പ്രതിരോധരംഗത്ത് 100 ശതമാനം വിദേശ നിക്ഷേപത്തിന് കേന്ദ്രാനുമതി
ദില്ലി: വിദേശ നക്ഷേപ നയത്തില്‍ മാറ്റം വരുത്തി കേന്ദ്രസര്‍ക്കാര്‍. പ്രതിരോധ രംഗത്തും വ്യോമയാന മേഖലയിലും നൂറ് ശതമാനം വിദേശ നിക്ഷേപത്തിന് കേന്ദ്രം അനുമതി നല്‍കി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗമാണ് ഇത് സംബന്ധിച്ച് അംഗീകാരം നല്‍കിയത്.
വ്യോമ ഗതാഗത മേഖലയില്‍ നൂറ് ശതമാനം ഓഹരി സ്വന്തമാക്കാന്‍ നേരത്തെ അനുമതി നല്‍കിയിരുന്നു. എന്നാല്‍ ഇതിന് ആര്‍ബിഐയുടെ അനുമതി ആവശ്യമായിരുന്നു. പുതിയ നിര്‍ദേശം വന്നതോടെ വിദേശ നിക്ഷേപത്തിന്റെ കാര്യം ആര്‍ബിഐയെ അറിയിച്ചാല്‍ മാത്രം മതിയാകും.

നേരത്തെ സ്വകാര്യ വത്കരിച്ച വിമാനത്താവളങ്ങളുടെ വികസനത്തിന് നൂറ് ശതമാനം വരെ വിദേശ നിക്ഷേപം കൊണ്ടുവരാന്‍ കഴിയും. ഇതിന് പുറമെ ഫാര്‍മ മേഖലയില്‍ 74 ശതമാനം വിദേശ നിക്ഷേപത്തിനും അംഗീകാരം നല്‍കി.
നേരത്തെ സര്‍ക്കാര്‍ അനുമതി ലഭിച്ചിട്ടുള്ള കമ്പനികള്‍ക്ക് വിദേശ നിക്ഷേപം നടത്താന്‍ ഇനി റിസര്‍വ്വ് ബാങ്കിന്റെ അനുമതി ആവശ്യമില്ല. നിക്ഷേപം എത്തിയാല്‍ 30 ദിവസത്തിനുള്ളില്‍ റിസര്‍വ്വ് ബാങ്കിനെ അറിയിക്കേണ്ട ബാധ്യത മാത്രമേ ഉള്ളൂ. വിദേശ നിക്ഷേപ നയം ലഘൂകരിക്കുക വഴി രാജ്യത്തേക്കുള്ള വിദേശ നിക്ഷേപത്തിന്റെ ഒഴുക്ക് വര്‍ധിപ്പിക്കാനാണ് ശ്രമമെന്ന് കേന്ദ്രം കഴിഞ്ഞ ദിവസം പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു.












Click it and Unblock the Notifications