കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗുജറാത്തില്‍ മുസ്ലീങ്ങള്‍ കോണ്‍ഗ്രസിനെ കൈവിടുന്നു? ആം ആദ്മി പുതിയ ബദലാകുമോ?

Google Oneindia Malayalam News

അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ഇന്ന് പുറത്തുവന്ന എക്‌സിറ്റ് പോളുകള്‍ എല്ലാം ബി ജെ പിക്ക് വന്‍ വിജയം പ്രവചിക്കുമ്പോള്‍ ചങ്കിടിപ്പേറുന്നത് കോണ്‍ഗ്രസിന്. ആം ആദ്മിയുടെ കടന്ന് വരന്ന് കോണ്‍ഗ്രസ് വോട്ട് ബാങ്കില്‍ വിള്ളല്‍ വീഴ്ത്തും എന്ന വ്യക്തമായ സൂചനയാണ് എക്‌സിറ്റ് പോളുകളില്‍ പലതും സൂചിപ്പിക്കുന്നത്.

സംസ്ഥാനത്ത് കോണ്‍ഗ്രസിന് ലഭിച്ചിരുന്ന മുസ്ലീം വോട്ടുകളില്‍ ഏറിയ പങ്കും ആം ആദ്മിയിലേക്ക് മാറും എന്നാണ് സൂചന. ഗുജറാത്തില്‍ 19,000 പേര്‍ പങ്കെടുത്ത സര്‍വേയില്‍ മുസ്ലിം വോട്ടര്‍മാര്‍ മത്സരരംഗത്തുള്ള മറ്റേതൊരു പാര്‍ട്ടിയെക്കാളും ആം ആദ്മി പാര്‍ട്ടിയെ അനുകൂലിച്ചേക്കും എന്നാണ് ടൈംസ് നൗ - നവഭാരത് എക്‌സിറ്റ് പോള്‍ പ്രവചിക്കുന്നത്.

1

40 ശതമാനം മുസ്ലീം വോട്ടര്‍മാര്‍ എ എ പിയില്‍ വിശ്വാസം അര്‍പ്പിക്കുന്നു എന്നാണ് സര്‍വെയില്‍ വ്യക്തമാകുന്നത് എന്ന് ടൈംസ് നൗ - നവഭാരത് എക്‌സിറ്റ് പോള്‍ പ്രവചിക്കുന്നു. 38 ശതമാനം മുസ്ലീങ്ങള്‍ കോണ്‍ഗ്രസിനേയും 18 ശതമാനം മുസ്ലീങ്ങള്‍ ബി ജെ പിയേയും പിന്തുണക്കുന്നു.

Viral Video- ഭാരത് ജോഡോ യാത്രയ്ക്കിടെ 'മോദി മോദി' മുദ്രാവാക്യം.. രാഹുല്‍ ഗാന്ധിയുടെ പ്രതികരണം ഇങ്ങനെ, കൈയടിViral Video- ഭാരത് ജോഡോ യാത്രയ്ക്കിടെ 'മോദി മോദി' മുദ്രാവാക്യം.. രാഹുല്‍ ഗാന്ധിയുടെ പ്രതികരണം ഇങ്ങനെ, കൈയടി

2

സംസ്ഥാനത്തെ മുസ്ലീം വോട്ടര്‍മാര്‍ പരമ്പരാഗതമായി കോണ്‍ഗ്രസിനൊപ്പമാണ് എന്നതിനാല്‍ ഈ പ്രവചനം ഏറെ പ്രാധാന്യമര്‍ഹിക്കുന്നു. ഇത്തവണ കോണ്‍ഗ്രസിനെ കൂടാതെ മുസ്ലീം വോട്ടര്‍മാര്‍ക്ക് എ എ പിയും അസദുദ്ദീന്‍ ഒവൈസിയുടെ നേതൃത്വത്തിലുള്ള എ ഐ എം ഐ എമ്മും ബദലായി രംഗത്ത് വന്നിരുന്നു.

കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ യുഡിഎഫിനെ ബാധിക്കുന്നു, പെട്ടെന്ന് പരിഹാരം വേണം; കടുപ്പിച്ച് ലീഗ്കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ യുഡിഎഫിനെ ബാധിക്കുന്നു, പെട്ടെന്ന് പരിഹാരം വേണം; കടുപ്പിച്ച് ലീഗ്

3

ഗുജറാത്തിലെ 182 നിയമസഭാ സീറ്റുകളില്‍ 42 എണ്ണത്തിലും മുസ്ലീം ജനസംഖ്യ ഗണ്യമായി റോള്‍ വഹിക്കുന്നുണ്ട്. ഇവിടങ്ങളില്‍ 40000 ത്തോളം വോട്ടര്‍മാര്‍ മുസ്ലീങ്ങളാണ്. ഗുജറാത്തിലെ 64 ദശലക്ഷം ജനസംഖ്യയുടെ 10 ശതമാനത്തോളം മുസ്ലീങ്ങളാണ്. ഗുജറാത്ത് നിയമസഭയില്‍ മൂന്ന് മുസ്ലീം എം എല്‍ എമാര്‍ മാത്രമാണുണ്ടായിരുന്നത്. ഇതില്‍ എല്ലാവരും കോണ്‍ഗ്രസില്‍ നിന്നുള്ളവരായിരുന്നു.

കെകെ രമ ചെയറിലുള്ളപ്പോള്‍ പിണറായി 'സര്‍' എന്ന് വിളിക്കേണ്ടി വരും.. ചരിത്രമാകുന്ന തീരുമാനം, എന്ന് വരും ആ ദിനം?കെകെ രമ ചെയറിലുള്ളപ്പോള്‍ പിണറായി 'സര്‍' എന്ന് വിളിക്കേണ്ടി വരും.. ചരിത്രമാകുന്ന തീരുമാനം, എന്ന് വരും ആ ദിനം?

4

എന്നാല്‍ ഇത്തവണ ആഭ്യന്തര പാര്‍ട്ടി പ്രശ്നങ്ങളെ ചൊല്ലി കോണ്‍ഗ്രസ് സംസ്ഥാനത്ത് ചിത്രത്തിലെ ഇല്ലായിരുന്നു. രാഹുല്‍ ഗാന്ധി ഭാരത് ജോഡോ യാത്രയെ ചൊല്ലി ഗുജറാത്ത് തെരഞ്ഞെടുപ്പിലെ കടിഞ്ഞാണ്‍ ഏറ്റെടുക്കുന്നതില്‍ നിന്ന് മാറി നിന്നു. ഈ അവസരത്തിലാണ് എ എ പിയും എ ഐ എം ഐ എമ്മും മുസ്ലീങ്ങള്‍ക്ക് സാധ്യതയുള്ള ഓപ്ഷനുകളായി രംഗപ്രവേശം ചെയ്യുന്നത്.

English summary
Gujarat Assembly Election 2022: Majority of the Muslim votes may shift from Congress to Aam Aadmi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X