കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗ്രീന്‍പീസ് പ്രവര്‍ത്തക പ്രിയ പിള്ള രാജ്യം വിട്ടു പോകാന്‍ പാടില്ല

  • By Sruthi K M
Google Oneindia Malayalam News

ദില്ലി: ബിസിനസ് വിസ ഉണ്ടായിരിക്കെ പരിസ്ഥിതി സന്നദ്ധ സംഘടനയായ ഗ്രീന്‍പീസ് പ്രവര്‍ത്തക പ്രിയ പിള്ളയ്ക്ക് അധികൃതര്‍ യാത്രാ വിലക്ക് ഏര്‍പ്പെടുത്തി. ഞായറാഴ്ച ലണ്ടനിലേക്ക് പോകാനായി ദില്ലി ഇന്ദിരഗാന്ധി വിമാനത്താവളത്തില്‍ എത്തിയ മലയാളി പ്രിയ പിള്ളയെ അധികൃതര്‍ തടഞ്ഞുവെക്കുകയായിരുന്നു. രാജ്യത്ത് നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്ന പ്രതിയെന്ന പോലെയായിരുന്നു അധികൃതരുടെ പെരുമാറ്റം.

രാജ്യം വിടുന്നതില്‍ വിലക്കുണ്ടെന്നു പറഞ്ഞ അധികൃതര്‍ പ്രിയയുടെ പാസ്‌പോര്‍ട്ടില്‍ ഓഫ്‌ലോഡഡ് എന്ന് പതിക്കുകയായിരുന്നു. മധ്യപ്രദേശിലെ കല്‍ക്കരി ഖനനത്തെയും ആദിവാസികളുടെ അവകാശത്തെയും കുറിച്ച് ലണ്ടനിലെ എം.പിമാര്‍ക്ക് ക്ലാസ്സെടുക്കാന്‍ പോകുകയായിരുന്നു പ്രിയ.

priyapilla

ഗ്രീന്‍പീസ് സംഘടന രാജ്യത്തിനെതിരായി പ്രവര്‍ത്തിക്കുന്നുവെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. ഇതിനുമുന്‍പ് ബ്രിട്ടീഷ് സ്വദേശിയായ ഗ്രീന്‍പീസ് പ്രവര്‍ത്തകന്‍ ബെന്‍ ഹര്‍ഗ്രീവ്‌സിനെ ഇന്ത്യയിലേക്ക് പ്രവേശിക്കാന്‍ അനുവദിച്ചിട്ടില്ലായിരുന്നു. കൂടാതെ ഗ്രീന്‍പീസിന്റെ വിദേശഫണ്ട് തടഞ്ഞുവെക്കുകയും ചെയ്തിരുന്നു. ഇതിനെതിരെ ഗ്രീന്‍പീസ് നല്‍കിയ ഹര്‍ജി കോടതി പരിഗണിക്കാനിരിക്കയാണ്.

ഞായറാഴ്ച ഉച്ചയോടെയാണ് പ്രിയ തന്നെ യാത്രയില്‍ നിന്ന് വിലക്കിയ കാര്യം ട്വിറ്ററില്‍ കുറിച്ചത്. എന്നാല്‍ എന്തൊക്കെ വിലക്കു ഏര്‍പ്പെടുത്തിയാലും മനുഷ്യാവകാശ ലംഘനത്തിനെതിരെ നടത്തുന്ന സമരത്തില്‍നിന്ന് പിന്തിരിയില്ലെന്നാണ് പ്രിയ പിള്ള വ്യക്തമാക്കിയത്. കല്‍ഖരി ഖനനത്തിന്റെ പേരില്‍ ആദിവാസികളെ കുടിയോഴിപ്പിക്കുന്ന നിലപാടിനെതിരെ ശക്തമായി എതിര്‍ക്കും. നിഷേധിക്കപ്പെട്ട യാത്രാ വിലക്ക് വീണ്ടെടുക്കാന്‍ നിയമപോരാട്ടം നടത്തുമെന്നും പ്രിയ പറഞ്ഞു.

greenpeace

രാജ്യത്തെ പൗരന്മാര്‍ക്ക് ജീവിക്കാനുള്ള അവകാശം നിഷേധിക്കുന്നത് ചോദ്യം ചെയ്യാന്‍ പാടില്ലെന്നാണ് മോദി സര്‍ക്കാര്‍ ഇതിലൂടെ ആവശ്യപ്പെടുന്നത്. ഈ നിലപാട് ഒരിക്കലും അംഗീകരിക്കില്ലെന്നും പ്രിയ വ്യക്തമാക്കി.

രാജ്യത്തെ വികസനപദ്ധതിക്ക് ഗ്രീന്‍പീസ് സംഘടന തടസ്സം നില്‍ക്കുന്നുവെന്നാണ് അധികൃതര്‍ നേരത്തെ വ്യക്തമാക്കിയത്. സംഭവവുമായി ബന്ധപ്പെട്ട് ആഭ്യന്തര മന്ത്രാലയത്തിനും എയര്‍പോര്‍ട്ട് അതോറിറ്റിക്കും കത്തെഴുതിയിട്ടുണ്ടെന്ന് ഗ്രീന്‍പീസ് അധികൃതര്‍ ട്വിറ്ററില്‍ കുറിച്ചിട്ടുണ്ട്.

English summary
A senior campaigner with Greenpeace India, an environmental NGO, was allegedly stopped at IGI Airport from boarding a flight to London on Sunday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X