കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജ്യത്ത് ഗോവധവും ബീഫ് കയറ്റുമതിയും നിരോധിക്കണമെന്ന് ആവശ്യം

  • By Anwar Sadath
Google Oneindia Malayalam News

ജിന്ദ്: രാജ്യത്ത് ഗോവധവും ബീഫ് കയറ്റുമതിയും പൂര്‍ണമായും നിരോധിക്കണമെന്ന് വേള്‍ഡ് കൗണ്‍സില്‍ ഓഫ് ആര്യ സമാജം പ്രസിഡന്റ് സ്വാമി ആര്യവേശ് ആവശ്യപ്പെട്ടു. ഹരിയാണയിലെ ജിന്ദില്‍ നടന്ന ഒരു പരിപാടിക്കിടെയായിരുന്നു ആര്യവേശിന്റെ അഭിപ്രായ പ്രകടനം. ഹരിയാണയില്‍ ഗോവധം നിരോധിച്ചതിനെ അദ്ദേഹം സ്വാഗതം ചെയ്തു.

രാജ്യത്ത് ബീഫ് കയറ്റുമതിയും ഗോവധവും നിരോധിക്കേണ്ടത് അത്യാവശ്യമാണ്. ബീഫ് കയറ്റുമതിയിലൂടെയും മറ്റും പണമുണ്ടാക്കി രാജ്യ പുരോഗതിക്ക് ഉപയോഗിക്കുകയാണെങ്കില്‍ എങ്ങിനെയാണ് നമ്മുടെ സംസ്‌കാരം ഉയര്‍ത്തിപ്പിടിക്കാനാവുകയെന്ന് ആര്യവേശ് ചോദിക്കുന്നു. വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ അടിയന്തിരമായി ഇടപെണമെന്ന് ആര്യവേശ് ആവശ്യപ്പെട്ടു.

meat-cow

ഡിസംബര്‍ 16ന് ദില്ലിയിലെ ജന്ദര്‍ മന്ദിറില്‍ നടക്കുന്ന പ്രതിഷേധ പരിപാടിയില്‍ ആര്യ സമാജവും പങ്കെടുക്കുമെന്ന് ആര്യവേശ് അറിയിച്ചിട്ടുണ്ട്. പശുക്കളെ ആരാധിക്കുന്ന ഒരു സംസ്‌കാരം ഇന്ത്യയിലുണ്ട്. സംസ്‌കാരത്തെ സംരക്ഷിക്കേണ്ടത് സര്‍ക്കാരിന്റെ ചുമതലയാണ്. അതിനുവേണ്ടി പ്രതിഷേധത്തിനിറങ്ങാനും തങ്ങള്‍ തയ്യാറാണെന്ന് സ്വാമി പറഞ്ഞു.

ഹരിയാണയിലും മഹാരാഷ്ട്രയിലും ബിജെപി സര്‍ക്കാര്‍ അധികാരത്തിലേറിയശേഷം ഗോവധം നിരോധിച്ചിട്ടുണ്ട്. ഗോവധത്തിനെതിരെ സര്‍ക്കാര്‍ കര്‍ശന നടപടികള്‍ കൈക്കൊള്ളുന്നതിന് പുറമെ തീവ്രഹിന്ദുത്വ നിലപാടുകളുള്ള സംഘടനകള്‍ ഗോവധത്തിന്റെ പേരില്‍ നടത്തുന്ന അക്രമങ്ങള്‍ക്കെതിരെ പരക്കെ പ്രതിഷേധവും ഉയര്‍ന്നിരുന്നു.

English summary
Govt must impose complete ban on cow slaughter, beef export
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X