Get Updates
Get notified of breaking news, exclusive insights, and must-see stories!

ഈ സ്വര്‍ണാഭരണങ്ങളുടെ വില്‍പന നിരോധിച്ച് കേന്ദ്രം.. ജ്വല്ലറികള്‍ക്ക് വന്‍തിരിച്ചടി; ഇനി ഒരു മാസം മാത്രം

2012 ല്‍ യു പി എ സര്‍ക്കാരിന്റെ കാലത്ത് ആരംഭിച്ച നടപടിയാണിത്. രാജ്യത്ത് വില്‍ക്കുന്ന ഓരോ ആഭരണവും അക്കൗണ്ടില്‍പ്പെടുത്തുക എന്നതാണ് ലക്ഷ്യമിടുന്നത്.

GOLD

ന്യൂദല്‍ഹി: രാജ്യത്ത് നാലക്കമുള്ള എച്ച് യു ഐഡി (ഹാള്‍മാര്‍ക്ക് യുണീക് ഐഡന്റിഫിക്കേഷന്‍) മുദ്രയുള്ള സ്വര്‍ണാഭരണങ്ങളുടെ വില്‍പന നിരോധിച്ചു. ഏപ്രില്‍ ഒന്ന് മുതല്‍ ഈ സ്വര്‍ണാഭരണങ്ങളുടെ വില്‍പന അനുവദിക്കില്ല എന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.

ആറക്ക ആല്‍ഫാന്യൂമെറിക് ഹാള്‍മാര്‍ക്ക് യുണീക്ക് ഐഡന്റിഫിക്കേഷന്‍ നമ്പര്‍ ഇല്ലാത്ത സ്വര്‍ണാഭരണങ്ങളുടെ വില്‍പനയാണ് നിരോധിച്ചിരിക്കുന്നത്. അക്കങ്ങളും അക്ഷരങ്ങളും അടങ്ങുന്ന ആറ് അക്ക ആല്‍ഫാന്യൂമെറിക് കോഡാണ് ഹാള്‍മാര്‍ക്ക് യുണീക്ക് ഐഡന്റിഫിക്കേഷന്‍ നമ്പര്‍ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്.

ആഭരണങ്ങള്‍ മാത്രമല്ല സ്വര്‍ണം കൊണ്ടുള്ള മറ്റ് വസ്തുക്കള്‍ക്കും ആറക്ക ഹാള്‍മാര്‍ക്ക് ആവശ്യമാണ് എന്ന് ഉപഭോക്തൃകാര്യ അഡീഷണല്‍ സെക്രട്ടറി നിധി ഖാരെ പറഞ്ഞു. അതേസമയം ജനങ്ങളുടെ കൈയിലുള്ള നാലക്ക ഹാള്‍മാര്‍ക്ക് സ്വര്‍ണം മാറ്റി വാങ്ങുന്നതിന് തടസമുണ്ടായിരിക്കില്ല.

ഈ നീക്കം ഉപഭോക്താക്കളെ സംരക്ഷിക്കുന്നതിനും ഹാള്‍മാര്‍ക്ക് ചെയ്ത സ്വര്‍ണ്ണാഭരണങ്ങള്‍ വാങ്ങുന്നതിന് അവരെ പ്രേരിപ്പിക്കുക എന്നതുമാണ് ലക്ഷ്യമിടുന്നതെന്ന് ഉപഭോക്തൃകാര്യ മന്ത്രാലയം പറയുന്നു. സ്വര്‍ണ്ണ ഹാള്‍മാര്‍ക്കിംഗ് എന്നത് വിലയേറിയ ലോഹത്തിന്റെ പരിശുദ്ധി സര്‍ട്ടിഫിക്കേഷനാണ്.

GOLD

സ്വര്‍ണങ്ങളില്‍ എച്ച് യു ഐ ഡി മുദ്രയും മറ്റു 2 ഗുണമേന്മാ മാര്‍ക്കുകളുമുള്ള പുതിയ രീതി 2021 ജൂലൈ ഒന്നിനാണ് രാജ്യത്ത് നിലവില്‍ വന്നത്. എന്നാലും പഴയ 4 അക്ക ഹാള്‍മാര്‍ക്കിങ് ആഭരണങ്ങള്‍ വില്‍ക്കാന്‍ തടസമില്ലായിരുന്നു. എന്നാല്‍ പഴയ എച്ച് യു ഐ ഡി മുദ്രയുള്ള സ്വര്‍ണം വിറ്റഴിക്കാന്‍ ഒരു വര്‍ഷവും 9 മാസവും അനുവദിച്ചിരുന്നു എന്നാണ് കേന്ദ്ര സര്‍ക്കാര്‍ പറയുന്നത്.

ജ്വല്ലറികള്‍ ഒരേസമയം രണ്ട് തരം ഹാള്‍മാര്‍ക്ക് ആഭരണങ്ങള്‍ വില്‍ക്കുന്നത് സാധാരണ ഉപഭോക്താക്കളുടെ മനസില്‍ ആശയക്കുഴപ്പമുണ്ടാക്കുന്നു എന്നും ഇത് ദൂരീകരിക്കാനാണ് പുതിയ നടപടി എന്നുമാണ് ഉപഭോക്തൃകാര്യ മന്ത്രാലയം പറയുന്നത്. ഉപഭോക്തൃ കാര്യ മന്ത്രാലയം 2023 ജനുവരി 18 ന് ഈ വിഷയത്തില്‍ ഒരു സംയുക്ത യോഗം ചേര്‍ന്നിരുന്നു.

നമ്മുടെ കൈയിലെ സ്വര്‍ണ്ണം ഹാള്‍മാര്‍ക്ക് ചെയ്തതാണോ എന്ന് പരിശോധിക്കാന്‍ ഇന്ന് എളുപ്പമാണ്. ആന്‍ഡ്രോയിഡിലും ഐഒസിലും ലഭ്യമായ ബിഐഎസ് കെയര്‍ ആപ്പിലെ വെരിഫൈ എച്ച് യു ഐ ഡി ഉപയോഗിച്ച് ഇത് പരിശോധിക്കാം. അതേസമയം പഴയ 4 മുദ്ര ഹാള്‍മാര്‍ക്കിങ് ഉള്ള ആഭരണങ്ങളുടെ വില്‍പനയുടെ നിരോധനം 2 ഗ്രാമില്‍ താഴെയുള്ള ആഭരണങ്ങള്‍ക്ക് ഇതു ബാധകമല്ല.

എച്ച്യുഐഡി മുദ്ര നിര്‍ബന്ധമാക്കുന്നതിന് പിന്നില്‍ രാജ്യത്ത് വില്‍ക്കുന്ന ഓരോ ആഭരണവും അക്കൗണ്ടില്‍പ്പെടുത്തുക എന്നതാണ്. സ്വര്‍ണവ്യാപാരം സുതാര്യമാക്കാന്‍ 2012 ല്‍ യു പി എ സര്‍ക്കാരിന്റെ കാലത്ത് ആണ് നടപടികള്‍ ആരംഭിച്ചത്. ഇതുവഴി കണക്കില്‍പെടാത്ത പഴയ സ്വര്‍ണം പോലും ഭാവിയില്‍ അക്കൗണ്ടില്‍പ്പെടുത്താം.

അതേസമയം കേരളത്തില്‍ അടക്കം പഴയ ഹാള്‍മാര്‍ക്കുള്ള സ്വര്‍ണാഭരണങ്ങള്‍ നിരവധിയാണ് എന്നാണ് ജ്വല്ലറി വ്യാപാരികള്‍ പറയുന്നത്. ഒരു മാസത്തിനകം ഇവയെല്ലാം പുതിയ എച്ച് യു ഐ ഡി ശ്രേണിയിലാക്കുക പ്രായോഗികമല്ല എന്നാണ് ജ്വല്ലറി വ്യാപാരികള്‍ ചൂണ്ടിക്കാട്ടുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+