കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രണ്ട് പേര്‍ കളം മാറ്റി.. അക്ഷോഭ്യനായി ജിഗ്നേഷ് മേവാനി; ഗുജറാത്തില്‍ ത്രിമൂര്‍ത്തികള്‍ക്ക് സംഭവിച്ചതെന്ത്?

Google Oneindia Malayalam News

അഹമ്മദാബാദ്: ഗുജറാത്ത് വീണ്ടുമൊരു നിയമസഭാ തെരഞ്ഞെടുപ്പിന് ഒരുങ്ങുമ്പോള്‍ ചര്‍ച്ചയാകുന്നത് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് നരേന്ദ്ര മോദി - അമിത് ഷാ ദ്വയത്തെ പ്രതിരോധിച്ച ത്രിമൂര്‍ത്തികള്‍. 2017 ല്‍ യുവ നേതാക്കളായ ഹാര്‍ദിക് പട്ടേല്‍, അല്‍പേഷ് താക്കൂര്‍, ജിഗ്‌നേഷ് മേവാനി എന്നിവരായിരുന്നു സംസ്ഥാനത്തെ ബിജെപി വിരുദ്ധ പ്രചാരണത്തിന്റെ മുഖങ്ങള്‍.

പട്ടേല്‍ സമുദായത്തിന്റെ പിന്തുണയുള്ള ഹര്‍ദിക് പട്ടേലും ഒബിസി വോട്ട് ബാങ്കില്‍ വ്യക്തമായ മുന്‍തൂക്കമുള്ള അല്‍പേഷ് താക്കൂറും ദളിത് വോട്ടുകളും പുരോഗമന നിലപാടും കൈമുതലാക്കിയ ജിഗ്നേഷ് മേവാനിയും അക്ഷരാര്‍ത്ഥത്തില്‍ ഗുജറാത്തിലെ ബി ജെ പിയെ വെല്ലുവിളിക്കുകയായിരുന്നു കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍.

1

വോട്ടെണ്ണി കഴിഞ്ഞപ്പോള്‍ മൂന്ന് പേരുടേയും പ്രവര്‍ത്തനം ഫലം കണ്ടത് പോലെയായിരുന്നു. രണ്ട് പതിറ്റാണ്ടിന് ശേഷം ആദ്യമായി ബി ജെ പി രണ്ടക്ക സീറ്റിലൊതുങ്ങി. ബി ജെ പിയുടെ പല സ്ഥാനാര്‍ത്ഥികളും നേരിയ ഭൂരിപക്ഷത്തിലാണ് വിജയിച്ച് കയറിയത്. രാഹുലിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസും അന്ന് വലിയ പ്രചരണം നടത്തിയിരുന്നു.

'ദിലീപ് വിരോധികളുടെ ആഘോഷത്തില്‍ ഞാനും പങ്കുചേരുന്നു... ഇതൊക്കെ കേള്‍ക്കുമ്പോള്‍ സന്തോഷമുണ്ട്'; രാഹുല്‍ ഈശ്വര്‍'ദിലീപ് വിരോധികളുടെ ആഘോഷത്തില്‍ ഞാനും പങ്കുചേരുന്നു... ഇതൊക്കെ കേള്‍ക്കുമ്പോള്‍ സന്തോഷമുണ്ട്'; രാഹുല്‍ ഈശ്വര്‍

2

അല്‍പേഷ് താക്കൂര്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ച് വിജയിച്ചെങ്കിലും ഹാര്‍ദിക്കും ജിഗ്‌നേഷും അന്ന് കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നില്ല. വദ്ഗാം സീറ്റില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ജിഗ്‌നേഷ് മേവാനിയെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ നിര്‍ത്താതെ സഹായിച്ചു. ഹര്‍ദികിന് അന്ന് 25 വയസ് പ്രായമാകാത്തതിനാല്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനായില്ല.

ദ്വയാര്‍ത്ഥ തമാശകള്‍ ആസ്വദിക്കുന്നവരുമുണ്ട്... എനിക്ക് അങ്ങനെയുള്ള പ്രേക്ഷകരെ മതി; സംവിധായകന്‍ദ്വയാര്‍ത്ഥ തമാശകള്‍ ആസ്വദിക്കുന്നവരുമുണ്ട്... എനിക്ക് അങ്ങനെയുള്ള പ്രേക്ഷകരെ മതി; സംവിധായകന്‍

3

എന്നാല്‍ വൈകാതെ തന്നെ ഹാര്‍ദിക്കും മേവാനിയും ദേശീയതലത്തില്‍ ശ്രദ്ധിക്കപ്പെടുന്ന യുവമുഖങ്ങളായി ഉയര്‍ന്നു. 2019 ല്‍ ഹാര്‍ദിക് കോണ്‍ഗ്രസില്‍ ചേര്‍ന്നു. ഗുജറാത്ത് പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ വര്‍ക്കിംഗ് പ്രസിഡന്റായും ഹര്‍ദിക് പട്ടേല്‍ മാറി. എന്നാല്‍ മൂവരേയും തകര്‍ക്കാന്‍ ബി ജെ പി തന്ത്രങ്ങള്‍ പയറ്റിയിരുന്നു.

'നിരപരാധിയെന്ന് തെളിയിക്കാന്‍ ദിലീപിന് വീണ്ടും അവസരം കിട്ടിയില്ലേ... തിരിച്ചടിയല്ല'; സജി നന്ത്യാട്ട്'നിരപരാധിയെന്ന് തെളിയിക്കാന്‍ ദിലീപിന് വീണ്ടും അവസരം കിട്ടിയില്ലേ... തിരിച്ചടിയല്ല'; സജി നന്ത്യാട്ട്

4

ഹാര്‍ദിക്കും ജിഗ്‌നേഷും തമ്മില്‍ കുറച്ച് അടുപ്പമുണ്ടായിരുന്നു എന്നതൊഴിച്ചാല്‍ മൂവരും തമ്മില്‍ പ്രത്യക്ഷത്തില്‍ അത്രയധികം പരസ്പരബന്ധം ഉണ്ടായിരുന്നില്ല. എന്നാല്‍ ബി ജെ പിയെ എതിര്‍ക്കുന്നതില്‍ അവര്‍ ഒറ്റക്കെട്ടായിരുന്നു. എന്നാല്‍ ഹാര്‍ദിക് കോണ്‍ഗ്രസില്‍ ചേര്‍ന്ന് മാസങ്ങള്‍ക്ക് ശേഷം അല്‍പേഷ് താക്കൂറിനെ പാര്‍ട്ടിയിലെത്തിക്കാന്‍ ബി ജെ പിക്കായി.

5

തന്റെ ജനങ്ങളുടെയും സമുദായത്തിന്റെയും താല്‍പര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് അല്‍പേഷ് താക്കൂര്‍ കോണ്‍ഗ്രസ് വിട്ടത്. ആ സമയത്തും ജിഗ്നേഷ് മേവാനി കോണ്‍ഗ്രസിന് പുറത്ത് തന്നെയായിരുന്നു ഒടുവില്‍ 2021 സെപ്തംബറില്‍ കനയ്യ കുമാറിനൊപ്പം ജിഗ്നേഷ് മേവാനി കോണ്‍ഗ്രസിലെത്തി. ഇരുവരും പാര്‍ട്ടിയിലെത്തിയ ചടങ്ങില്‍ ഹാര്‍ദിക് പട്ടേലും രാഹുല്‍ ഗാന്ധിക്കൊപ്പം പങ്കെടുത്തിരുന്നു.

6

എന്നാല്‍ ഒരു വര്‍ഷത്തിന് ശേഷം കോണ്‍ഗ്രസിനെ ഞെട്ടിച്ച് കൊണ്ട് ഹാര്‍ദിക് പട്ടേല്‍ ബി ജെ പിയിലെത്തി. ഇതോടെ ത്രിമൂര്‍ത്തികളില്‍ വിള്ളലുണ്ടാക്കാനും രണ്ട് പേരെ ബി ജെ പിയിലെത്തിക്കാനും അവര്‍ക്ക് സാധിച്ചു. എന്നാല്‍ ജിഗ്നേഷ് മേവാനിയെ മാത്രം കൈപ്പിടിയിലാക്കാന്‍ ബി ജെ പിക്കായില്ല. അതേസമയം ബി ജെ പി പലപ്പോഴും ജിഗ്നേഷ് മേവാനിയെ പ്രതിരോധത്തിലാക്കാനും ശ്രമിച്ചിട്ടുണ്ട്.

7

അസമിലടക്കം കേസ് രജിസ്റ്റര്‍ ചെയ്താണ് മേവാനിയെ ബി ജെ പി വെല്ലുവിളിച്ചത്. അതേസമയം പുതിയ സാഹചര്യത്തില്‍ കോണ്‍ഗ്രസ് സംസ്ഥാനത്ത് ദുര്‍ബലമായിക്കൊണ്ടിരിക്കുകയാണ്. അതോടൊപ്പം കഴിഞ്ഞ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ആം ആദ്മി പാര്‍ട്ടി സംസ്ഥാന രാഷ്ട്രീയത്തില്‍ ഇടം കണ്ടെത്തിയിട്ടുണ്ട്. ജിഗ്‌നേഷ് മേവാനി ആം ആദ്മി പാര്‍ട്ടി അംഗവും അരവിന്ദ് കെജ്രിവാളുമായി ഒരു കാലത്ത് അടുപ്പം പുലര്‍ത്തിയ നേതാവുമായിരുന്നു.

8

പിന്നീട് ഉന സംഭവത്തിന് ശേഷമാണ് ദളിത് നേതാവ് എന്ന നിലയില്‍ മേവാനി ഉയര്‍ന്നത്. നിലവില്‍ കോണ്‍ഗ്രസില്‍ ജിഗ്നേഷ് മേവാനിയെ കൂടാതെ ഒരു സംസ്ഥാന നേതാവിനെ ഉയര്‍ത്തി കാട്ടാനും പാര്‍ട്ടിക്കാകുന്നില്ല. രാഹുല്‍ ഗാന്ധിയുമായി മേവാനിക്ക് അടുത്ത ബന്ധമുണ്ടെങ്കിലും തെരഞ്ഞെടുപ്പില്‍ ജയിക്കാന്‍ അത് മാത്രം പോര.

9

അതേസമയം ബി ജെ പിയിലെത്തിയെങ്കിലും നേരത്തെ ഉണ്ടായിരുന്നതിനേക്കാള്‍ മെച്ചപ്പെട്ട ഗ്രാഫ് ഉയര്‍ത്തി കാട്ടാന്‍ അല്‍പേഷ് താക്കൂറിനും ഹാര്‍ദിക് പട്ടേലിനും സാധിക്കുന്നുമില്ല. 2022 ല്‍ ഇരുവരേയും ബി ജെ പി എങ്ങനെ ഉപയോഗിക്കും എന്ന് കാത്തിരുന്ന് കാണണം.

English summary
Gujarat Election 2022: after 5 years where is Hardik Patel, Alpesh Thakor and Jignesh Mevani
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X