• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗുജറാത്തിലും വിമതപ്പട, എംഎല്‍എമാരടക്കം സ്വതന്ത്രരായി മത്സരിക്കും..; അമ്പരന്ന് ബിജെപി ക്യാംപ്

Google Oneindia Malayalam News

അഹമ്മദാബാദ്: ഹിമാചല്‍ പ്രദേശിന് പിന്നാലെ ഗുജറാത്തിലും വിമതപ്പേടിയില്‍ ബി ജെ പി. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിക്കപ്പെട്ടതിനെ തുടര്‍ന്ന് ബി ജെ പിയുടെ നിലവിലെ എം എല്‍ എയും നാല് മുന്‍ എം എല്‍ എമാരും സ്വതന്ത്രരായി മത്സരിക്കും എന്ന മുന്നറിയിപ്പുമായി രംഗത്തെത്തി. ഡിസംബര്‍ 1, 5 തീയതികളിലാണ് ഗുജറാത്തില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്.

ഇതിനായി ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക ബി ജെ പി പ്രഖ്യാപിച്ചിരുന്നു. 182 സീറ്റില്‍ 166 സീറ്റിലേക്കാണ് ബി ജെ പി സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചത്. ഇതിന് പിന്നാലെയാണ് ബി ജെ പിയിലെ അസംതൃപ്തര്‍ പരസ്യമായി രംഗത്തെത്തിയത്. സീറ്റ് വിതരണത്തില്‍ അതൃപ്തിയുള്ളവര്‍ അനുഭാവികളുമായി കൂടിയാലോചിച്ച ശേഷം അടുത്ത നീക്കം നടത്തും എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്.

1

അതേസമയം മുന്‍ ബി ജെ പി എം എല്‍ എയും പാര്‍ട്ടിയുടെ അറിയപ്പെടുന്ന ആദിവാസി മുഖവുമായ ഹര്‍ഷദ് വാസവ പട്ടികവര്‍ഗ സംവരണ മണ്ഡലമായ നന്ദോദില്‍ സ്വതന്ത്രനായി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചിട്ടുണ്ട്. നിലവില്‍ ബി ജെ പിയുടെ ഗുജറാത്ത് പട്ടികവര്‍ഗ മോര്‍ച്ചയുടെ പ്രസിഡന്റാണ് ഹര്‍ഷദ് വാസവ. പഴയ രാജ്പിപ്ലെ സീറ്റില്‍ 2002 ലും പിന്നീട് നന്ദോദില്‍ 2007 ലും ബി ജെ പിയെ പ്രതിനിധീകരിച്ച് ഹര്‍ഷദ് വാസവ എം എല്‍ എയായിരുന്നു.

അമിത് ഷായെ പിന്തള്ളി യോഗി; മോദിക്ക് പിന്നില്‍ ബിജെപിയുടെ ഏറ്റവും വലിയ ക്രൗഡ് പുള്ളര്‍അമിത് ഷായെ പിന്തള്ളി യോഗി; മോദിക്ക് പിന്നില്‍ ബിജെപിയുടെ ഏറ്റവും വലിയ ക്രൗഡ് പുള്ളര്‍

2

നര്‍മ്മദ ജില്ലയിലെ നന്ദോദ് നിലവില്‍ കോണ്‍ഗ്രസിന്റെ കൈവശമാണ്. ഇത്തവണ ഡോ. ദര്‍ശന ദേശ്മുഖിനെയാണ് ബി ജെ പി ഇവിടെ മത്സരിപ്പിക്കുന്നത്. തനിക്ക് സീറ്റ് നിഷേധിച്ചതിന് പിന്നാലെ അതൃപ്തി പ്രകടിപ്പിച്ച ഹര്‍ഷദ് വാസവ ബി ജെ പിയിലെ തന്റെ സ്ഥാനം രാജിവച്ച് നന്ദോദ് സീറ്റിലേക്ക് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചിട്ടുണ്ട്. പാര്‍ട്ടിക്ക് തന്റെ രാജിക്കത്ത് കൈമാറിയിട്ടുണ്ട് എന്ന് അദ്ദേഹം പറഞ്ഞു.

12 കുട്ടികള്‍, ആറ് അമ്മമാര്‍.. പിതാവ് ഒരൊറ്റയാള്‍...; അറിയാം നിക്ക് കാനനിനെക്കുറിച്ച്12 കുട്ടികള്‍, ആറ് അമ്മമാര്‍.. പിതാവ് ഒരൊറ്റയാള്‍...; അറിയാം നിക്ക് കാനനിനെക്കുറിച്ച്

3

ഇവിടെ ഒറിജിനല്‍ ബി ജെ പിയും ഡ്യൂപ്ലിക്കേറ്റ് ബി ജെ പിയുമുണ്ട്. പ്രതിബദ്ധതയുള്ള പ്രവര്‍ത്തകരെ മാറ്റിനിര്‍ത്തി പുതുമുഖങ്ങള്‍ക്ക് പ്രധാന സീറ്റ് നല്‍കിയവരെ ഞങ്ങള്‍ തുറന്നുകാട്ടും. ഞാന്‍ എത്രമാത്രം നന്നായി പ്രവര്‍ത്തിച്ചു എന്ന് ഈ പ്രദേശത്തെ ജനങ്ങള്‍ക്കറിയാം. 2002 നും 2012 നും ഇടയില്‍ ഞാനിവിടെ എംഎല്‍എ ആയിരുന്നു, ഹര്‍ഷദ് വാസവ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

വിവാഹമോചനം ഉറപ്പിച്ച് സാനിയയും മാലിക്കും, മകന്റെ കാര്യവും തീരുമാനമായി..; ഇനി തടസം ഒരു കടമ്പ മാത്രംവിവാഹമോചനം ഉറപ്പിച്ച് സാനിയയും മാലിക്കും, മകന്റെ കാര്യവും തീരുമാനമായി..; ഇനി തടസം ഒരു കടമ്പ മാത്രം

4

ഇതോടൊപ്പം വഡോദര ജില്ലയില്‍ ഒരു സിറ്റിംഗ് എം എല്‍ എയും രണ്ട് മുന്‍ ബി ജെ പി എം എല്‍ എമാരും ടിക്കറ്റ് നിഷേധിക്കപ്പെട്ടതിനെ തുടര്‍ന്ന് പാര്‍ട്ടിക്കെതിരെ ശക്തമായി രംഗത്തുണ്ട്. ആറ് തവണ വഗോഡിയയില്‍ നിന്ന് എം എല്‍ എയായ മധു ശ്രീവാസ്തവ് തന്റെ അനുയായികള്‍ ആവശ്യപ്പെട്ടാല്‍ സ്വതന്ത്രനായി മത്സരിക്കുമെന്ന് പറഞ്ഞു. അശ്വിന്‍ പട്ടേലിനെയാണ് ബി ജെ പി ഇവിടെ മത്സരിപ്പിക്കുന്നത്.

5

വഡോദര ജില്ലയിലെ പദ്ര മണ്ഡലത്തിലെ മറ്റൊരു മുന്‍ ബി ജെ പി എം എല്‍ എ ദിനേശ് പട്ടേലും ഡിനു മാമയും സ്വതന്ത്രരായി മത്സരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. നിലവില്‍ കോണ്‍ഗ്രസിന്റെ കൈവശമുള്ള മണ്ഡലത്തില്‍ ഇത്തനണ ചൈതന്യസിംഹ സാലയ്ക്കാണ് ബി ജെ പി ടിക്കറ്റ് നല്‍കിയത്. കര്‍ജനില്‍ സിറ്റിംഗ് എം എല്‍ എയായ അക്ഷയ് പട്ടേലിനെ നിലനിര്‍ത്തിയതില്‍ മുന്‍ ബിജെപി എം എല്‍ എ സതീഷ് പട്ടേലിന് അതൃപ്തിയുണ്ട്.

6

അക്ഷയ് പട്ടേല്‍ 2017-ല്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ വിജയിച്ചെങ്കിലും 2020-ല്‍ ബി ജെ പിയില്‍ ചേര്‍ന്നിരുന്നു. പിന്നീട് ഇവിടെ നിന്ന് ബി ജെ പി സ്ഥാനാര്‍ത്ഥിയായി ഉപതെരഞ്ഞെടുപ്പില്‍ വിജയിക്കുകയും ചെയ്തു. എം എല്‍ എ എന്ന നിലയില്‍ അക്ഷയ് പട്ടേല്‍ എന്താണ് ചെയ്തതെന്ന് എല്ലാവര്‍ക്കും അറിയാം എന്നും തന്നോട് നിരവധി പേര്‍ സ്വതന്ത്രനായി മത്സരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട് എന്നുമാണ് സതീഷ് പട്ടേല്‍ പറയുന്നത്.

7

അക്ഷയ് പട്ടേലിന് സീറ്റ് നല്‍കാന്‍ പാര്‍ട്ടി തീരുമാനിക്കുന്നതിന് മുമ്പ് തന്നോട് കൂടിയാലോചിച്ചിരുന്നില്ല എന്നും സതീഷ് പട്ടേല്‍ പറഞ്ഞു. പാര്‍ട്ടി നടത്തിയ സര്‍വേ പ്രകാരം ബി ജെ പിയുടെ 80 ശതമാനം പ്രവര്‍ത്തകരും ഭാരവാഹികളും തന്റെ പേര് ശുപാര്‍ശ ചെയ്തിരുന്നു എന്നും പക്ഷേ, അവസാനം താന്‍ തഴയപ്പെട്ടു എന്നുമാണ് അദ്ദേഹം പറയുന്നത്. മറ്റാര് വന്നാലും അംഗീകരിക്കാമെന്നും എന്നാല്‍ അക്ഷയ് പട്ടേലിനെ അംഗീകരിക്കാന്‍ കഴിയില്ല എന്നും അദ്ദേഹം പറഞ്ഞു.

8

സിറ്റിംഗ് എംഎല്‍എ ദേവാഭായ് മലമിന് പാര്‍ട്ടി സീറ്റ് നല്‍കിയതിനെ തുടര്‍ന്ന് ജുനഗഢിലെ കെഷോദ് സീറ്റിലെ മുന്‍ ബി ജെ പി എം എല്‍ എ അരവിന്ദ് ലദാനി സ്വതന്ത്രനായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. കെഷോദിന് വേണ്ടി താന്‍ എത്രത്തോളം പ്രവര്‍ത്തിച്ചിട്ടുണ്ട് എന്ന് ജനങ്ങള്‍ക്കറിയാം. ജനങ്ങളും എന്റെ അനുയായികളും എന്നോട് സ്വതന്ത്രനായി മത്സരിക്കാന്‍ ആവശ്യപ്പെട്ടു. ഞാന്‍ പത്രിക സമര്‍പ്പിക്കും, എന്നും അദ്ദേഹം പറഞ്ഞു.

9

അതേസമയം വിമതനീക്കം തിരിച്ചടിയാകും എന്ന ഭയം ബി ജെ പിക്ക് ഉണ്ട്. സംസ്ഥാന ബിജെപി ജനറല്‍ സെക്രട്ടറി ഭാര്‍ഗവ് ഭട്ടും ആഭ്യന്തര സഹമന്ത്രി ഹര്‍ഷ് സംഘവിയും ശനിയാഴ്ച വഡോദരയിലെത്തി പ്രാദേശിക പാര്‍ട്ടി പ്രവര്‍ത്തകരെ കണ്ടിരുന്നു. വഡോദരയിലെ എല്ലാ സീറ്റുകളിലും ബി ജെ പി വിജയിക്കുമെന്ന് ഭട്ട് ആത്മവിശ്വാസം പ്രകടിപ്പിക്കുകയും ചെയ്തു. ദിനു മാമയെ കാര്യങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്തും എന്നും അദ്ദേഹം പറഞ്ഞു.

10

അതേസമയം ബി ജെ പി ഒരു കുടുംബം പോലെയാണെന്നും ഈ കുടുംബത്തിലെ എല്ലാ അംഗങ്ങളും ഒറ്റക്കെട്ടാണെന്നും ജനങ്ങളുടെ പിന്തുണയോടെ തെരഞ്ഞെടുപ്പില്‍ ബി ജെ പി വിജയിക്കുമെന്നും ഹര്‍ഷ് സംഘവി പറഞ്ഞു. കഴിഞ്ഞ തവണ 99 സീറ്റിലാണ് ബി ജെ പി ജയിച്ച് അധികാരത്തിലേറിയത്. രണ്ട് പതിറ്റാണ്ടിന് ശേഷം ബി ജെ പി സംസ്ഥാനത്ത് മൂന്നക്കം കടക്കാതിരുന്നത് ഇതാദ്യമായാണ്.

English summary
Gujarat Assembly Election 2022: seat denied MLA's will contest as independant, bjp in big trouble
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X