ഭീകരരുടെ വെടിയേറ്റ് മുത്തച്ഛൻ മരിച്ചു; മൃതദേഹത്തിലിരുന്ന കുഞ്ഞിനെ സാഹസികമായി രക്ഷിച്ച് സൈന്യം
കാശ്മീർ; തീവ്രവാദികളുടെടെ തോക്കിൻ മുനയിൽ നിന്നും മൂന്ന് വയസുകാരനെ സാഹസികമായി രക്ഷിച്ച് സൈന്യം. കാശ്മീരിലെ സോപോറിലാണ് സംഭവം. ഇന്ന് രാവിലെയോടെയുണ്ടായ വെടിവെയ്പ്പിൽ ഭീകരരുടെ വെടിയേറ്റ് പ്രദേശവാസിയായ 60 കാരൻ മരിച്ചിരുന്നു. ഇദ്ദേഹത്തിന് ഒപ്പമുണ്ടായിരുന്ന കുഞ്ഞിനെയാണ് സൈന്യം രക്ഷിച്ചത്. അതേസമയം വെടിയേറ്റ് മരിച്ച മുത്തച്ഛന് അരികിൽ ഇരിക്കുന്ന കുഞ്ഞിന്റെ ഹൃദയഭേദകമായ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.
ഇന്ന് രാവിലെയോടെയാണ് സിആർപിഎഫ് പട്രോളിംഗ് വാഹനത്തിന് നേരെ ഭീകരർ വെടിയുതിർത്തത്. ഇതിനിടെ രാവിലെ കുഞ്ഞുമായി അതുവഴി കാറിൽ പോയ 60 കാരന് വെടിയേൽക്കുകയായിരുന്നു. ഇയാൾ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. സംഭവിച്ചതെന്തെന്ന് മനസിലാകാതെ കുഞ്ഞ് ഇദ്ദേഹത്തിന് മുകളിൽ കയറിയിരുന്ന് കരയുന്ന വീഡിയോയും ദൃശ്യങ്ങളുമാണ് പുറത്തുവന്നത്.

വെടിയേറ്റ ഉടനെ കുഞ്ഞ് മുത്തച്ഛനെ ഉണർത്താൻ ശ്രമിക്കുന്നത് ദൃശ്യങ്ങളിൽ ഉണ്ട്. അതിനിടെ തൊട്ടടുത്ത് ഭീകരരിൽ നിന്ന് മറഞ്ഞ് നിൽക്കുന്ന സൈനീകൻ കുഞ്ഞിനെ വിളിക്കുന്നതും കുഞ്ഞ് അദ്ദേഹത്തിന് അടുത്തേക്ക് പോകുന്നതും ദൃശ്യങ്ങളിൽ ഉണ്ട്. പോലീസ് എത്തിയാണ് കുട്ടിയെ സാഹസികമായി രക്ഷിച്ചത്. കുഞ്ഞ് ഭയന്നിരുന്നുവെന്നും എന്നാൽ ആരോഗ്യനില തൃപ്തമാണെന്നും പോലീസ് അറിയിച്ചു. കുഞ്ഞിനെ എടുത്ത് നിൽക്കുന്ന പോലീസുകാരന്റെ ചിത്രം കാശ്മീർ പോലീസ് ട്വീറ്റ് ചെയ്തിട്ടുണ്ട്.
Recommended Video
ഏറ്റുമുട്ടലിൽ ഒരു സിആർപിഎഫ് ജവാനും കൊല്ലപ്പെട്ടു. മൂന്ന് ജവാൻമാർക്ക് പരിക്കേറ്റിട്ടുണ്ട്.പട്രോളിംഗ് സംഘത്തിന് നേരെ ആക്രമണം നടത്തിയ ഭീകരവാദികള്‍ക്കെതിരെ സിആര്‍പിഎഫ് വെടിയുതിര്‍ക്കുകയും ചെയ്തിരുന്നു. പ്രത്യാക്രമണത്തില്‍ ഒരു ഭീകരനും കൊല്ലപ്പെട്ടിട്ടുണ്ട്. ഇയാളുടെ കയ്യില്‍ നിന്നും എകെ 47 തോക്കും മറ്റ് ആയുധങ്ങളും കണ്ടെടുത്തതായി ഉന്നത സൈനിക വൃത്തങ്ങള്‍ അറിയിച്ചു.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications