Get Updates
Get notified of breaking news, exclusive insights, and must-see stories!

ഓണ്‍ലൈന്‍ ചൈല്‍ഡ് പോണ്‍ തടയാന്‍ 400 കോടിയുടെ കേന്ദ്രസര്‍ക്കാര്‍ പദ്ധതി

ദില്ലി: ഓണ്‍ലൈന്‍ വഴി കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക അതിക്രമം തടയാന്‍ 400 കോടി രൂപയുടെ പദ്ധതിക്ക് കേന്ദ്രസര്‍ക്കാര്‍ തയ്യാറെടുക്കുന്നു. ഇതുസംബന്ധിച്ച് പഠിച്ച വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ആഭ്യന്തരമന്ത്രാലയം സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുന്നത്. കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക അതിക്രമം തടയില്‍ സര്‍ക്കാരിന്റെ പ്രധാന പദ്ധതികളിലൊന്നാണെന്ന് വകുപ്പ് വ്യക്തമാക്കി.

നേരത്തെ ചൈല്‍ഡ് പോണ്‍ പ്രദര്‍ശിപ്പിക്കുന്ന വെബ്‌സൈറ്റുകള്‍ കേന്ദ്രം തടഞ്ഞിരുന്നു. ഇത്തരം വെബ്‌സൈറ്റുകളുടെ നിയന്ത്രണം തുടരുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. വേണ്ടിവന്നാല്‍ നിയമനിര്‍മാണം നടത്തും. രക്ഷിതാക്കള്‍ക്കും കുട്ടികള്‍ക്കും സൈബര്‍ ഉപയോഗത്തില്‍ ബോധവത്കരണം ഉള്‍പ്പെടെയുള്ള പരിപാടികള്‍ നടത്താനും സര്‍ക്കാര്‍ ലക്ഷ്യമിടുന്നു.

ban

ഇന്ത്യന്‍ സൈബര്‍ ക്രൈം കോര്‍ഡിനേഷന്‍ സെന്റര്‍ ആണ് ഇത്തരം പരിപാടികള്‍ ഏകോപനം ചെയ്യുക. ഓണ്‍ലൈന്‍ വഴി ഒട്ടേറെ കുട്ടികള്‍ ലൈംഗിക അതിക്രമത്തിന് ഇരയാകുന്നുണ്ടെന്ന് വിദഗ്ധ കമ്മറ്റി കണ്ടെത്തിയിരുന്നു. പദ്ധതിയുമായി അതിവേഗം മുന്നോട്ടു പോകാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് അനുമതി നല്‍കിയിട്ടുണ്ടെന്ന് കമ്മറ്റി അംഗം അറിയിച്ചു.

നേരത്തെ 800 പോണ്‍ സൈറ്റുകള്‍ കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചിരുന്നു. എന്നാല്‍, പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്ന് കുട്ടികള്‍ക്കെതിരായ പോണ്‍സൈറ്റുകള്‍ മാത്രം പിന്നീട് നിയന്ത്രിക്കുകയായിരുന്നു. ഓരോ വര്‍ഷവും സൈബര്‍ ക്രൈം 40 ശതമാനം ഉയരുന്നുണ്ടെന്നാണ് കമ്മറ്റിയുടെ വിലയിരുത്തല്‍. പദ്ധതി പ്രാവര്‍ത്തികമാക്കുന്നതോടെ എല്ലാത്തരം സൈബര്‍ ക്രൈമുകളും നിയന്ത്രണവിധേയമാക്കാന്‍ കഴിയുമെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+