കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗുജറാത്ത് കലാപ കേസ്; സാമൂഹിക പ്രവർത്തക ടീസ്ത സെതൽവാദിന് ഇടക്കാല ജാമ്യം

Google Oneindia Malayalam News

ദില്ലി: ഗുജറാത്ത് കലാപക്കേസിൽ വ്യാജ തെളിവു​ണ്ടാക്കിയെന്ന് ആരോപിച്ച് അറസ്റ്റ് ചെയ്ത സാമൂഹിക പ്രവർത്തക ടീസ്റ്റ സെറ്റൽവാദിന് ജാമ്യം അനുവദിച്ച് സുപ്രീം കോടതി. ചീഫ് ജസ്റ്റിസ് യുയു ലളിത് അധ്യക്ഷനായ ബെഞ്ച് ആണ് കർശന ഉപാധികളോടെ ഇടക്കാല ജാമ്യം അനുവദിച്ചത്.

esst-1662114659.jpg

കേസിൽ പൂർണമായും സഹകരിക്കണമെന്ന് സുപ്രീം വ്യക്തമാക്കി. ഹൈക്കോടതി ജാമ്യാപേക്ഷ പരിഗണിക്കുന്നത് വരെ ടീസ്‌റ്റ സെതൽവാദിനോട് പാസ്‌പോർട്ട് ഹാജരാക്കണമെന്നും സുപ്രീം കോടതി ആവശ്യപ്പെട്ടു. ടീസ്റ്റയുടെ ജാമ്യേപേക്ഷ ഹൈക്കോടതി പരിഗണിക്കേണ്ടതായിരുന്നുവെന്ന് വിധിയിൽ സുപ്രീം കോടതി ചൂണ്ടിക്കാട്ടി. ടീസ്റ്റയെ ഇത്രയും ദിവസം കസ്റ്റഡിയിൽ വച്ചിട്ട് എന്ത് തെളിവ് കിട്ടിയെന്ന് സുപ്രീം കോടതി ചോദിച്ചു. ഇടക്കാല ജാമ്യം മാത്രമാണ് ഇപ്പോൾ അനുവദിക്കുന്നതെന്നും ഗുജറാത്ത് ഹൈക്കോടതിയാണ് ജാമ്യം സംബന്ധിച്ച ഹർജിയിൽ അന്തിമ തീരുമാനമെടുക്കുകയെന്നും സുപ്രീം കോടതി വ്യക്തമാക്കി.

ലോകായുക്ത: 'മറ്റ് സംസ്ഥാനങ്ങളിലേയും കേന്ദ്രത്തിലേയും സ്ഥിതിയെന്ത്; പ്രതിപക്ഷ പ്രതിഷേധം പരിഹാസ്യം'ലോകായുക്ത: 'മറ്റ് സംസ്ഥാനങ്ങളിലേയും കേന്ദ്രത്തിലേയും സ്ഥിതിയെന്ത്; പ്രതിപക്ഷ പ്രതിഷേധം പരിഹാസ്യം'

കേസിൽ ഗുജറാത്ത് ഹൈക്കോടതിയെ സുപ്രീം കോടതിയ കഴിഞ്ഞ ദിവസം രൂക്ഷമായി വിമർശിച്ചിരുന്നു. ടീസ്റ്റയ്ക്ക് ജാമ്യം നൽകാതിരിക്കാൻ മാത്രമുള്ള കുറ്റങ്ങളൊന്നും എഫ് ഐ ആറിൽ ഇല്ലെന്നായിരുന്നു സുപ്രീം കോടതി പറഞ്ഞത്.ആരോപിക്കപ്പെടുന്ന കുറ്റങ്ങള്‍ കൊലപാതകമോ ദേഹോപദ്രവം പോലെയോ ഗുരുതരമല്ല, . സാക്രിയ ജഫ്രി കേസ് തള്ളി കോടതി നടത്തിയ നിരീക്ഷണങ്ങൾ മാത്രമാണ് എഫ് ഐ ആറിൽ ഉള്ളത്. ജാമ്യ ഹർജിയിൽ നൽകിയ നോട്ടീസിന് മറുപടി നൽകാൻ ഗുജറാത്ത് സർക്കാരിന് ഹൈക്കോടതി ആറ് ആഴ്ച സമയം അനുവദിച്ചത് എന്തുകൊണ്ടാണെന്നും സുപ്രീം കോടതി ചോദിച്ചിരുന്നു. ജാമ്യം നൽകാനാവുന്ന ഒരു കേസ് എന്തിനാണ് ഇത്രമാത്രം വലിച്ച് നീട്ടുന്നതെന്നും സുപ്രീം കോടതി ചോദിച്ചിരുന്നു.

ദിലീപിനൊപ്പം തമന്ന മലയാളത്തിലേക്ക് ; പൂജാ ചടങ്ങിൽ കിടിലൻ ലുക്കിൽ താരങ്ങൾ, ചിത്രങ്ങൾ വൈറൽ

ജൂൺ 25 നായിരുന്നു ടീസ്റ്റയെയും കലാപകാലത്ത് എ ഡി ജി പിയുമായിരുന്നു മലയാളി ഐപിഎസ് ഉദ്യോഗസ്ഥനായ ശ്രീകുമാറിനേയും പോലീസ് അറസ്റ്റ് ചെയ്തത്. ഗുജറാത്ത് കലാപക്കേസിൽ മോദിയടക്കമുള്ളവർക്ക് പങ്കില്ലെന്ന എസ് ഐ ടി കണ്ടെത്തൽ സുപ്രീം കോടതി ശരിവച്ചതിന് പിന്നാലെയായിരുന്നു അറസ്റ്റ്. കേസിൽ വ്യാജ ആരോപണങ്ങളും തെളിവുകളുമുണ്ടാക്കിയവർക്കെതിരെ ഉചിതമായ നിയമനടപടിയാവാമെന്ന കോടതി നിർദേശത്തിന് പിന്നാലെയായിരുന്നു നടപടി.നിലവിൽ ജയിലിലുള്ള മുൻ ഡി ഐ ജി സഞ്ജീവ് ഖന്നയാണ് എഫ് ഐ ആറിലുള്ള മൂന്നാമത്തെ പ്രതി.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആസ്തി എത്രയെന്ന് അറിയാമോ? ആസ്തിയിൽ കൂടുതലും ബാങ്ക് നിക്ഷേപം

English summary
Gujarat Riot Case; Social activist Teesta Setalvad granted bail
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X