കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗുജറാത്ത് ഫലം: കന്നിയങ്കത്തില്‍ വിജയിച്ചു കയറി രവീന്ദ്ര ജഡേജയുടെ ഭാര്യ; വിജയം വന്‍ ഭൂരിപക്ഷത്തില്‍

Google Oneindia Malayalam News

ഗാന്ധിനഗര്‍: ഗുജറാത്ത് നിയമസഭ തിരഞ്ഞെടുപ്പില്‍ മിന്നുന്ന വിജയത്തിലേക്കാണ് ബി ജെ പി അടുത്തുകൊണ്ടിരിക്കുന്നത്. എക്‌സിറ്റ് പോളുകള്‍ പ്രവചിച്ചതിനേക്കാല്‍ കൂടുതല്‍ സീറ്റുകള്‍ ബി ജെ പി നേടിയേക്കുമെന്നാണ് ഇപ്പോഴത്തെ ട്രെന്‍ഡില്‍ നിന്നും വ്യക്തമാകുന്നത്. ബി ജെ പി സംസ്ഥാനത്ത് ചരിത്ര വിജയം സൃഷ്ടിക്കുമ്പോള്‍ മത്സരിച്ച ആദ്യ നിയമസഭ തിരഞ്ഞെടുപ്പില്‍ വിജയിച്ചതിന്റെ സന്തോഷത്തിലാണ് ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയുടെ ഭാര്യ റിവാബ ജഡേജ.

1

പുറത്തുവരുന്ന ഏറ്റവും പുതിയ റിപ്പോര്‍ട്ട് പ്രകാരം, റിവാബ ജഡേജ 31,333 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. എ എ പിയുടെ കര്‍ഷന്‍ ഭായ് കമ്രൂറും കോണ്‍ഗ്രസിന്റെ ബിപേന്ദ്ര സിംഗ് ജഡേജയെയും പരാജയപ്പെടുത്തിയാണ് വിജയം. വോട്ടെണ്ണലിന്റെ ആദ്യ ഘട്ടത്തില്‍ മൂന്നാം സ്ഥാനത്തായിരുന്നു റിവാബ ജഡേജ.

2

തന്നെ സ്ഥാനാര്‍ത്ഥിയായി സ്വീകരിച്ചവര്‍ക്കും തന്റെ വിജയത്തിന് വേണ്ടി കഠിനാധ്വാനം ചെയ്തവര്‍ക്കും തന്നെ ജനങ്ങളുമായി പരിചയപ്പെടുത്തിയവപര്‍ക്കും അവകാശപ്പെട്ടതാണ് ഈ വിജയമെന്നും റിവാബ പറഞ്ഞു. കഴിഞ്ഞ 27 വര്‍ഷമായി ബി ജെ പി ഗുജറാത്തില്‍ പ്രവര്‍ത്തിച്ച രീതിയെ റിവാബ പ്രശംസിച്ചു. ബി ജെ പിയുമായി മാത്രം വികസന യാത്ര മുന്നോട്ട് കൊണ്ടുപോകാന്‍ ജനങ്ങള്‍ ആഗ്രഹിക്കുന്നുവെന്നും റിവാബ പറഞ്ഞു.

3

മെയിന്‍പുരിയില്‍ ബിജെപി 1 ലക്ഷത്തിലേറെ വോട്ടുകള്‍ക്ക് പിന്നില്‍; ഡിപിള്‍ യാദവ് വന്‍ വിജയത്തിലേക്ക്മെയിന്‍പുരിയില്‍ ബിജെപി 1 ലക്ഷത്തിലേറെ വോട്ടുകള്‍ക്ക് പിന്നില്‍; ഡിപിള്‍ യാദവ് വന്‍ വിജയത്തിലേക്ക്

ഗുജറാത്ത് ഇത്രയും കാലം ബി ജെ പിക്കൊപ്പമായിരുന്നു, ഇനിയുള്ള കാലം അങ്ങനെ തന്നെയായിരിക്കുമെന്ന് റിവാബ പറഞ്ഞു. എ എ പിയുടെ അഹിര്‍ കര്‍ഷന്‍ഭായ് പര്‍ബത്ഭായ് കര്‍മൂര്‍, കോണ്‍ഗ്രസിന്റെ ബിപേന്ദ്രസിങ് ജഡേജ എന്നിവര്‍ക്കെതിരെ മത്സരിച്ച റിവാബ 30,000-ത്തിലധികം വോട്ടുകള്‍ക്കാണ് വിജയിച്ചത്.

4

ഗുജറാത്ത് ഫലം: പ്രതിപക്ഷ നേതൃസ്ഥാനവും കയ്യാലപ്പുറത്ത്; കോണ്‍ഗ്രസ് പടുകുഴിയില്‍ഗുജറാത്ത് ഫലം: പ്രതിപക്ഷ നേതൃസ്ഥാനവും കയ്യാലപ്പുറത്ത്; കോണ്‍ഗ്രസ് പടുകുഴിയില്‍

ഡിസംബര്‍ ഒന്നിനാണ് ജാംനഗര്‍ നോര്‍ത്തില്‍ വോട്ടെടുപ്പ് നടന്നത്. 2022ലെ ഗുജറാത്ത് നിയമസഭ തിരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ടത്തില്‍ മൊത്തത്തിലുള്ള പോളിംഗ് ശതമാനത്തേക്കാള്‍ കുറവാണ് ജാംനഗറില്‍ രേഖപ്പെടുത്തിയത്. ബി ജെ പിയുടെ ധര്‍മേന്ദ്ര സിങ് ജഡേജയെ സിറ്റിംഗ് സീറ്റില്‍ നിന്നും മാറ്റിയാണ് ബി ജെ പി റിവാബ ജഡേജയെ മത്സരിപ്പിച്ചത്.

5

രാഹുലിന്റെ യാത്ര ഫ്‌ളോപ്പ്, തിരഞ്ഞെടുപ്പില്‍ സ്വാധീനമില്ല; പ്രചാരണത്തിനെത്താത്തത് രാഷ്ട്രീയ അബദ്ധംരാഹുലിന്റെ യാത്ര ഫ്‌ളോപ്പ്, തിരഞ്ഞെടുപ്പില്‍ സ്വാധീനമില്ല; പ്രചാരണത്തിനെത്താത്തത് രാഷ്ട്രീയ അബദ്ധം

അതേസമയം, ഈ മാസം ആദ്യം തിരഞ്ഞെടുപ്പ് നടന്ന സംസ്ഥാനത്തെ 182 നിയമസഭാ സീറ്റുകളില്‍ 155 എണ്ണത്തിലും പാര്‍ട്ടി ലീഡ് ചെയ്യുകയാണ്. ഓരോ മണിക്കൂറിലെയും ഗുജറാത്തില്‍ ബി ജെ പി റെക്കോര്‍ഡ് വിജയത്തിലേക്ക് നീങ്ങുകയാണ്. കോണ്‍ഗ്രസ് 18 സീറ്റുകളില്‍ ലീഡ് നേടി രണ്ടാം സ്ഥാനത്തെത്തി, ആം ആദ്മി പാര്‍ട്ടി 6 സീറ്റുകളില്‍ ലീഡ് ചെയ്യുന്നു. ഒരു സ്വതന്ത്ര സ്ഥാനാര്‍ത്ഥി ഉള്‍പ്പെടെയുള്ളവര്‍ 3 സീറ്റുകളില്‍ മുന്നിലാണ്.

English summary
Gujarat Assembly election results 2022: Ravindra Jadeja's wife Rivaba Jadeja wins First Election
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X