• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബില്‍കീസ് ബാനുവിന് നീതി ഉറപ്പാക്കുമെന്ന് കോണ്‍ഗ്രസ്; സമ്മിശ്ര പ്രതികരണം

Google Oneindia Malayalam News

അഹമ്മദാബാദ്: ഗുജറാത്ത് കലാപത്തിനിടെ കൂട്ടബലാല്‍സംഗത്തിന് ഇരയായ ബില്‍കീസ് ബാനുവിന് നീതി ഉറപ്പാക്കുമെന്ന് കോണ്‍ഗ്രസ്. ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച പ്രകടന പത്രികയിലാണ് കോണ്‍ഗ്രസിന്റെ വാഗ്ദാനം. കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിച്ച 11 പ്രതികളെയും ഗുജറാത്ത് സര്‍ക്കാര്‍ അടുത്തിടെ വിട്ടയച്ചിരുന്നു. സര്‍ക്കാര്‍ നടപടി ഭൂരിപക്ഷ വിഭാഗത്തിന്റെ വോട്ട് ലഭിക്കാനാണെന്ന് ഒരു വിഭാഗം പറയുന്നു. അതേസമയം, തിരഞ്ഞെടുപ്പില്‍ ബില്‍ക്കീസ് ബാനു കേസ് ചര്‍ച്ചയാക്കുന്നത് ന്യൂനപക്ഷ വോട്ട് കിട്ടാനുള്ള കോണ്‍ഗ്രസിന്റെ തന്ത്രമാണെന്ന് മറുഭാഗം പ്രതികരിക്കുന്നു.

കഴിഞ്ഞ ഓഗസ്റ്റ് 15നാണ് കേസിലെ 11 കുറ്റവാളികളെയും മോചിപ്പിക്കാന്‍ ഗുജറാത്ത് സര്‍ക്കാര്‍ തീരുമാനിച്ചത്. പ്രതികളിലൊരാള്‍ മോചനം തേടി സുപ്രീംകോടതിയെ സമീപിച്ചിരുന്നു. കോടതി സംസ്ഥാന സര്‍ക്കാരിനോട് വിഷയത്തില്‍ ഉചിതമായ തീരുമാനം എടുക്കാന്‍ നിര്‍ദേശിച്ചു. ജില്ലാ കളക്ടറും എംഎല്‍എയും ഉള്‍പ്പെടുന്ന സമിതിയെ സര്‍ക്കാര്‍ നിയോഗിച്ചു. ഈ സമിതിയാണ് എല്ലാ പ്രതികളെയും വിട്ടയക്കാന്‍ നിര്‍ദേശിച്ചത്. മോചിതരായ ഇവര്‍ക്ക് ജയിലിന് പുറത്ത് മധുരം നല്‍കിയാണ് കുടുംബങ്ങല്‍ സ്വീകരിച്ചത്. ശേഷം വിഎച്ച്പി ഓഫീസിലും സ്വീകരണം നല്‍കി. ഇത് വലിയ വിവാദമായിരുന്നു.

പാര്‍വതിയും ഭാവനയും ഇക്കാലഘട്ടത്തില്‍ ശബ്ദമുയര്‍ത്തിയവര്‍; അംഗീകരിക്കുന്നുവെന്ന് നടന്‍ ഷറഫുദ്ദീന്‍പാര്‍വതിയും ഭാവനയും ഇക്കാലഘട്ടത്തില്‍ ശബ്ദമുയര്‍ത്തിയവര്‍; അംഗീകരിക്കുന്നുവെന്ന് നടന്‍ ഷറഫുദ്ദീന്‍

അധികാരത്തിലേറിയാല്‍ കുറ്റവാളികളെ മോചിപ്പിച്ച തീരുമാനം റദ്ദാക്കുമെന്ന് പ്രകടന പത്രികയില്‍ കോണ്‍ഗ്രസ് പറഞ്ഞു. ദഹോദ് ജില്ലയിലെ രണ്‍ദിക്പൂര്‍ സ്വദേശിനിയാണ് ബില്‍കീസ്. ലിംഖേദ നിയമസഭാമണ്ഡലത്തിലാണ് ഈ പ്രദേശം ഉള്‍പ്പെടുക. നിലവില്‍ ബിജെപിയുടെ സിറ്റിങ് സീറ്റാണിത്. കേസിലെ കുറ്റവാളികളുടെ വീടും ഈ മണ്ഡലത്തില്‍ തന്നെയാണ്. കോണ്‍ഗ്രസിന്റെ ഈ നിലപാട് പാര്‍ട്ടിക്ക് മുസ്ലിം വോട്ടുകള്‍ ലഭിക്കാന്‍ കാരണമാവുമെന്ന് സാമൂഹിക പ്രവര്‍ത്തകന്‍ കലീം സിദ്ദീഖി പറഞ്ഞു. മുസ്ലിംവോട്ടുകള്‍ ഏകോപിപ്പിക്കാനും അസദുദ്ദീന്‍ ഉവൈസിയുടെ മജ്ലിസിലേക്കും എഎപിയിലേക്കും മുസ്ലിം വോട്ടുകള്‍ പോകുന്നത് തടയാനും ഈ നിലപാട് സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഖത്തറില്‍ കാത്തിരിക്കുന്നു കൂറ്റന്‍ കപ്പല്‍!! ഒരു രാത്രിക്ക് 350 ഡോളര്‍... അമ്പരപ്പിക്കും സൗകര്യങ്ങള്‍ഖത്തറില്‍ കാത്തിരിക്കുന്നു കൂറ്റന്‍ കപ്പല്‍!! ഒരു രാത്രിക്ക് 350 ഡോളര്‍... അമ്പരപ്പിക്കും സൗകര്യങ്ങള്‍

അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തിന്റെ പേര് സര്‍ദാര്‍ പട്ടേല്‍ സ്റ്റേഡിയം എന്നാക്കി പേര് പുനര്‍ നാമകരണം ചെയ്യും. സര്‍ക്കാര്‍ തലത്തില്‍ 30000 ഇംഗ്ലീഷ് മീഡിയം സ്‌കൂളുകള്‍ സ്ഥാപിക്കും. പിജി തലം വരെ പെണ്‍കുട്ടികളുടെ പഠനം സൗജന്യമാക്കും. മൂന്ന് ലക്ഷം വരെയുള്ള കാര്‍ഷിക വായ്പ എഴുതിതള്ളും. ഗുജറാത്തികള്‍ക്ക് 10 ലക്ഷം ജോലി നല്‍കുമെന്നും കോണ്‍ഗ്രസ് വാഗ്ദാനം ചെയ്യുന്നു.

സര്‍ക്കാര്‍ ജോലികളില്‍ സ്ത്രീകള്‍ക്ക് 50 ശതമാനം സംവരണം നല്‍കും. വിധവകള്‍ക്കും അവിവാഹിതരായ മുതിര്‍ന്ന സ്ത്രീകള്‍ക്കും മാസത്തില്‍ 2000 രൂപ നല്‍കും. 300 യൂണിറ്റ് വരെയുള്ള വൈദ്യുതി ഉപയോഗം സൗജന്യമാക്കും. തൊഴില്‍ രഹിതരായ യുവജനങ്ങള്‍ക്ക് മാസത്തില്‍ 3000 രൂപ വീതം നല്‍കും. വീട്ടാവശ്യങ്ങള്‍ക്കുള്ള ഗ്യാസ് സിലിണ്ടറിന് 500 രൂപയാക്കുമെന്നും കോണ്‍ഗ്രസ് പ്രകടന പത്രികയില്‍ പറയുന്നു.

English summary
Gujarat Assembly Election: Congress Manifesto Offer Justice For Bilkis Bano
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X