കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗുജറാത്തില്‍ 91000 ത്തിലേറെ പേര്‍ കരുതല്‍ തടങ്കലില്‍; പിടിച്ചെടുത്തത് കോടിക്കണക്കിന് രൂപയും ആഭരണങ്ങളും

Google Oneindia Malayalam News

അഹമ്മദാബാദ്: നിയസഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ സംസ്ഥാനത്ത് നിന്ന് ഇതുവരെ 10.49 കോടി രൂപയുടെ പണവും ആഭരണങ്ങളും പിടിച്ചെടുത്തതായി തെരഞ്ഞെടുപ്പ് കമ്മീഷന്‍. നവംബര്‍ മൂന്നിനാണ് സംസ്ഥാനത്ത് മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നത്. അതിന് ശേഷം ഇതുവരെ 91,000-ത്തിലധികം പേരെ കരുതല്‍ തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുകയാണ് എന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.

ഡിസംബര്‍ 1, 5 തീയതികളില്‍ രണ്ട് ഘട്ടങ്ങളിലായാണ് സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്. നവംബര്‍ 3 മുതല്‍ നവംബര്‍ 25 വരെ ലോക്കല്‍ പൊലീസും തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഫ്ളയിംഗ്, സ്റ്റാറ്റിക് നിരീക്ഷണ സംഘവും ചേര്‍ന്ന് 4.01 കോടി രൂപ പണവും 6.48 കോടി രൂപയുടെ ആഭരണങ്ങളും പിടിച്ചെടുത്തിട്ടുണ്ട് എന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഔദ്യോഗിക പ്രസ്താവനയില്‍ വ്യക്തമാക്കിയിരിക്കുന്നത്.

fdd

'ഞാന്‍ സാനിയ.. ഞാന്‍ ഷൊയ്ബ്'; വിവാദങ്ങള്‍ക്കിടെ ഒന്നിച്ചെത്തി സാനിയയും മാലിക്കും, വീഡിയോ പുറത്ത്, ട്വിസ്റ്റ്'ഞാന്‍ സാനിയ.. ഞാന്‍ ഷൊയ്ബ്'; വിവാദങ്ങള്‍ക്കിടെ ഒന്നിച്ചെത്തി സാനിയയും മാലിക്കും, വീഡിയോ പുറത്ത്, ട്വിസ്റ്റ്

ഇതോടൊപ്പം 61 കോടി രൂപ വിലമതിക്കുന്ന വിവിധ മയക്കുമരുന്ന് വസ്തുക്കളും പിടിച്ചെടുത്തകതായും തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഔദ്യോഗിക പ്രസ്താവനയില്‍ പറഞ്ഞു. മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നതിന് ശേഷം ഇതുവരെ 29,800 കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും 13.51 കോടി രൂപയുടെ മദ്യവുമായി 24,170 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. ഗുജറാത്തില്‍ മദ്യവില്‍പ്പനയും ഉപഭോഗവും പൂര്‍ണമായും നിരോധിച്ചിരിക്കുകയാണ്.

ശബരിമല ഏശില്ല... ഇനി ആശ്രയം മോദി മാത്രം, സുരേഷ് ഗോപി മുന്നില്‍ നില്‍ക്കും; 3 സീറ്റില്‍ കണ്ണുവെച്ച് ബിജെപിശബരിമല ഏശില്ല... ഇനി ആശ്രയം മോദി മാത്രം, സുരേഷ് ഗോപി മുന്നില്‍ നില്‍ക്കും; 3 സീറ്റില്‍ കണ്ണുവെച്ച് ബിജെപി

ക്രിമിനല്‍ നടപടി ചട്ടം, ഗുജറാത്ത് നിരോധന നിയമം, ഗുജറാത്ത് പോലീസ് ആക്റ്റ് എന്നിവയുടെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് ഇതുവരെ 91,154 പേരെ കരുതല്‍ തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുന്നത് എന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഔദ്യോഗിക പ്രസ്താവനയില്‍ പറയുന്നു. രണ്ട് ഘട്ടങ്ങളിലായി നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഡിസംബര്‍ എട്ടിനാണ് ഫലം പുറത്ത് വരിക.

എന്റെ അവകാശങ്ങളെല്ലാം നഷ്ടപ്പെടുത്തി, സല്‍പേര് കളങ്കപ്പെടുത്തി; നികുതി വെട്ടിപ്പ് കേസില്‍ ഷാക്കിറഎന്റെ അവകാശങ്ങളെല്ലാം നഷ്ടപ്പെടുത്തി, സല്‍പേര് കളങ്കപ്പെടുത്തി; നികുതി വെട്ടിപ്പ് കേസില്‍ ഷാക്കിറ

20 വര്‍ഷത്തിലേറെയായി അധികാരത്തിലുള്ള ബി ജെ പി തുടര്‍ച്ചയായ ഏഴാം വിജയത്തിനാണ് കോപ്പുകൂട്ടുന്നത്. ശക്തമായ തിരിച്ച് വരവാണ് കോണ്‍ഗ്രസ് ലക്ഷ്യം വെക്കുന്നത്. അതേസമയം സംസ്ഥാനത്ത് ആദ്യമായി ത്രികോണ മത്സരത്തിന്റെ പ്രതീതി സൃഷ്ടിച്ച് ആം ആദ്മി പാര്‍ട്ടി ഇത്തവണ മത്സരിക്കുന്നുണ്ട്. അസദുദ്ദീന്‍ ഒവൈസിയുടെ എ ഐ എം ഐ എമ്മും ചില സീറ്റുകളില്‍ മത്സരിക്കുന്നുണ്ട്.

ബി ജെ പി അപ്രതീക്ഷിതമായി വിമതരുടെ ഭീഷണി നേരിടുന്ന തെരഞ്ഞെടുപ്പ് കൂടിയാണ് സംസ്ഥാനത്ത് നടക്കാന്‍ പോകുന്നത്. അതേസമയം കോണ്‍ഗ്രസ് സംസ്ഥാനത്ത് എന്‍ സി പിയുമായി സഖ്യത്തിലാണ്. മൂന്ന് സീറ്റിലാണ് എന്‍ സി പി ഗുജറാത്തില്‍ മത്സരിക്കുന്നത്.

English summary
Gujarat Election 2022: EC has so far seized Rs 10.49 crore worth of cash and jewelery
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X