കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗുജറാത്ത് നിയമസഭ തിരഞ്ഞെടുപ്പ്; കോൺഗ്രസ് കിതയ്ക്കുമോ കുതിക്കുമോ? , ഈ 2 തന്ത്രങ്ങൾ ഗുണം ചെയ്യുമെന്ന്

Google Oneindia Malayalam News

ഗുജറാത്ത്: ദിനംപ്രതി എംഎൽഎമാർ അടക്കമുള്ള നേതാക്കളുടെ ബിജിപിയിലേക്കും ആം ആദ്മിയിലേക്കുമുള്ള കൊഴിഞ്ഞ് പോക്ക് , ശക്തമായ പ്രചരണങ്ങളുടെ അഭാവം, സംഘടന ദൗർബല്യം ഇങ്ങനെയൊരു കോൺഗ്രസിന് എങ്ങനെ ഗുജറാത്തിൽ ബി ജെ പിയെ അധികാരത്തിൽ നിന്നും താഴെയിറക്കാനകുമെന്ന ചോദ്യങ്ങളാണ് എതിരാളികൾ ഉയർത്തുന്നത്. എന്നാൽ ഇക്കുറി ഭരണം പിടിക്കുമെന്ന് ആവർത്തിക്കുകയാണ് കോൺഗ്രസ്. താഴെ തട്ടിൽ ഇറങ്ങിയുള്ള പ്രവർത്തനങ്ങളും വോട്ടർമാരെ നേരിട്ട് കണ്ടുള്ള പ്രചരണങ്ങളും തങ്ങളെ തുണക്കുമെന്നാണ് നേതാക്കൾ പറയുന്നത്.

പതിവ് പ്രചരണങ്ങളിൽ നിന്നും മാറി


പതിവ് പ്രചരണങ്ങളിൽ നിന്നും വ്യത്യസ്തമായ രീതിയാണ് ഗുജറാത്തിൽ ഇത്തവണ കോൺഗ്രസ് അവലംബിച്ചത്. ബൂത്ത് പ്രവർത്തനം ശക്തിപ്പെടുത്തി, വീടുകൾ കയറി ഇറങ്ങിയും പ്രചരണം നടത്തി. 'കോൺഗ്രസിന്റെ പ്രവർത്തനങ്ങൾ പറയും'എന്ന സന്ദേശങ്ങളാണ് പ്രധാനമായും പാർട്ടി ഉയർത്തിയത്. '27 വർഷമായി കോൺഗ്രസ് അധികാരത്തിന് പുറത്താണ്. പുതിയ വോട്ടർമാരെ സംബന്ധിച്ച് അതുകൊണ്ട് തന്നെ കോൺഗ്രസ് സംസ്ഥാനത്തിന് വേണ്ടി എന്ത് ചെയ്തുവെന്ന ധാരണ ഉണ്ടാകില്ല, കോൺഗ്രസിന്റെ പ്രവർത്തനങ്ങൾ അവരിലേക്ക് എത്തിക്കുകയാണ് ലക്ഷ്യം, പാർട്ടി മീഡിയ കോർഡിനേറ്റർ ഹേമംഗ് റാവൽ പറഞ്ഞു.

 8 വാഗ്ദാനങ്ങളും


ഇത് കൂടാതെ തങ്ങളുടെ 8 വാഗ്ദാനങ്ങളും കോൺഗ്രസ് ഉയർത്തിക്കാട്ടുന്നു. അധികാരം ലഭിച്ചാൽ
കുറഞ്ഞ വിലയിൽ പാചകവാതകം,300 യൂണിറ്റ് വരെ സൗജന്യ വൈദ്യുതി, 10 ലക്ഷം രൂപ വരെ സൗജന്യ ആരോഗ്യ പരിരക്ഷ, കർഷകരുടെ വായ്പ എഴുതി തള്ളൽ,3000 ഇംഗ്ലീഷ് മീഡിയം സർക്കാർ സ്‌കൂളുകൾ, പാൽ ഉൽപന്നങ്ങൾക്ക് സബ്‌സിഡി, സർക്കാർ ജോലി, തൊഴിലില്ലായ്മ, എന്നിവയാണ് കോൺഗ്രസിന്റെ വാഗ്ദാനങ്ങൾ. ഇത് ഉൾപ്പെടുത്തിയുള്ള 1.5 കോടി ലഘുലേഖകൾ സംസ്ഥാനത്ത് ഉടനീളം തങ്ങൾ വിതരണം ചെയ്തിട്ടുണ്ടെന്നും റാവൽ പറഞ്ഞു.

വമ്പൻ പ്രചരണ റാലികൾക്ക്


ഇനി പ്രചരണ യാത്രകൾക്കും വമ്പൻ പ്രചരണ റാലികൾക്ക് തുടക്കം കുറിക്കാൻ ഒരുങ്ങുകയാണ് കോൺഗ്രസ്.അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ, രാഹുൽ ഗാന്ധി, സോണിയ ഗാന്ധി, പ്രിയങ്ക ഗാന്ധി, അശോക് ഗെഹ്ലോട്ട് തുടങ്ങിയ പ്രമുഖരെല്ലാം ഗുജറാത്തിൽ എത്തും.175 മണ്ഡലങ്ങളിലായി 5,432 കിമി യാത്രയാണ് കോൺഗ്രസ് നടത്തുക. 145 പൊതുയോഗങ്ങളും 95 റാലികളും നടത്തും. അതിനിടെ രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര ഗുജറാത്തിലെ കോൺഗ്രസിന്റെ പ്രചരണങ്ങൾ മന്ദഗതിയിലാക്കിയെന്ന വിമർശനം പാർട്ടി നേതാക്കൾക്കുണ്ട്.

ബഹുദൂരം മുന്നേറിയിട്ടും


ഭാരത് ജോഡോ ഗുജറാത്തിൽ നിന്ന് ആരംഭിക്കുകയോ സംസ്ഥാനത്ത് കൂടി കടന്ന് പോകുകയോ ചെയ്തിരുന്നുവെങ്കിൽ അത് കോൺഗ്രസിന് നേട്ടമായേനെയെന്നാണ് നേതാക്കൾ പറയുന്നത്. എന്നാൽ ഏതെങ്കിലും സംസ്ഥാന തിരഞ്ഞെടുപ്പ് അല്ല മറിച്ച് വലിയ ലക്ഷ്യമാണ് ഭാരത് ജോഡോ യാത്ര കൊണ്ട് ലക്ഷ്യം വെയ്ക്കുന്നതെന്ന് മറുവിഭാഗം ചൂണ്ടിക്കാട്ടുന്നു. അതേസമയം ബി ജെ പിയും ആം ആദ്മിയും പ്രചരണത്തിൽ ബഹുദൂരം മുന്നേറിയിട്ടും കോൺഗ്രസ് ഇപ്പോഴും പ്രചരണ തന്ത്രങ്ങൾ ആവിഷ്കരിച്ച് തുടങ്ങുന്നേയുള്ളൂവെന്ന ആക്ഷേപം പാർട്ടി ശക്തമാണ്. മോദിയും അമിത് ഷായും അടക്കമുള്ള പ്രമുഖർ ബി ജെ പിക്ക് വേണ്ടി തലങ്ങും വിലങ്ങും റാലികൾ പങ്കെടുക്കുകയാണെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.

ഗുജറാത്തിൽ തിരഞ്ഞെടുപ്പ്


പതിവിൽ നിന്ന് വിപരീതമായി ഗുജറാത്തിൽ തിരഞ്ഞെടുപ്പ് പ്രചരണം പൊടിപാറുകയാണ്. ഇതുവരെ കോൺഗ്രസ്-ബിജെപി പോരാട്ടമായിരുന്നെങ്കിൽ ആം ആദ്മിയുടെ കടന്ന് വരെ ശക്തമായ ത്രികോണ പോരാട്ടത്തിനാണ് വഴിവെച്ചിരിക്കുന്നത്. അധികാരം പിടിച്ചില്ലെങ്കിലും പ്രധാന പ്രതിപക്ഷമാകുമെന്നാണ് ആം ആദ്മി അവകാശപ്പെടുന്നത്. അതേസമയം ആം ആദ്മിക്ക് യാതൊരു ചലനവും സംസ്ഥാനത്ത് സൃഷ്ടിക്കാനായിട്ടില്ലെന്നും ഗുജറാത്തിൽ പോരാട്ടം കോൺഗ്രസുമായിട്ടാണെന്നുമാണ് ബി ജെ പി പറയുന്നത്.

English summary
Gujarat Assembly Elections 2022; These two strategies will be benefitted says congress
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X