‍ദ്ദേശം.

Whatsapp

എന്നാല്‍ ഇത് വലിയ പ്രതിഷേധത്തിനാണ് വഴിവച്ചത്. ഇതോടെ ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയം വിവാദ നിര്‍ദ്ദേശങ്ങള്‍ പിന്‍വലിച്ചത്. വലിയ രീതിയില്‍ എന്‍ക്രിപ്ഷന്‍ ഉത്പന്നങ്ങള്‍ ഉപയോഗിയ്ക്കുന്ന വെബ്‌സൈറ്റുകള്‍, സോഷ്യല്‍ മീഡിയ ആപ്പുകള്‍ വെബ് ആപ്പുകള്‍ എന്നുവയെ പുതിയ നയത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

90 ദിവസം വരെ വാട്‌സ് ആപ്പ് തുടങ്ങിയ ആപ്പുകളിലുള്ള സന്ദേശങ്ങള്‍ ഡിലീറ്റ് ചെയ്യരുതെന്നായിരുന്നു നേരത്തെ പ്രസിദ്ധീകരിച്ച കുറിപ്പില്‍ ഉണ്ടായിരുന്നത്. സന്ദേശങ്ങള്‍ നിശ്ചിത സമയത്തിന് മുമ്പ് ഡിലീറ്റ് ചെയ്യുന്നത് കുറ്റകരമായി കണക്കാക്കുമെന്നും കരട് നയത്തില്‍ ഉണ്ടായിരുന്നു.

English summary
Government exempts WhatsApp, social media from purview of encryption policy. According to the draft posted by Deity, there are certain categories of encryption products that will be exempted from the purview of the draft national encryption policy.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X