കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗ്രെറ്റ ടൂള്‍ കിറ്റ് കേസ്: നികിത ജേക്കബിന് ജാമ്യം, അക്രമത്തിനുളള ഉദ്ദേശമില്ലായെന്ന് ബോംബെ ഹൈക്കോടതി

Google Oneindia Malayalam News

മുംബൈ: ഗ്രെറ്റ ടൂള്‍ കിറ്റ് കേസില്‍ മലയാളിയായ അഭിഭാഷക നികിത ജേക്കബിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് കോടതി. ബോംബെ ഹൈക്കോടതിയാണ് നികിത ജേക്കബിന് അറസ്റ്റില്‍ നിന്ന് സംരക്ഷണം നല്‍കിയിരിക്കുന്നത്. മൂന്നാഴ്ചത്തേക്കാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. അക്രമം ഉണ്ടാക്കാനുളള ഉദ്ദേശം നികിതയ്ക്ക് ഉണ്ടായിരുന്നില്ലെന്ന് കോടതി നിരീക്ഷിച്ചു.

Recommended Video

cmsvideo
ടൂൾ കിറ്റ് കേസ്: മലയാളി അഭിഭാഷകയ്ക്ക് മൂന്ന് ആഴ്ചത്തെ ഇടക്കാല ജാമ്യം

ദില്ലി പോലീസ് ആണ് ടൂള്‍ കിറ്റ് കേസില്‍ നികിത ജേക്കബിനെതിരെ കേസെടുത്തത്. കേന്ദ്ര കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ ദില്ലിയില്‍ കര്‍ഷകര്‍ നടത്തി വരുന്ന സമരത്തിന് പിന്തുണയുമായി ആഗോള പരിസ്ഥിതി പ്രവര്‍ത്തക ഗ്രെറ്റ തുന്‍ബര്‍ഗ് ട്വീറ്റ് ചെയ്ത ടൂള്‍ കിറ്റിന്റെ പേരിലാണ് ദിശ രവി, നിഖിത ജേക്കബ് അടക്കമുള്ളവരെ ദില്ലി പോലീസ് ലക്ഷ്യമിട്ടിരിക്കുന്നത്. ടൂള്‍ കിറ്റ് തയ്യാറാക്കിയതില്‍ ദിശയ്ക്കും നിഖിതയ്ക്കും അടക്കം പങ്കുണ്ടെന്നാണ് ദില്ലി പോലീസിന്റെ ആരോപണം.

ഡല്‍ഹി പോലീസ് 74ാമത് റെയ്‌സിങ് ഡേ പരേഡ്, ചിത്രങ്ങള്‍

NIKITA

നികിതയ്ക്ക് എതിരെ ദില്ലി പോലീസ് ജാമ്യമില്ലാ അറസ്റ്റ് വാറണ്ടും പുറപ്പെടുവിച്ചതോടെയാണ് നികിത അറസ്റ്റില്‍ നിന്നും സംരക്ഷണം തേടി ബോംബെ ഹൈക്കോടതിയെ സമീപിച്ചത്. നാലാഴ്ച എങ്കിലും അറസ്റ്റ് ഒഴിവാക്കണം എന്നാണ് നികിത ആവശ്യപ്പെട്ടത്. മുന്‍കൂര്‍ ജാമ്യം അനുവദിച്ച കോടതി ഏതെങ്കിലും സാഹചര്യത്തില്‍ നികിതയെ അറസ്റ്റ് ചെയ്യുകയാണ് എങ്കില്‍ 25000 രൂപയുടെ വ്യക്തിഗത ജാമ്യത്തില്‍ വിട്ടയക്കാനും കോടതി ഉത്തരവിട്ടിട്ടുണ്ട്.

നികിത ജേക്കബിന്റെ ഫോണും ലാപ്‌ടോപ്പും അടക്കമുളള ഉപകരണങ്ങള്‍ ദില്ലി പോലീസ് കഴിഞ്ഞ ദിവസം പിടിച്ചെടുത്തിരുന്നു. നികിത ഒളിവിലാണെന്നും ദില്ലി പോലീസ് പറയുന്നു. എന്നാലീ വാദം കോടതി തള്ളിക്കളഞ്ഞു. നികിതയുടെ വീട്ടില്‍ വെച്ച് പോലീസ് ഉദ്യോഗസ്ഥര്‍ മൊബൈലും ലാപ്‌ടോപ്പും അടക്കം പിടിച്ചെടുക്കുകയും അതിന് ശേഷം നികിത ഒളിവിലാണെന്ന് പറയുകയും ചെയ്യുന്നുവെന്ന് കോടതി നിരീക്ഷിച്ചു. കേസിന്റെ മെറിറ്റിനെ കുറിച്ച് ഇപ്പോള്‍ പറയാനാകില്ലെന്നും ബോംബെ ഹൈക്കോടതി വ്യക്തമാക്കി.

മനം കുളിര്‍പ്പിച്ച് പായല്‍ രാജ്പുത്ത്; ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം

English summary
Greta toolkit Case: Malayali lawyer Nikita Jacob gets bail from Bombay High Court
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X