'റിവേഴ്‌സ് ബാങ്ക് ഓഫ് ഇന്ത്യ'; ആംബുലന്‍സില്‍ നിന്ന് പോലീസ് പിടിച്ചെടുത്തത് 25 കോടിയുടെ കള്ളനോട്ട്
അഹമ്മദാബാദ്: ഗുജറാത്തിൽ ആംബുലൻസിൽ നിന്ന് കള്ളനോട്ട് പിടിച്ചതായി റിപ്പോർട്ട്. ആംബുലൻസിൽ ഒളിപ്പിച്ച് 25 കോടി കള്ളനോട്ടുകൾ പിടികൂടിയതായാണ് റിപ്പോർട്ട്. കള്ള നോട്ടുകൾ കണ്ട പോലീസ് ഉദ്യോഗസ്ഥരും നാട്ടുകാരും ഒരേ പോലെ ഞെട്ടിപ്പോയി.
പിടിച്ചെടുത്ത നോട്ടുകളിൽ റിസേർവ് ബാങ്ക് ഓഫ് ഇന്ത്യ എന്നതിന് പകരം റിവേഴ്‌സ് ബാങ്ക് ഓഫ് ഇന്ത്യ എന്നാണ് എഴുതിയത്. ഇംഗ്ലീഷിലാണ് എഴുതിയിരിക്കുന്നത്. നോട്ടുകളെല്ലാം പോലീസ് പിടിച്ചെടുത്തു. കള്ളനോട്ടുകൾ എവിടെ വച്ചാണ് അച്ചടിച്ചതെന്നും ആർക്കൊക്കെ എത്തിച്ചുകൊടുത്തു എന്നതിനെ പറ്റിയും അന്വേഷണം തുടങ്ങി.

അഹമ്മദാബാദ്- മുംബൈ ഹൈവേയിലൂടെ ചിലർ കള്ളനോട്ട് ശേഖരവുമായി പോകുന്നതായി കാംറെജി പോലീസിന് വിവരം ലഭിക്കുകയായിരുന്നു എന്നാണ് സൂറത്ത് റൂറൽ എസ്പി ഹിതേഷ് ജോയ്‌സർ പറഞ്ഞത്.
ലഭിച്ച വിവരം അടിസ്ഥാനമാക്കി നടത്തിയ പരിശോധനയിലാണ് 25 കോടിയുടെ കള്ളനോട്ട് ആംബുലൻസിൽ നിന്ന് പിടിച്ചെടുത്തത്. ആംബുലൻസ് ഡ്രൈവറുടെ പെരുമാറ്റത്തിൽ സംശയം തോന്നിയതോടെയാണ് ആംബുലൻസ് പരിശോധിച്ചത്. ആംബുലൻസ് പരിസോധിച്ചപ്പോൾ ആറ് ബോക്‌സുകൾ കണ്ടെത്തി. ഈ പെട്ടികളിലാണ് പാക്കറ്റുകളാക്കി കള്ളനോട്ട്
സൂക്ഷിച്ചത്.
2000 രൂപയുടെ 1290 പാക്കറ്റുകളാണ് കണ്ടെടുത്തത്. മൊത്തം 25.80 കോടി രൂപയുടെ കള്ളനോട്ടാണ് പിടിച്ചെടുത്തിരിക്കുന്നത്. ആദ്യം കള്ളപ്പണമാണോ എന്നാണ് ചോദച്ചത്. എന്നാൽ സൂക്ഷിച്ചുനോക്കിയപ്പോൾ നോട്ടിൽ റിസേർവ് ബാങ്ക് ഓഫ് ഇന്ത്യ എന്നതിന് പകരം റിവേഴ്‌സ് ബാങ്ക് ഓഫ് ഇന്ത്യ എന്ന് എഴുതിയ കണ്ടെത്തുകയായിരുന്നു. ഗുജറാത്തിൽ ഡിസംബറിൽ തിരഞ്ഞെടുപ്പ് നടക്കാനിരിക്കേയാണ് ഇപ്പോൾ കള്ളനോട്ടുകൾ പിടിച്ചെടുത്തത്.












Click it and Unblock the Notifications