Get Updates
Get notified of breaking news, exclusive insights, and must-see stories!

ചരക്ക് സേവന നികുതി ബില്‍ പാസാക്കാന്‍ കേന്ദ്രം ഒരുങ്ങുന്നു

ദില്ലി: കോണ്‍ഗ്രസിന്റെ പ്രതിഷേധം ഒഴിവാക്കി രാജ്യസഭയുടെ വര്‍ഷ കാല സമ്മേളനത്തില്‍ തന്നെ ചരക്ക് സേവന നികുതി ബില്‍ പാസാക്കാനുള്ള നീക്കം കേന്ദ്രം നടത്തുന്നു. രാജ്യസഭ തിരഞ്ഞെടുപ്പിന് ശേഷം വര്‍ദ്ധിച്ച അംഗസംഖ്യയിലാണ് കേന്ദ്രത്തിന്റെ പ്രതീക്ഷ.

രാജ്യസഭയില്‍ ജിഎസ്ടി ബില്ലിനെ എതിര്‍ത്തിരുന്ന കോണ്‍ഗ്രസ് ഇത്തവണയും അതേ നിലപാട് തന്നെയായിരിക്കും സ്വീകരിക്കുക. എന്നാല്‍ എല്ലാവരുടേയും പിന്തുണയോടെ ബില്‍ പാസാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുകയെന്ന് കേന്ദ്രമന്ത്രി
അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞിരുന്നു. എന്‍എസ്പി, തൃണമൂല്‍ കോണ്‍ഗ്രസ്, സമാജ്‌വാദി
പാര്‍ട്ടി, ജെഡിയു, ബിഎസ്പി, ബിജു ജനതാദള്‍ എന്നീ പാര്‍ട്ടികള്‍ ബില്ലിന് നേരത്തെ തന്നെ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

Rajyasabha

13 എംപിമാരുള്ള എഐഎഡിഎംകെ ബില്ലിനെ പിന്തുണച്ചിട്ടില്ല. എന്നാല്‍ ബില്‍ സഭ പരിഗണിക്കുന്ന സമയത്ത് എഐഎഡിഎംകെ സഭ ബഹിഷ്‌കരിച്ച് സര്‍ക്കാരിനെ സഹായിക്കാനുള്ള സാധ്യതയുണ്ട്. നിലവില്‍ 81 രാജ്യസഭ എംപിമാരാണ് എന്‍ഡിഎയ്ക്കുള്ളത്. യുപിഎയ്ക്ക് 68 അംഗങ്ങളും ഇരുമുന്നണിയിലും പെടാത്ത 91 അംഗങ്ങളുമാണുള്ളത്.

245 അംഗങ്ങളുള്ള രാജ്യസഭയില്‍ 141 അംഗങ്ങളാണ് ബില്ലിനെ പിന്തുണയ്ക്കുന്നത്. 80 അംഗങ്ങള്‍ ബില്ലിനെ എതിര്‍ക്കുന്നുണ്ട്. ബില്‍ പാസാകാന്‍ 164 അംഗങ്ങളുടെ പിന്തുണയാണ് സര്‍ക്കാരിന് വേണ്ടത്. എഐഎഡിഎംകെ സഭ ബഹിഷ്‌കരിക്കുകയാണെങ്കില്‍ അംഗസംഖ്യ 232 ആയി കുറയും. അതായത് 155 അംഗങ്ങളുടെ പിന്തുണയുണ്ടെങ്കില്‍ ബില്‍ പാസാക്കാന്‍ കഴിയും. എന്നാല്‍ ബില്‍ പരിഗണനയ്ക്ക് എടുക്കുമ്പോള്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ സഭാ നടപടികള്‍ തടസപ്പെടുത്തിയേക്കുമോ എന്ന ആശങ്കയും സര്‍ക്കാരിനുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+