ഗുജറാത്തില്‍ മോദിയെ വെട്ടാന്‍ ശര്‍മ; മുന്‍ ഉദ്യോഗസ്ഥന്റെ തന്ത്രങ്ങള്‍, നീക്കങ്ങള്‍ ഇങ്ങനെ

  • Written By:
Subscribe to Oneindia Malayalam

ഗാന്ധിനഗര്‍: മുന്‍ തിരഞ്ഞെടുപ്പുകളില്‍ നിന്നു തീര്‍ത്തും വ്യത്യസ്തമായ കളിക്കാണ് ഗുജറാത്തില്‍ കോണ്‍ഗ്രസ് ഒരുങ്ങുന്നത്. നേരത്തെ തിരഞ്ഞെടുപ്പ് തന്ത്രങ്ങളുടെ ചാണക്യന്‍ പ്രശാന്ത് കിഷോറിന്റെ സഹായം തേടിയ കോണ്‍ഗ്രസ് ഇത്തവണ അദ്ദേഹത്തെ സമീപിച്ചില്ല. പകരം സ്വന്തം പാര്‍ട്ടി പ്രവര്‍ത്തകരെ തന്നെ ചുമതലകള്‍ ഏല്‍പ്പിക്കുകയായിരുന്നു.

മുന്‍ ഐപിഎസ് ഓഫീസര്‍ കുല്‍ദീപ് ശര്‍മയാണ് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് സംഘത്തിന് നേതൃത്വം നല്‍കുന്നത്. രണ്ട് വര്‍ഷം മുമ്പാണ് ഇദ്ദേഹം കോണ്‍ഗ്രസില്‍ ചേര്‍ന്നത്. ഇപ്പോള്‍ അഹ്മദാബാദിലെ പാല്‍ഡി റോഡിലുള്ള രാജീവ് ഗാന്ധി ഭവനില്‍ തിരക്കിലാണ് ശര്‍മയും കൂട്ടരും. ഇവര്‍ മോദിക്കെതിരെയുള്ള തന്ത്രങ്ങളാണ് പ്രധാനമായും മെനയുന്നത്.

മുന്നിലുള്ള ദൗത്യം

മുന്നിലുള്ള ദൗത്യം

ബിജെപിയുടെ തിരഞ്ഞെടുപ്പ് തന്ത്രങ്ങളാണ് കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഗുജറാത്തില്‍ വിജയിക്കുന്നത്. കുല്‍ദീപ് ശര്‍മയ്ക്കും കൂട്ടര്‍ക്കും മുന്നിലുള്ള ദൗത്യം ഈ തന്ത്രങ്ങള്‍ പൊളിക്കുക എന്നതാണ്. അതിന് വേണ്ടി കഴിഞ്ഞ കുറേ തിരഞ്ഞെടുപ്പ് പശ്ചാത്തലങ്ങള്‍ പഠിക്കുകയാണ് അദ്ദേഹം ആദ്യം ചെയ്തത്.

മോദിയുടെ തന്ത്രങ്ങള്‍ പൊളിക്കാനാകുമോ

മോദിയുടെ തന്ത്രങ്ങള്‍ പൊളിക്കാനാകുമോ

ശര്‍മയ്ക്ക് തിരഞ്ഞെടുപ്പുകളില്‍ ഇടപെട്ട് വലിയ പരിചയമൊന്നുമില്ല. കൂടെയുള്ളവരും അങ്ങനെ തന്നെ. അതുകൊണ്ട് തന്നെ നരേന്ദ്ര മോദി നേരിട്ട് ചുക്കാന്‍ പിടിക്കുന്ന ബിജെപിയുടെ പ്രചാരണ തന്ത്രങ്ങള്‍ പൊളിക്കാന്‍ ഇവര്‍ക്ക് സാധിക്കുമോ എന്ന് കാത്തിരുന്ന് കാണണം.

എന്ത് പ്രസംഗിക്കണം

എന്ത് പ്രസംഗിക്കണം

ഓരോ മണ്ഡലങ്ങളിലും പ്രാദേശിക തലത്തിലുള്ള വിവരങ്ങള്‍ ശേഖരിക്കുകയാണ് ശര്‍മയും സംഘവും ആദ്യം ചെയ്തത്. ബൂത്ത് തലത്തിലുള്ള വിവരങ്ങള്‍ ഏകദേശം ആരാഞ്ഞുകഴിഞ്ഞു. ഇനി പാര്‍ട്ടി സ്ഥാനാര്‍ഥിയും നേതാക്കളും ഓരോ മേഖലയിലും എത്തുമ്പോള്‍ എന്ത് പ്രസംഗിക്കണമെന്ന് തീരുമാനിക്കുക ശര്‍മയും സംഘവുമാണ്.

ബിജെപി കളിക്കുന്നത്

ബിജെപി കളിക്കുന്നത്

പ്രചാരണത്തിന് എത്തുന്ന പാര്‍ട്ടി ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് പ്രസംഗ വിഷയം നിര്‍ദേശിക്കുന്നതും ശര്‍മയുടെ സംഘമാണ്. പട്ടേലര്‍മാരെ കൂടെ നിര്‍ത്താന്‍ കോണ്‍ഗ്രസ് തീരുമാനിച്ചത് ബിജെപിയെ ആശങ്കയിലാക്കുന്നു. ഈ സാഹചര്യത്തിലാണ് മോദിയെ നേരിട്ടിറക്കി ബിജെപി കളി തുടങ്ങിയത്. 40 ലധികം റാലികളില്‍ മോദി പ്രസംഗിക്കുമെന്ന് ബിജെപി നേതാക്കള്‍ അറിയിച്ചിട്ടുണ്ട്.

പട്ടിക തയ്യാറാക്കി

പട്ടിക തയ്യാറാക്കി

ഓരോ ബൂത്തിലും പ്രവര്‍ത്തകരെ കളത്തിലിറക്കി കളിക്കാനാണ് ശര്‍മയുടെ നിര്‍ദേശം. ഇതിന് വേണ്ടി ബൂത്ത് തലത്തില്‍ നിന്നു വിവരങ്ങള്‍ ശേഖരിച്ചു. ഇതുപ്രകാരം ഓരോ പ്രദേശത്തും പ്രവര്‍ത്തകള്‍ പ്രചരിപ്പിക്കേണ്ട കാര്യങ്ങളുടെ പട്ടികയും ശര്‍മയും സംഘവും തയ്യാറാക്കി.

മോദിയുടെ വിമര്‍ശകന്‍

മോദിയുടെ വിമര്‍ശകന്‍

മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന വേളയില്‍ അദ്ദേഹത്തിന്റെ വിമര്‍ശകനായിരുന്നു ശര്‍മ. ഇദ്ദേഹം തന്നോടൊപ്പം പ്രവര്‍ത്തിക്കുന്നതിന് ചിലരെ തിരഞ്ഞെടുത്തിട്ടുണ്ട്. ഗുഡ്ഗാവിലെ സാം അനലിറ്റിക്‌സിന്റെ വേകാന്ത് രമണിയാണ് ഇതില്‍ പ്രധാനി. തമിഴ്‌നാട്ടിലും ബിഹാറിലും യുപിയിലും വിവിധ പാര്‍ട്ടികള്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ച വ്യക്തിയാണ് വേകാന്ത്. യുപിയില്‍ ബിജെപിക്ക് വേണ്ടിയാണ് പ്രവര്‍ത്തിച്ചിരുന്നത്.

പിടിക്കേണ്ടത് 132 മണ്ഡലങ്ങള്‍

പിടിക്കേണ്ടത് 132 മണ്ഡലങ്ങള്‍

182 മണ്ഡലങ്ങളാണ് ഗുജറാത്തിലുള്ളത്. ഇതില്‍ കോണ്‍ഗ്രസ് ജയിക്കുമെന്ന് ഉറപ്പുള്ള മണ്ഡലങ്ങള്‍ 28 ആണ്. ബിജെപി 22ലും. ബാക്കിയുള്ള 132 സീറ്റുകള്‍ പിടിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് ശര്‍മ പറയുന്നു. ബിജെപിക്ക് ഉറപ്പുള്ള സീറ്റുകളില്‍ വെറുതെ സമയം കളയില്ലെന്നാണ് അദ്ദേഹം പറയുന്നത്.

ആറ് മേഖലകള്‍

ആറ് മേഖലകള്‍

മേല്‍പ്പറഞ്ഞ 132 മണ്ഡലങ്ങളെ ആറ് മേഖലകളാക്കി തിരിച്ചാണ് ശര്‍മ തന്ത്രങ്ങള്‍ മെനയുന്നത്. ഗുജറാത്തില്‍ കോണ്‍ഗ്രസ് ഇത്രയധികം താഴേ തട്ടില്‍ പ്രവര്‍ത്തിക്കുന്നത് ആദ്യമായാണ്. 24 വര്‍ഷം മുമ്പാണ് ഗുജറാത്തില്‍ കോണ്‍ഗ്രസിന്റെ അധികാര കസേരയ്ക്ക് ഇളക്കം തട്ടാന്‍ തുടങ്ങിയത്.

വിമതരാണ് ശല്യം

വിമതരാണ് ശല്യം

പല ബൂത്തുകളിലും ബിജെപി ശക്തമല്ല. ഇവിടെ കോണ്‍ഗ്രസിന് മുന്‍ തിരഞ്ഞെടുപ്പുകളില്‍ അടിപതറിയത് സ്വന്തം പ്രവര്‍ത്തകരുടെ പിണക്കങ്ങളും വിമത പ്രവര്‍ത്തനങ്ങളും കാരണമാണ്. പ്രവര്‍ത്തകര്‍ക്കിടയില്‍ ഐക്യമുണ്ടാക്കിയാണ് കോണ്‍ഗ്രസ് ഇത്തവണ തിരഞ്ഞെടുപ്പിന് ഒരുങ്ങിയിട്ടുള്ളത്. കൂടെ ബിജെപിയുടെ വോട്ട് ബാങ്കായിരുന്ന പട്ടേലര്‍മാരെ കൂടെ നിര്‍ത്താനുള്ള ശ്രമം ഏറെകുറെ വിജയിച്ചതും നേട്ടമായി കരുതുന്നു.

എങ്കിലും മോദി എത്തിയാല്‍

എങ്കിലും മോദി എത്തിയാല്‍

ഗുജറാത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ക്കിടയിലും പല മേഖലകളിലും ആഭ്യന്തര തര്‍ക്കങ്ങളുണ്ട്. എന്നാല്‍ തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ ഇതെല്ലാം ഏറെ കുറെ പരിഹരിച്ചുകഴിഞ്ഞു. സംസ്ഥാനത്ത് ഇപ്പോഴും നരേന്ദ്ര മോദിയില്‍ വിശ്വസിക്കുന്ന വലിയൊരു വിഭാഗം വോട്ടര്‍മാരുണ്ട്. അവരെ ഇത്തവണയും കൂടെ നിര്‍ത്താനാണ് ബിജെപി ശ്രമം. കോണ്‍ഗ്രസും ബിജെപിയും ഒപ്പത്തിനൊപ്പമാകുമെന്ന സര്‍വേ ഫലങ്ങളും പുറത്തുവന്നിട്ടുണ്ട്.

English summary
This Small Congress Team in Gujarat Is Being Called the New Prashant Kishor

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്