കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗുജറാത്ത് തിരഞ്ഞെടുപ്പ് ഡിസംബറില്‍: വോട്ടെടുപ്പ് ഡിസംബര്‍ 9നും 14നും, വോട്ടെണ്ണല്‍ 18ന്

Google Oneindia Malayalam News

ദില്ലി: തിരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപനം സംബന്ധിച്ച വിവാദങ്ങള്‍ക്കിടെ ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ തിയ്യതി പ്രഖ്യാപിച്ചു. ഡിസംബര്‍ 9നും 14നു രണ്ട് ഘട്ടങ്ങളിലായാണ് തിര‍ഞ്ഞെടുപ്പ് നടക്കുന്നത്. ഡിസംബര്‍ 18നാണ് വോട്ടണ്ണല്‍. ബുധനാഴ്ച ഉച്ചയ്ക്ക് ഒരുമണിയ്ക്ക് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എകെ ജ്യോതിയാണ് തിരഞ്ഞെടുപ്പ് തിയ്യതികള്‍ പ്രഖ്യാപിച്ചിട്ടുള്ളത്. ഗുജറാത്തിനെ ഒഴിവാക്കിക്കൊണ്ട് ഹിമാചല്‍ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിച്ചതാണ് വിവാദത്തിന് വഴിവെച്ചത്.

999 രൂപയ്ക്ക് വോഡഫോണിന്‍റെ 4ജി ഫോണ്‍: ജിയോയ്ക്കും ബിഎസ്എന്‍എല്ലിനും പണികൊടുത്ത് വോഡഫോണ്‍999 രൂപയ്ക്ക് വോഡഫോണിന്‍റെ 4ജി ഫോണ്‍: ജിയോയ്ക്കും ബിഎസ്എന്‍എല്ലിനും പണികൊടുത്ത് വോഡഫോണ്‍

കേന്ദ്രസര്‍ക്കാരിന്‍റെ നിര്‍ദേശപ്രകാരമാണ് തിര‍ഞ്ഞെടുപ്പ് കമ്മീഷന്‍ പ്രവര്‍ത്തിക്കുന്നതെന്നാണ് പ്രതിപക്ഷം ഉന്നയിക്കുന്ന ആരോപണം. തിരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപനം വൈകിപ്പിക്കുന്നതിന് വേണ്ടി എന്‍ഡിഎ കമ്മീഷന് മേല്‍ സമ്മര്‍ദ്ദം ചെലുത്തിയെന്നും ഗുജറാത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് പെരുമാറ്റച്ചട്ടം നിലവില്‍ വരുന്നതിന് മുന്നോടിയായി പദ്ധതികള്‍ പ്രഖ്യാപിക്കുന്നതിന് ഒത്താശ ചെയ്യുന്നതിനാണ് ഈ നീക്കമെന്നുമാണ് കോണ്‍ഗ്രസിന്‍റെ ആരോപണം.

akjoti-23

കോണ്‍ഗ്രസും ബിജെപിയും അരവിന്ദ് കെജ്രിവാളിന്‍റെ ആം ആദ്മി പാര്‍ട്ടിയും തമ്മിലുള്ള ത്രികോണ മത്സരമായിരിക്കും ഗുജറാത്ത് തിരഞ്ഞെടുപ്പിന്‍രെ മുഖ്യ ആകര്‍ഷണം. ആം ആദ്മി ഗുജറാത്ത് നിമയസഭാ തിരഞ്ഞെടുപ്പില്‍ കന്നിയങ്കം കുറിക്കൊനൊരുങ്ങുകയാണെന്ന പ്രത്യേകതയും ഈ തിരഞ്ഞെടുപ്പിനുണ്ട്. 182 നിയമസഭാ സീറ്റുകളില്‍ 118 എംഎല്‍എമാര്‍ ബിജെപിയ്ക്കും 42 പേര്‍ കോണ്‍ഗ്രസിനും രണ്ട് പേര്‍ എന്‍സിപിയ്ക്കും ഒരംഗം ജെഡിയുവിനുമാണുള്ളത്. ഗുജറാത്തില്‍ ഭരണം നിലിനിര്‍ത്താനുള്ള നിര്‍ണായക നീക്കമാണ് ബിജെപി നടത്തുന്നത്.

ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള തിയ്യതി പ്രത്യേകം പ്രഖ്യാപിക്കുമെന്നും തിര‍ഞ്ഞെടുപ്പ് കമ്മീഷന്‍ ഒക്ടോബര്‍ 12ന് വ്യക്തമാക്കിയിരുന്നുവെങ്കിലും ബിജെപിയ്ക്ക് ഒത്താശ ചെയ്യുന്ന നടപടികളാണ് കമ്മീഷന്‍റെ ഭാഗത്തുനിന്നുള്ളതെന്നാണ് മറ്റ് രാഷ്ട്രീയ പാര്‍ട്ടികളുടെ ആരോപണം. എന്നാല്‍ ഡിസംബര്‍ 18ന് മുമ്പായി തിരഞ്ഞെടുപ്പ് നടപടികള്‍ പൂര്‍ത്തിയാക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇതോടൊപ്പം വ്യക്തമാക്കിയിരുന്നു. നിലവിലുള്ള നിയമസഭയ്ക്ക് 2018 ജനുവരി 22 വരെയാണ് കാലാവധിയുള്ളത്. തിരഞ്ഞെടുപ്പ് പ്രഖ്യാപനം വൈകിപ്പിച്ചുകൊണ്ട് ബിജെപിയെ സഹായിക്കാനുള്ള നീക്കമാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുള്ളതെന്ന് ചൂണ്ടിക്കാണിച്ചാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ കമ്മീഷനെതിരെ രംഗത്തെത്തിയിട്ടുള്ളത്.

English summary
The Election Commission on Wednesday said that the assembly elections in Gujarat would be held in two phases on December 9 and 14. The counting of votes would be held on December 18. Read more at: https://www.oneindia.com/india/gujarat-assembly-election-to-be-held-on-dec-9-14-counting-on-dec-18-2568988.html
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X