ക്രിമിനല്‍ ജനപ്രതിനിധികളെ രക്ഷിയ്ക്കാന്‍ നിയമം?

വിചാരണക്കോടതിയുടെ വിധിയ്ക്ക് മേല്‍ മൂന്ന് മാസത്തിനകം മേല്‍ക്കോടതി അപ്പീല്‍ സ്വീകരിച്ചാല്‍ കുറ്റാരോപിതനായ ജനപ്രതിനിധിയെ അയോഗ്യനാക്കണ്ടെന്നാണ് ഓര്‍ഡിനന്‍സില്‍ പറയുന്നത്. എന്നാല്‍ ജനപ്രതിനിധിയെന്ന നിലയില്‍ വോട്ട് ചെയ്യാന്‍ ഇവര്‍ക്ക് കഴിയില്ല. മാത്രമല്ല ശന്പളവും മറ്റ് ആനുകൂല്യങ്ങളും ലഭ്യമാവുകയുമില്ല. ജൂലൈ പത്തിനായിരുന്ന കുറ്റക്കാരായ ജനപ്രതിനിധികളെ അയോഗ്യരാക്കണമെന്ന നിര്‍ണായകമായ വിധി സുപ്രീം കോടതി പുറപ്പെടുവിച്ചത്.
പൊതുതെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ ജനപ്രതിനിധികള്‍ക്ക് കോടതി വിധി തലവേദനയാകുമെന്ന് മനസിലാക്കിയ രാഷ്ട്രീയപാര്‍ട്ടികള്‍ ഒറ്റക്കെട്ടായി ഓര്‍ഡിനനന്‍സിന് അംഗീകാരം നല്‍കിയതായാണ് അറിയുന്നത്. ഓര്‍ഡിനന്‍സ് പാസാക്കാനൊരുങ്ങുന്നതിന്റെ പ്രധാന ലക്ഷ്യം കുറ്റാരോപിതരായ കോണ്‍ഗ്രസ് രാജ്യസഭാ എംപി റഷീദ് മസൂദ്, വിചാരണ നേരിടാനൊരുങ്ങുന്ന മുന്‍ റെയില്‍വേ മന്ത്രി ലാലുപ്രസാദ് യാദവ് എന്നിവരെ രക്ഷിയ്ക്കുന്നതിനും വിചാരണ നേരിടുന്ന മറ്റ് നേതാക്കളെ നിയമത്തിന്റഎ പിടിയില്‍ നിന്ന് രക്ഷപ്പെടുത്തുന്നതിനും വേണ്ടിയാണെന്നാണ് ആരോപണം












Click it and Unblock the Notifications