കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പന്തിനെ രക്ഷിക്കാന്‍ ശ്രമിച്ചില്ല; അപകടത്തിനിടെ ബാഗും പണവുമായി ഒരു സംഘം മുങ്ങി; റിപ്പോര്‍ട്ട്

Google Oneindia Malayalam News

ദില്ലി: ഇന്ത്യന്‍ ക്രിക്കറ്റ് താരം അപകടത്തില്‍പ്പെട്ടയുടന്‍ അദ്ദേഹത്തെ രക്ഷിക്കാനെന്ന വ്യാജേന എത്തിയ സംഘം കാറിലുണ്ടായിരുന്ന ബാഗും പണവുമായി മുങ്ങിയതയി റിപ്പോര്‍ട്ട്. ഹിന്ദി മാധ്യമമായ ധൈനിക് ജാഗരണ്‍ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. ഡിവൈഡറില്‍ ഇടിച്ച് തീ പിടിച്ച കാറിന്റെ ചില്ല് തകര്‍ത്താണ് പന്ത് പുറത്തുകടക്കാന്‍ ശ്രമിച്ചത്. ഈ സമയത്ത് ഒടിക്കൂടിയ സംഘമാണ് കാറിലുണ്ടായിരുന്ന പണം അടങ്ങുന്ന ബാഗുമായി കടന്നുകളഞ്ഞത്.

pant

ഇതിന് ശേഷം പന്ത് തന്നെയാണ് പൊലീസിനെയും ആംബുലന്‍സിനെയും വിളിച്ചതെന്നും റിപ്പോര്‍ട്ടുണ്ട്. പിന്നാലെ ഓടിയെത്തിയ ബസ് ഡ്രൈവറാണ് താരത്തിന് പ്രാഥിമിക ചികിത്സ നല്‍കിയത്. സമയത്ത് പന്ത് ചോരയില്‍ കുളിച്ചുനില്‍ക്കുകയാണ് ഉണ്ടായത്. ഡ്രൈവിംഗിനിടെ താരം ഉറങ്ങിപ്പോയതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട് കാര്‍ ഡിവൈഡറില്‍ ഇടിക്കുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. തുടര്‍ന്ന് റൂര്‍ക്കി സിവില്‍ ഹോസ്പിറ്റലില്‍ പ്രാഥമിക ചികിത്സ നല്‍കിയ ശേഷം ഡെറാഡൂണിലെ മാക്‌സ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

പന്തിന്റെ ചികിത്സയ്ക്ക് സാധ്യമായ എല്ലാ ക്രമീകരണങ്ങളും ഉറപ്പാക്കാനും ആവശ്യമെങ്കില്‍ എയര്‍ ആംബുലന്‍സ് നല്‍കാനും ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. അപകടത്തില്‍ തലയ്ക്കും കാലിനുമാണ് പരിക്കേറ്റത്. തുടര്‍ന്ന് വിദഗ്ദ ചികിത്സയ്ക്കാണ് മാക്‌സ് ആശുപത്രിയിലേക്ക് മാറ്റിയത്.

അപകടത്തില്‍ ബെന്‍സ് കാര്‍ പൂര്‍ണമായും കത്തി നശിച്ചു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച പന്തിന് ഗുരുതരമായി പരിക്കേറ്റിട്ടില്ലെന്നാണ് പൊലീസ് അറിയിക്കുന്നത്. ഈ സമയത്ത് പന്ത് കാറില്‍ ഒറ്റയ്ക്കായിരുന്നു. ശേഷം കാറിന്റെ ഗ്ലാസ് തല്ലിത്തകര്‍ത്താണ് പന്തിനെ പുറത്തേക്ക് എടുത്തത്. ഡല്‍ഹിയില്‍ നിന്ന് ജന്മനാടായ റൂര്‍ക്കിയിലേക്ക് മടങ്ങുന്നതിനിടെ പുലര്‍ച്ചെ 5.30ഓടെയായിരുന്നു അപകടം.

അതേസമയം, അപകടത്തിന് പിന്നാലെ പന്തിന് ആയുരാരോഗ്യം നേര്‍ന്ന് ക്രിക്കറ്റ് ലോകം. ഋഷഭ് പന്തിന് വേണ്ടി പ്രാര്‍ത്ഥിക്കുന്നു. ഭാഗ്യവശാല്‍ അദ്ദേഹം അപകടനില തരണം ചെയ്തിട്ടുണ്ട്. വളരെ വേഗത്തില്‍ സുഖം പ്രാപിക്കാന്‍ പ്രാര്‍ത്ഥിക്കുനെന്ന് ക്രിക്കറ്റ് താരം വി വി എസ് ലക്ഷമണ്‍ ട്വീറ്റ് ചെയ്തു.പന്തിന് അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ വാര്‍ത്ത ഞെട്ടലോടെയാണ് കേട്ടതെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഫേസ്ബുക്കില്‍ കുറിച്ചു. അദ്ദേഹം വേഗത്തില്‍ സുഖം പ്രാപിക്കട്ടെ എന്ന് ആശംസിക്കുന്നു, ഉടന്‍ തന്നെ കളിക്കളത്തില്‍ തിരിച്ചെത്തുമെന്ന് പ്രതീക്ഷിക്കുന്നെന്നും രാഹുല്‍ ഫേസ്ബുക്കില്‍ കുറിച്ചു.

English summary
group came to rescue of cricketer Rishabh pant who was in an accident and drowned with money
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X