ഗുജറാത്തിൽ ഒന്നാംഘട്ട പോളിങ് അവസാനിച്ചു; പോളിങ് 68 ശതമാനം, അഞ്ച് മണിക്ക് ശേഷവും നീണ്ട ക്യൂ!
ഗാന്ധിനഗർ: ഗുജറാത്ത് നിയമസഭ തിരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ട വോട്ടെപ്പിൽ അഞ്ച് മണി വരെ 70 ശതമാനം പോളിങ് രേഖപ്പെടുത്തി. പോളിങ് അനസാനിക്കുന്ന അഞ്ച് മണിക്ക് ശേഷവും നിണ്ട ക്യൂയാണ് പോളിങ് ബൂത്തിനു മുന്നിൽ കാണാൻ സാധിക്കുന്നത്. കോൺഗ്രസും ബിജെപിയും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് ഈ മേഖലകളിൽ നടക്കുന്നത്. ഇതിനിടെ, ഗുജറാത്തില്‍ ആദ്യഘട്ട വോട്ടെടുപ്പില്‍ വോട്ടിങ് യന്ത്രത്തില്‍ വ്യാപക ക്രമക്കേടെന്ന് കോണ്‍ഗ്രസ് പരാതി നൽകി.
ഗുജറാത്തിലെ മുതിർന്ന കോൺഗ്രസ് നേതാവ് അർജുൻ മോദ്‌വാഡിയ ആണ് ആരോപണവുമായി രംഗത്തെത്തിയത്. സംഭവത്തെക്കുറിച്ച് അദ്ദേഹം രേഖാമൂലം തിരഞ്ഞെടുപ്പ് കമ്മീഷനു പരാതിയും നൽകി. വോട്ടിങ് യന്ത്രത്തിൽ മൊബൈല്‍ ഫോണ്‍ വഴി ബ്ലൂ ടൂത്ത് സംവിധാനം ഉപയോഗിച്ച് ബിജെപി ക്രമക്കേടു നടത്തിയെന്നാണ് പാർട്ടിയുടെ ആരോപണം. ഫോൺ മുഖേന വോട്ടിങ് യന്ത്രത്തെ നിയന്ത്രിക്കാവുന്ന വിധമാണ് ഇത് ഘടിപ്പിച്ചിരിക്കുന്നതെന്നും പരാതിയില്‍ പറയുന്നു.

രാവിലെ എട്ടുമണി മുതല്‍ അഞ്ച് മണി വരെയായിരുന്നു പോളിങ്. മണിശങ്കര്‍ അയ്യര്‍ പ്രധാനമന്ത്രിക്കെതിരേ നടത്തിയ മോശം പരാമര്‍ശവും പോളിങിന് 24 മണിക്കൂര്‍ മുമ്പ് മാത്രം ബിജെപി പുറത്തിറക്കിയ പ്രകടന പത്രികയും വിധിയെഴുത്തിനെ ബാധിക്കുമെന്നാണ് കരുതുന്നത്. ഗുജറാത്തില്‍ മൊത്തം 182 സീറ്റാണുള്ളത്. 2012ലെ തിരഞ്ഞെടുപ്പ് ഫലം പുറത്തു വന്നപ്പോള്‍ ഒന്നാം ഘട്ടത്തിലെ 89 സീറ്റുകളില്‍ 69 എണ്ണവും ബിജെപി സ്വന്തമാക്കിയിരുന്നു. കോണ്‍ഗ്രസിന് 22ഉം മറ്റുള്ളവര്‍ക്ക് നാലും സീറ്റുകള്‍ ലഭിച്ചു.
ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പില് അഞ്ച് ജില്ലകളില്‍ വോട്ടിംഗ് മെഷീന് തകരാറുകള്‍ റിപ്പോര്‍ട്ട് ചെയ്തുിരുന്നു. ഇതോടെ ഗാന്ധിനഗറില്‍ തിരഞ്ഞെടുപ്പ് നിരീക്ഷിക്കുന്നതിനായി കണ്‍ട്രോള്‍ റൂം ആരംഭിച്ചിരുന്നു. കച്ച്, രത്നാല്‍ എന്നിവിടങ്ങളില്‍ വോട്ടിംഗ് മെഷീനുകള്‍ക്ക് തകരാറുകള്‍ അനുഭവപ്പെട്ടിരുന്നു. രാവിലെ കനത്ത പോളിങിന്റെ പ്രതീതിയുയർന്നെങ്കിലും ഉച്ചയ്ക്ക് ശേഷം പോളിങ് താഴുകയായിരുന്നു. രണ്ടു മണി വരെ 40.47 ശതമാനം പോളിങാണ് രേഖപ്പെടുത്തിയത്.












Click it and Unblock the Notifications