• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കോവിഡ് 19 ദുരന്തമായി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചു; മരിച്ചവരുടെ ബന്ധുക്കള്‍ക്ക് ധനസഹായം

 • By Desk

ദില്ലി: രാജ്യത്ത് വ്യാപകമായ ഭീതി ഉയര്‍ത്തി പടരുത്ത കൊറോണ വൈറസ് രോഗം ദുരന്തമായി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചു. സംസ്ഥാന ദുരന്ത നിവാരണ ഫണ്ടില്‍ നിന്ന് സഹായം ലഭ്യമാക്കുന്നതിനാണ് ദുരന്തമായി പ്രഖ്യാപിച്ചത്. രോഗം ബാധിച്ച് മരിച്ചവരുടെ ബന്ധുക്കള്‍ക്ക് നാല് ലക്ഷം രൂപ വീതം നല്‍കാനും കേന്ദ്രം നിര്‍ദേശിച്ചു. രാജ്യം മൊത്തം കൊറോണ ഭീതിയിലാണ്. എല്ലാ സംസ്ഥാനങ്ങളും മുന്‍ കരുതല്‍ നടപടികള്‍ സ്വീകരിക്കുന്നുണ്ട്. രണ്ടു പേര്‍ മരിക്കുകയും 89 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് കേന്ദ്രസര്‍ക്കാര്‍ ദുരന്തമായി പ്രഖ്യാപിച്ചിരിക്കുന്നത്.

പശ്ചിമ ബംഗാളില്‍ മാര്‍ച്ച് 31 വരെ എല്ലാ കലാലയങ്ങളും അടച്ചിടാന്‍ തീരുമാനിച്ചു. പരീക്ഷകള്‍ക്ക് മാറ്റമില്ല. ഭൂട്ടാന്‍ അതിര്‍ത്തി അടച്ചിടുകയും ചെയ്തു. അതേസമയം, തെലങ്കാനയില്‍ ഒരാള്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. നേരത്തെ ഒരാള്‍ക്ക് ഇവിടെ രോഗം സ്ഥിരീകരിച്ചിരുന്നു. ഹിമാചല്‍ പ്രദേശില്‍ മാര്‍ച്ച് 31 വരെ വിദ്യാഭ്യാസ സ്ഥാപനങ്ങളും സിനിമാ ശാലകളും അടച്ചിട്ടു. മുന്‍കരുതല്‍ നടപടികളുടെ ഭാഗമാണിതെന്ന് മുഖ്യമന്ത്രി ജയ് റാം താക്കൂര്‍ നിമയസഭയില്‍ പറഞ്ഞു.

വിദേശത്ത് നിന്ന് എത്തിയവരിലൂടെയാണ് ഇന്ത്യയില്‍ കൊറോണ രോഗം വ്യാപിച്ചത്. ആദ്യം കണ്ടത് കേരളത്തിലാണ്. ചൈനയില്‍ നിന്ന് എത്തിയ വിദ്യാര്‍ഥികള്‍ക്കായിരുന്നു രോഗം. പിന്നീട് ഇറ്റലിയില്‍ നിന്ന് എത്തിയവര്‍ക്കും രോഗം കണ്ടു. ഇതോടെ ദേശീയതലത്തില്‍ ജാഗ്രതാ നിര്‍ദേശം നല്‍കി. വിദേശത്ത് നിന്ന് എത്തിയ 12 ലക്ഷം പേരെ പരിശോധിച്ചുവെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ഹര്‍ദീപ് സിങ് പുരി പറഞ്ഞു. വിമാനത്താവളങ്ങളില്‍ വച്ച് തന്നെ പരിശോധന നടത്തിയ കണക്കാണ് അദ്ദേഹം പുറത്തുവിട്ടത്.

കമല്‍നാഥിന്റെ 'ടാക്റ്റിക്കല്‍ മൂവ്'; മധ്യപ്രദേശില്‍ പതറി ബിജെപി, സ്ഥാനാര്‍ഥി പിന്‍മാറുമെന്ന് സൂചന

ഉത്തര്‍ പ്രദേശില്‍ കൊറോണ വൈറസ് പരിശോധനയ്ക്ക് അഞ്ച് ലാബുകള്‍ തയ്യാറാക്കി. ലഖ്‌നൗ, അലിഗഡ്, വാരണാസി, ഗോരഖ്പൂര്‍ എന്നിവിടങ്ങളിലാണ് ലാബുകള്‍. വിദ്യാലയങ്ങള്‍ അടച്ചിടാന്‍ പഞ്ചാബ് സര്‍ക്കാരും ആലോചിക്കുന്നുണ്ട്.

cmsvideo
  3 things to do to prevent corona virus | Oneindia Malayalam

  കൊറോണ രോഗം സ്ഥിരീകരിച്ച ഇറ്റലിക്കാരന്‍ നിര്‍ദേശം ലംഘിച്ച് പുറത്തിറങ്ങിയതോടെ തിരുവനന്തപുരത്ത് ജാഗ്രതാ നിര്‍ദശം നല്‍കി. അനാവശ്യമായി ആരും വീട്ടില്‍ നിന്ന് പുറത്തിറങ്ങരുതെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. മാളുകളും ബീച്ചുകളും അടയ്ക്കാന്‍ ജില്ലാ ഭരണകൂടം നിര്‍ദേശം നല്‍കി. അത്യാവശ്യ ഘട്ടങ്ങളില്‍ മാത്രമേ പുറത്തിറങ്ങാവൂ. ആഘോഷങ്ങളും ഉല്‍സവങ്ങളും മാറ്റിവയ്ക്കണം. രോഗലക്ഷണമുള്ളവര്‍ പൊതുഗതാഗത മാര്‍ഗങ്ങള്‍ ഉപയോഗിക്കരുത്. ബ്യൂട്ടി പാര്‍ലറുകള്‍, ജിം എന്നിവ അടയ്ക്കാനും കളക്ടര്‍ നിര്‍ദേശം നല്‍കി.

  English summary
  Govt to Treat COVID-19 as a Notified Disaster; 4 lakh will be paid as ex-gratia
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X