കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗുജറാത്ത് കലാപത്തില്‍ വ്യാജ രേഖ ചമയ്ക്കല്‍; ജയിലിലുള്ള സഞ്ജീവ് ഭട്ടിനെ വീണ്ടും അറസ്റ്റ് ചെയ്തു

Google Oneindia Malayalam News

അഹമ്മദാബാദ്: 2002 ലെ ഗുജറാത്ത് വര്‍ഗീയ കലാപവുമായി ബന്ധപ്പെട്ട കേസില്‍ നിരപരാധികളെ കള്ളക്കേസില്‍ കുടുക്കാന്‍ ഗൂഢാലോചന നടത്തിയ കേസില്‍ മുന്‍ ഐ പി എസ് ഉദ്യോഗസ്ഥന്‍ സഞ്ജീവ് ഭട്ടിനെ ഗുജറാത്ത് പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു.

ജയിലില്‍ കഴിയുന്ന സഞ്ജീവ് ഭട്ടിനെ ജയിലിലെത്തി ട്രാന്‍സ്ഫര്‍ വാറണ്ട് മുഖേന അറസ്റ്റ് ചെയ്തതായി ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു. സാമൂഹ്യ പ്രവര്‍ത്തക ടീസ്റ്റ സെതല്‍വാദിനും ഗുജറാത്ത് മുന്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പോലീസ് ആര്‍ ബി ശ്രീകുമാറിനും ശേഷം കേസില്‍ അറസ്റ്റിലായ മൂന്നാം പ്രതിയാണ് സഞ്ജീവ് ഭട്ട്.

bhatt

ട്രാന്‍സ്ഫര്‍ വാറണ്ടിന്റെ അടിസ്ഥാനത്തില്‍ സഞ്ജീവ് ഭട്ടിനെ ഞങ്ങള്‍ പാലന്‍പൂര്‍ ജയിലില്‍ നിന്ന് കസ്റ്റഡിയിലെടുക്കുകയും ചൊവ്വാഴ്ച വൈകുന്നേരം അറസ്റ്റ് ചെയ്യുകയും ചെയ്തതായി അഹമ്മദാബാദ് ക്രൈംബ്രാഞ്ച് ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ ചൈതന്യ മാന്‍ഡ്ലിക് പറഞ്ഞു.

ഇതാണോ കിച്ചന്‍ ഫോട്ടോഷൂട്ട്; ദീപ്തി സതിയുടെ വൈറല്‍ ചിത്രങ്ങള്‍

2002 ലെ ഗോധ്ര കലാപവുമായി ബന്ധപ്പെട്ട വിവിധ കേസുകളില്‍ കൃത്രിമ തെളിവുണ്ടാക്കിയ കേസില്‍ സഞ്ജീവ് ഭട്ട്, ശ്രീകുമാര്‍, ടീസ്റ്റ സെതല്‍വാദ് എന്നിവരുടെ പങ്ക് അന്വേഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ മാസം രൂപീകരിച്ച എസ് ഐ ടിയിലെ അംഗങ്ങളില്‍ ഒരാളാണ് മന്‍ഡ്ലിക്.

 'ആദ്യം കാവ്യ, പിന്നെ ശ്രീലേഖ, പൊലീസിന് അത് പോരേ'; ദിലീപ് കള്ളക്കേസില്‍ കുടുങ്ങുന്നവരുടെ കവചം: രാഹുല്‍ ഈശ്വര്‍ 'ആദ്യം കാവ്യ, പിന്നെ ശ്രീലേഖ, പൊലീസിന് അത് പോരേ'; ദിലീപ് കള്ളക്കേസില്‍ കുടുങ്ങുന്നവരുടെ കവചം: രാഹുല്‍ ഈശ്വര്‍

സെതല്‍വാദും ശ്രീകുമാറും ഇപ്പോള്‍ ജയിലില്‍ കഴിയുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ളവര്‍ക്ക് പ്രത്യേക അന്വേഷണ സംഘം നല്‍കിയ ക്ലീന്‍ ചിറ്റ് സുപ്രീം കോടതി ശരിവച്ചതിനെ തുടര്‍ന്നാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. കുറ്റകരമായ ഗൂഢാലോചന, വഞ്ചാനാക്കറ്റം, തെറ്റായ തെളിവുണ്ടാക്കല്‍ തുടങ്ങി ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ അഞ്ചോളം വകുപ്പുകളാണ് മൂന്ന് പേര്‍ക്കുമെതിരേ പ്രത്യേക അന്വേഷണ സംഘം ചുമത്തിയിരിക്കുന്നത്.

'ദിലീപിനെ അനുകൂലിച്ചാല്‍ മ്ലേച്ഛന്‍മാര്‍, എതിര്‍ക്കുന്നവര്‍ക്ക് ഐസ്‌ക്രീമും താരാട്ടും'; സജി നന്ത്യാട്ട്'ദിലീപിനെ അനുകൂലിച്ചാല്‍ മ്ലേച്ഛന്‍മാര്‍, എതിര്‍ക്കുന്നവര്‍ക്ക് ഐസ്‌ക്രീമും താരാട്ടും'; സജി നന്ത്യാട്ട്

രാജസ്ഥാന്‍ ആസ്ഥാനമായുള്ള അഭിഭാഷകനെ കുടുക്കാന്‍ മയക്കുമരുന്ന് നട്ട് പിടിപ്പിച്ചു എന്നാരോപിച്ച് 27 വര്‍ഷം പഴക്കമുള്ള കേസില്‍ 2018 മുതല്‍ ബനസ്‌കന്ത ജില്ലയിലെ പാലന്‍പൂര്‍ ജയിലില്‍ തടവിലാണ് സഞ്ജീവ് ഭട്ട്. ആ വിചാരണയ്ക്കിടെ, ജാംനഗറിലെ ഒരു കസ്റ്റഡി മരണക്കേസില്‍ ജീവപര്യന്തം തടവിനും ശിക്ഷിക്കപ്പെട്ടിട്ടുണ്ട്.

Recommended Video

cmsvideo
ഒരു തത്സമയ അഭിമുഖത്തിന് തയ്യാറുണ്ടോ മാഡം? നികേഷ് കുമാറിന്റെ വെല്ലുവിളി

English summary
Gujarat communal riots 2002: jailed Sanjiv Bhatt has been arrested by the Special Investigation Team
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X